യു.കെയിലാദ്യമായി പുതിയ രണ്ട് ഫംഗസ് വിഭാഗത്തില്‍പ്പെടുന്ന രണ്ടിനങ്ങളുടെ സാന്നിധ്യം തിരിച്ചറിഞ്ഞു. അമാന്റിയ ഗ്രോന്‍ലാന്‍ഡിക്ക (Amanita groenlandica), അക്രോഡോന്‍ഡിയം അന്റാര്‍ട്ടിക്കം (Acrodontium Antarcticum) എന്നിങ്ങനെ പുതിയ ഫംഗസുകളുടെ സാന്നിധ്യമാണ് കണ്ടെത്തിയത്. ആര്‍ട്ടിക്-ആല്‍പൈന്‍ സസ്യങ്ങള്‍ക്ക് അനുയോജ്യമായ കാലാവസ്ഥയുള്ള കെയ്ണ്‍ഗോംസ് മലനിരകളിലാണ് ഇവ രണ്ടും സ്ഥിതി ചെയ്യുന്നത്.

ജെയിംസ് ഹൂട്ടന്‍ ഇന്‍സ്റ്റിട്ട്യൂട്ടിലെ ഗവേഷകരുടെ ഗവേഷണ പ്രവര്‍ത്തനങ്ങളാണ് പുതിയ ഇനം ഫംഗസ്സുകള്‍ കണ്ടെത്താന്‍ സഹായകരമായത്. 73 വോളണ്ടിയര്‍മാരുടെ സഹായവും ഇതിനായി ഉപയോഗപ്പെടുത്തി. ശേഖരിച്ച 200 ഓളം മണ്ണിന്റെ സാംപിളുകളില്‍ നിന്നും 2,748 ഇനം ഫംഗസുകളെ തിരിച്ചറിഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സ്‌ക്വാമാനിറ്റ (Squamanita) എന്ന വിഭാഗത്തില്‍പ്പെടുന്ന ഒരിനം ഫംഗസിനെയും മേഖലയില്‍ കണ്ടെത്തി. യു.കെയിലെ തന്നെ അപൂര്‍വവും പവിഴപ്പുറ്റുകള്‍ക്ക് സമാനമായ രൂപസാദൃശ്യമുള്ളതുമായ വയലറ്റ് കോറല്‍ ഫംഗസുകളുടെ (Violet Coral Fungus) സാന്നിധ്യവും മലനിരകളിലുണ്ട്. ആല്‍പൈനുകളുടെ ആവാസവ്യവസ്ഥയില്‍ ഇത്തരം ഫംഗസുകളും പ്രധാന പങ്ക് വഹിക്കുന്നുവെന്നാണ് വിദ്ഗധര്‍ പറയുന്നത്.