ന്യൂസ് ഡെസ്ക്, മലയാളം യുകെ

എൻഎച്ച്എസ് ആശുപത്രികളുടെ നല്ലരീതിയിലുള്ള നടത്തിപ്പിനായി നടപടികൾ പ്രഖ്യാപിച്ച് യുകെ ഹെൽത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ്. കെയർ ഡെലിവറി, ഫിനാൻഷ്യൽ മാനേജ്മെൻ്റ് എന്നിവയെ അടിസ്ഥാനമാക്കിയായിരിക്കും ആശുപത്രികളെ റാങ്ക് ചെയ്യുക. ഇതുവഴി പ്രാദേശിക ആശുപത്രികളുടെ പ്രവർത്തനം പൊതുജനങ്ങൾക്ക് വിലയിരുത്താൻ സാധിക്കും. റാങ്കിൽ പിന്നിൽ നിൽക്കുന്ന ട്രസ്റ്റുകൾക്ക് വിദഗ്‌ധരുടെ സഹായം ലഭിക്കും. എന്നാൽ ഇത്തരം ട്രസ്റ്റുകൾ മെച്ചപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചില്ലെങ്കിൽ ട്രസ്റ്റുകളിലെ മാനേജർമാർക്ക് പിരിച്ചു വിടൽ ഭീഷണി വരെ നേരിടാം. കൂടാതെ, ഉയർന്ന പ്രവർത്തനക്ഷമതയുള്ള ആശുപത്രികൾക്ക് കൂടുതൽ സാമ്പത്തിക സ്വാതന്ത്ര്യമുണ്ടാകും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എൻഎച്ച്എസ് ചീഫ് എക്സിക്യൂട്ടീവുകൾക്കുള്ള പുതിയ ശമ്പളം ഏപ്രിലിൽ നടപ്പിലാകും. പരിഷ്‌കാരങ്ങൾ എൻഎച്ച്എസിലെ മാനേജ്‌മെന്റിൻെറ ഗുണനിലവാരവും സുതാര്യതയും വർദ്ധിപ്പിക്കുമെന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്. ഇത്തരം മാറ്റങ്ങൾ ജീവനക്കാരെ പ്രചോദിപ്പിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. എൻഎച്ച്എസ് ചീഫ് എക്സിക്യൂട്ടീവ് അമൻഡ പ്രിച്ചാർഡ് പുതിയ മാറ്റങ്ങളെ പിന്തുണച്ച് രംഗത്ത് വന്നു. വർദ്ധിച്ച ഉത്തരവാദിത്തം എൻഎച്ച്എസ് നേതാക്കളെ കൂടുതൽ ശാക്തീകരിക്കുമെന്ന് താൻ വിശ്വസിക്കുന്നതായും അവർ കൂട്ടിച്ചേർത്തു.

രോഗികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ധനസഹായത്തിൻ്റെ ആവശ്യകത ചൂണ്ടിക്കാട്ടി പേഷ്യൻ്റ് അഡ്വക്കസി ഗ്രൂപ്പുകൾ രംഗത്ത് വന്നു. കാത്തിരിപ്പ് സമയം കുറയ്ക്കുന്നത് പോലെയുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ധനസഹായത്തിൻ്റെ ആവശ്യകത അവർ ചൂണ്ടിക്കാട്ടി. അതേസമയം പുതിയ മാറ്റങ്ങൾ ജീവനക്കാരുടെ മനോവീര്യം കെടുത്തുമെന്ന് വിമർശിച്ച് കൊണ്ട് റോയൽ കോളേജ് ഓഫ് എമർജൻസി മെഡിസിനിൽ നിന്നുള്ള ഡോ. അഡ്രിയാൻ ബോയിൽ ഉൾപ്പെടെയുള്ളവർ രംഗത്ത് വന്നു. ശ്രദ്ധ വേണ്ട പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് പകരം ഹ്രസ്വകാല ലക്ഷ്യങ്ങളിലേക്ക് എൻഎച്ച്എസിൻെറ നയങ്ങൾ മാറിയേക്കാം എന്നും അദ്ദേഹം പറഞ്ഞു.