ലണ്ടന്‍: വിന്ററില്‍ നിറഞ്ഞു കവിയുന്ന ആശുപത്രികള്‍ കുട്ടികളുടെ വാര്‍ഡുകളിലും മുതിര്‍ന്ന രോഗികളെ പ്രവേശിപ്പിക്കുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ വിന്റര്‍ പ്രതസന്ധിയാണ് എന്‍എച്ച്എസ് ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. മൂന്ന് ആശുപത്രികള്‍ കുട്ടികളുടെ വാര്‍ഡുകള്‍ മുതിര്‍ന്നവര്‍ക്കായി തുറന്നു കൊടുത്തുവെന്നാണ് ഇന്‍ഡിപ്പെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ വാര്‍ഡുകളില്‍ മുതിര്‍ന്നവരെ പ്രവേശിപ്പിക്കുന്നത് കുട്ടികള്‍ക്ക് ദോഷകരമാകുമോ എന്ന് മാനേജര്‍മാര്‍ ചോദിച്ചത് പീഡിയാട്രിക് അതിശയത്തോടെയാണ് കേട്ടതെന്ന് ഒരു പീഡിയാട്രിക് കണ്‍സള്‍ട്ടന്റ് പറഞ്ഞു.
വരും ദിവസങ്ങളിലും തുടരാനിടയുള്ള ശീതകാലാവസ്ഥ എന്‍എച്ച്എസിന്റെ സ്ഥിതി കൂടുതല്‍ മോശമാക്കുമെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് മുന്നറിയിപ്പ് നല്‍കുന്നു. സറേയിലെ എപ്‌സം ആന്‍ഡ് സെന്റ് ഹേലിയര്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ ട്രസ്റ്റാണ് കുട്ടികള്‍ക്കുള്ള വാര്‍ഡുകള്‍ മുതിര്‍ന്നവര്‍ക്കായി തുറന്നുകൊടുത്ത ട്രസ്റ്റുകളില്‍ ഒന്ന്. ക്വീന്‍ മേരീസ് കുട്ടികളുടെ ആശുപത്രിയിലെ ഡേ സര്‍ജറി ഏരിയയാണ് ട്രസ്റ്റ് മുതിര്‍ന്നവര്‍ക്കായി തുറന്നുകൊടുത്തത്.
രോഗികള്‍ നിറഞ്ഞു കവിഞ്ഞതിനാല്‍ ഈ ആശുപത്രി ബ്ലാക്ക അലര്‍ട്ട് നല്‍കുകയും ചെയ്തു. എന്നാല്‍ കുട്ടികളെയും മുതിര്‍ന്നവരെയും വ്യത്യസ്ത സ്ഥലങ്ങളിലാണ് ചികിത്സിക്കുന്നതെന്നാണ് അധികൃതര്‍ പറയുന്നത്. ഇവക്കിടയില്‍ സുരക്ഷാ വാതിലുകളും ക്രമീകരിച്ചിട്ടുണ്ട്. ബ്ലാക്ക്പൂള്‍ വിക്ടോറിയ ഹോസ്പിറ്റലിലെ മുതിര്‍ന്ന കുട്ടികളുടെ വാര്‍ഡ് മുതിര്‍ന്നവര്‍ക്കായി തുറന്നു നല്‍കിയിരിക്കുകയാണ്.
Leave a Reply