ന്യൂസ് ഡെസ്ക്, മലയാളം യുകെ

സൗത്ത് ഗ്ലോസസ്റ്റർഷെയറിലെ പിൽനിങ്ങിൽ എൻഎച്ച്എസ് ഡോക്ടർ ഹമാസിനെ പിന്തുണയ്ക്കാൻ പ്രേരിപ്പിച്ചതായി ആരോപിച്ച് പൊലീസ് കേസെടുത്തു. 31 കാരിയായ ബ്രിട്ടീഷ്-പാലസ്തീൻ വംശജയായ ഡോ. റഹ്മെ അലയ്ദ്വാനെയാണ് ലണ്ടൻ മെട്രോപൊളിറ്റൻ പൊലീസ് അറസ്റ്റ് ചെയ്തത്. മുൻപ് നടത്തിയ അറസ്റ്റിനെ തുടർന്ന് നൽകിയിരുന്ന ജാമ്യ വ്യവസ്ഥകൾ ലംഘിച്ചതിനാലാണ് ഇവരെ വീണ്ടും പിടികൂടിയത്. ഇവരെ വീട്ടിൽ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തതെന്ന് അധികൃതർ വ്യക്തമാക്കി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

2025 ജൂലൈ 23 മുതൽ ഡിസംബർ 31 വരെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റുകളുമായി ബന്ധപ്പെട്ടാണ് നാല് കേസുകൾ ഉൾപ്പെടെ നിരവധി കുറ്റങ്ങൾ ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. ഹമാസിന് പിന്തുണ നൽകാൻ പ്രേരിപ്പിച്ചതിന് പുറമേ ലഖുലേഖകൾ (spelling correct ) പ്രസിദ്ധീകരിക്കുകയും വിതരണം ചെയ്യുകയും ചെയ്തതായും ആരോപണം ഉണ്ട്. കൂടാതെ ഭീഷണിപരമായോ അപമാനകരമായോ ഉള്ള വാക്കുകൾ ഉപയോഗിച്ച് വംശീയ വൈരാഗ്യം ഉണർത്താൻ ശ്രമിച്ചതായും, അത്തരം വിദ്വേഷം ഉണ്ടാകുമെന്ന് അറിയാവുന്ന സാഹചര്യത്തിലും അശ്രദ്ധയായി പെരുമാറിയതായും പൊലീസ് പറയുന്നു.

പ്രതിയെ കസ്റ്റഡിയിൽ റിമാൻഡ് ചെയ്ത് വെസ്റ്റ്മിൻസ്റ്റർ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. പൊതു നടപടി ക്രമം സംബന്ധിച്ച 1986 ലെ നിയമം ലംഘിച്ചതായും കുറ്റപത്രത്തിൽ ചൂണ്ടിക്കാണിക്കുന്നുണ്ട് . കേസ് സംബന്ധിച്ച അന്വേഷണം തുടരുകയാണെന്നും, കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനായി പൊലീസ് നടപടികൾ ശക്തമാക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.