ന്യൂസ് ഡെസ്ക് മലയാളം യുകെ

യുഎസ് സ്പൈ ടെക്നോളജി കമ്പനിയുമായി തന്ത്രപ്രധാനമായ കരാറിലെത്തി എൻഎച്ച്എസ് . രോഗികളുടെ വിവരങ്ങൾ ഉൾപ്പെടെ കൈകാര്യം ചെയ്യുന്നതിനുള്ള സോഫ്റ്റ്‌വെയർ വികസിപ്പിക്കുന്നതിനാണ് യുഎസ് ചാര സാങ്കേതിക സ്ഥാപനവുമായി തന്ത്രപ്രധാനമായ കരാറിന് എൻഎച്ച്എസ് തയ്യാറെടുക്കുന്നത്. ഏകദേശം 480 മില്യൺ പൗണ്ടിന്റെ ഇടപാടാണ് നടക്കുക. എൻഎച്ച് എസിന്റെ പുതിയ സോഫ്റ്റ്‌വെയർ ആയ ഫെഡറേറ്റ്സ് ഡേറ്റാ പ്ലാറ്റ്ഫോം (എഫ് ഡി പി) വികസിപ്പിക്കുന്നതിന് ആക്‌സെഞ്ചറുമായും പലന്തറുമായും സംയുക്തമായാണ് കരാർ ഉണ്ടാക്കിയിരിക്കുന്നത്.

കരാറിനെ കുറിച്ചുള്ള പ്രഖ്യാപനങ്ങൾ നാളെ നടക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. എൻ എച്ച് എസ് ഇതുവരെ നൽകിയിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ഐടി കരാറാണ് എഫ്ഡിപി പ്ലാറ്റ്ഫോമിന്റെ നിർമ്മാണം . രോഗികളുടെ വിവരങ്ങളുടെ സുരക്ഷ, എൻഎച്ച്എസിന്റെ മേലുള്ള പൊതുവിശ്വാസം, ഇത്രയും വലിയ കരാറിൽ ഏർപ്പെടാനുള്ള പാലന്തറിന്റെ യോഗ്യത എന്നീ കാര്യങ്ങളെക്കുറിച്ച് ചൂടുപിടിച്ച ചർച്ചകൾക്ക് കരാർ വഴി വയ്ക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

അഞ്ചുവർഷത്തേക്കാണ് സോഫ്റ്റ്‌വെയർ കരാർ നൽകിയിരിക്കുന്നത്. എന്നാൽ ഇത് ഏഴുവർഷം വരെ നീട്ടാൻ സാധിക്കും. പുതിയ സോഫ്റ്റ്‌വെയർ പ്ലാറ്റ്ഫോമിലൂടെ വിവിധ ഹോസ്പിറ്റൽ ട്രസ്റ്റുകളെയും എൻഎച്ച്എസ് കെയർ സിസ്റ്റങ്ങളെയും ഫലപ്രദമായി പരസ്പരം വിവരങ്ങൾ കൈമാറുന്നതിനും മാനേജ് ചെയ്യുന്നതിനും പുതിയ സോഫ്റ്റ്‌വെയർ സഹായിക്കുമെന്നാണ് കരുതുന്നത് . ഡൊണാൾഡ് ട്രംപിനെ പിന്തുണച്ചതിലൂടെ വിവാഹത്തിൽ അകപ്പെട്ട ആളാണ് ശതകോടീശ്വരനായ പാലന്തറിന്റെ സ്ഥാപകൻ പീറ്റർ നീൽ. ഒരു സംവാദത്തിൽ എൻഎച്ച്എസ് ആളുകളെ വീണ്ടും രോഗികളാക്കുകയാണെന്ന് നീൽ പറഞ്ഞത് കടുത്ത വിവാദങ്ങൾക്ക് കാരണമായിരുന്നു.
Corrected