ന്യൂയോർക്കിൽ നിന്ന് ലണ്ടനിലേയ്ക്ക് രണ്ടര മണിക്കൂർകൊണ്ട് പറന്നെത്താവുന്ന സൂപ്പർ സോണിക് വിമാനവുമായി പുതിയ കമ്പനി. ഡെൻവർ കേന്ദ്രമായി പ്രവർത്തിക്കുന്ന ബൂം എന്ന കമ്പനിയാണ് അത്യാധുനിക അതിവേഗ വിമാനം പുറത്തിറക്കുന്നത്. നിലവിൽ ആറര മണിക്കൂറാണ് ന്യൂയോർക്ക്- ലണ്ടൻ പറക്കൽ സമയം.
അടുത്ത ആറ് വർഷത്തിനുള്ളിൽ വിമാനം യാത്രയ്ക്ക് തയ്യാറാവുമെന്ന് കമ്പനി വ്യക്തമാക്കുന്നു. സാൻഫ്രാൻസിസ്‌കോയിൽ നിന്ന് ടോക്കിയോയിലേയ്ക്ക് അഞ്ചര മണിക്കൂർകൊണ്ട് എത്തിച്ചേരുന്ന സർവ്വീസും ലോസാഞ്ചലസിൽ നിന്ന് സിഡ്‌നിയിലേയ്ക്ക് എഴ് മണിക്കൂറുകൊണ്ട് എത്തിച്ചേരുന്ന സർവ്വീസും കമ്പനി ഉദ്ദേശിക്കുന്നുണ്ട്. ന്യൂയോർക്ക് ലണ്ടൻ യാത്രയ്ക്ക് അയ്യായിരം ഡോളറാണ് കമ്പനി കണക്കാക്കുന്ന ഏകദേശ യാത്രാകൂലി.
Leave a Reply