ന്യൂസ് ടീം മലയാളം യുകെ
ബ്രിട്ടണിലേയ്ക്ക് കുടിയേറാന്‍ മലയാളിയെ സഹായിച്ച NHS ന് പൂര്‍ണ്ണ പിന്തുണയുമായി യുകെ മലയാളികള്‍. NHS ന്റെ ചാരിറ്റി ഫണ്ടിലേയ്ക്ക് മലയാളി സമൂഹം ഒരു പിന്തുണ നല്‍കുക എന്ന ലക്ഷ്യത്തോടെ യോര്‍ക്ക്ഷയറില്‍ നിന്നുള്ള മലയാളികളായ ഷിബു മാത്യുവും ജോജി തോമസ്സും നേതൃത്വം നല്‍കുന്ന കനാല്‍ വാക്ക് നാളെ ലീഡ്‌സ് ലിവര്‍പൂള്‍ കനാലിന്റെ ചരിത്രപ്രസിദ്ധമായ സ്‌കിപ്ടണില്‍ നിന്നാരംഭിക്കും. രാവിലെ ഏഴു മണിക്ക് സ്‌കിപ്ടണില്‍ നിന്നും ആരംഭിക്കുന്ന കനാല്‍ വാക്ക് യുക്മ നേഴ്‌സിംഗ് ഫോറം സെക്രട്ടറി ലീനുമോള്‍ ചാക്കോയും ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത വിമന്‍സ് ഫോറം പ്രസിഡന്റ് ജോളി മാത്യുവും ചേര്‍ന്ന് ഫ്‌ലാഗ് ഓഫ് ചെയ്യും. മാഞ്ചെസ്റ്റര്‍, ബോള്‍ട്ടണ്‍, ബേണ്‍ലി, കീത്തിലി, ലീഡ്‌സ്, വെയ്ക്ഫീല്‍ഡ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് നിരവധിയാളുകളാണ് മുഴുവനായും ഭാഗീകമായും കനാല്‍ വാക്കില്‍ പങ്കെടുക്കാന്‍ മുന്‍നിരയില്‍ എത്തിയിരിക്കുന്നത്. വിദ്യാര്‍ത്ഥികളായ ആര്യ ഷിബുവും ജോര്‍ജി സോളമനും മുഴുവന്‍ ദുരം നടക്കുന്നു എന്നത് സഹയാത്രികര്‍ക്ക് കൂടുതല്‍ പ്രചോദനമേകുന്നു. ഇന്ത്യന്‍ ഓര്‍ത്ത് ഡോക്‌സ് ചര്‍ച്ച് മാഞ്ചെസ്റ്റര്‍ ഇടവകയുടെ പൂര്‍ണ്ണമായ സഹകരണം കനാല്‍ വാക്കിന് ഇതിനോടകം പ്രഖ്യാപിച്ചു കഴിഞ്ഞു. കനാല്‍ വാക്കില്‍ പങ്കെടുക്കുന്ന ഇടവക ജനങ്ങളോടൊപ്പം ഇടവക വികാരി റവ. ഫാ. ഹാപ്പി ജേക്കബ് പങ്കെടുക്കുന്നു എന്നതും ശ്രദ്ധേയമാണ്. നൂറ് കണക്കിന് പൗണ്ടുകള്‍ ഇടവക സമൂഹത്തില്‍ നിന്നും NHSന്റെ ചാരിറ്റി അക്കൗണ്ടിലേയ്ക്ക് ഇതിനോടകം എത്തിക്കഴിഞ്ഞു.

ജേക്കബ്ബ് കുയിലാടന്‍,
സിബി ജോസ്

കലാകേരളം ഗ്ലാസ്‌കോ സ്‌കോട്‌ലാന്റിനെ പ്രതിനിധീകരിച്ച് കനാല്‍ വാക്കിന് പിന്തുണയുമായി രംഗത്തുണ്ട്. കനാല്‍ വാക്കിന്റെ പ്രധാന സ്‌പോണ്‍സറായ ലീഡ്‌സിലെ തറവാട് റെസ്റ്റോറന്റിനോടൊപ്പം യൂറോപ്പിലെ നിരവധി സ്ഥാപനങ്ങള്‍ ഈ സംരംഭത്തിന് പൂര്‍ണ്ണ പിന്തുണയറിയ്ച്ച് മുന്നോട്ട് വന്നിട്ടുണ്ട്. ശനിയാഴ്ച്ച വൈകുന്നേരം ഏഴ് മണിയോടെ മുപ്പത് മൈല്‍ ദൈര്‍ഘ്യമുള്ള കനാല്‍ വാക്ക് ലീഡ്‌സില്‍ എത്തിച്ചേരും. തറവാട് റെസ്റ്റോറന്റ് മാനേജിംഗ് ഡയറക്ടര്‍ സിബി ജോസ്, ലീഡ്‌സ് മലയാളി അസ്സോസിയേഷന്‍ പ്രസിഡന്റ് ജേക്കബ് കുയിലാടന്‍ ചേര്‍ന്ന് കനാല്‍ വാക്കിനെ ലീഡ്‌സില്‍ വരവേല്ക്കും.

മലയാളം യുകെ ന്യൂസാണ് കനാല്‍ വാക്കിന്റെ മീഡിയാ പാട്ണര്‍. കനാല്‍ വാക്കിന്റെ സ്‌പോണ്‍സര്‍ഷിപ്പ് നാലായിരം പൗണ്ട് കടന്നു എന്നത് മലയാളികള്‍ക്ക് NHS നോടുള്ള ആത്മാര്‍ത്ഥതയുടെ വ്യക്തമായതെളിവാണ്. കനാല്‍ വാക്കിന് സ്‌പോണ്‍സര്‍ ചെയ്യുവാന്‍ താല്പര്യമുള്ളവര്‍ താഴെയുള്ള ലിങ്ക് ഓപ്പണ്‍ ചെയ്ത് നിങ്ങളുടെ സംഭാവനകള്‍ ട്രാന്‍സ്ഫര്‍ ചെയ്യുമല്ലോ!

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

https://www.justgiving.com/fundraising/joji-shibu

കനാല്‍ വാക്കില്‍ പങ്കെടുക്കുന്നവരുടെ പേര് വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

Fr. Happy Jacob, Shibu Mathew, Joji Thomas, Aarya Shibu, Jomesh Augustine, Sreejesh Salimkumar, Saritha Sebastian, Reby Jacob, Jessy Baby, Dr. Anju Varghese, Shinta Tom, Gintu Martin, Vinish Mathew, Babu Sebastian, Georgy Solomon, Joel Solomon,Byju John,
Aniyankuj Sachariah,Shibu Varghese
Jissy Sony, Litto Titus, Mathew Azhakathu, Amala Mathew, Kamlesh Zore, Kalpana Zore, Benoyi Mathew.