ന്യൂസ് ഡെസ്ക്, മലയാളം യുകെ

എൻഎച്ച്എസിൻെറ ഒരു ദിവസം 900 കലോറിയുള്ള ലിക്വിഡ് ഡയറ്റിലൂടെ ടൈപ്പ് 2 പ്രമേഹം മാറ്റാനാവുമെന്ന് വിദഗ്ദ്ധർ. ദ ലാൻസെറ്റ് ഡയബറ്റിസ് & എൻഡോക്രൈനോളജി ജേണലിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ട് അനുസരിച്ച് പഠനത്തിൽ പങ്കെടുത്ത 940 പേരും ഒരു വർഷം നീണ്ടുനിൽക്കുന്ന ഡയറ്റ് പ്രോഗ്രാം പൂർത്തിയാക്കി. ഇതിൻെറ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുന്നത്. തുടക്കത്തിൽ, ആരോഗ്യകരമായ ഖരഭക്ഷണങ്ങൾ പഠനത്തിൽ പങ്കെടുത്തവർക്ക് നൽകിയത്. പിന്നീട് ഷേക്ക്, സൂപ്പ് തുടങ്ങിയവയിലേക്ക് മാറുകയായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇംഗ്ലണ്ടിലെ എല്ലാ സ്ഥലങ്ങളിൽ നിന്നുള്ളവർക്കും ഈ പ്രോഗ്രാമിൽ പങ്കുചേരാൻ സാധിക്കും. മരുന്ന്, ഭക്ഷണക്രമത്തിലെ മാറ്റങ്ങൾ, അല്ലെങ്കിൽ ബാരിയാട്രിക് സർജറി തുടങ്ങിയ ചെയ്‌തവരാണെങ്കിലും അവർക്ക് അനുയോജ്യമായ രീതിയിൽ ശരീരഭാരം കുറയ്ക്കാനുള്ള സമീപനമാണ് ഡയബെറ്റിസ് യുകെ സ്വീകരിച്ചിരിക്കുന്നത്. സ്പെഷ്യലിസ്റ്റുകൾ എൻഎച്ച്എസ് വെയ്റ്റ്-ലോസ് മാനേജ്മെൻ്റ് സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന വെഗോവി എന്ന വെയ്റ്റ് ലോസ് ജാബിൽ നിന്ന് ഇത് തീർത്തും വ്യത്യസ്തമാണെന്ന് പറയുന്നു.

ഷേക്ക് ആൻഡ് സൂപ്പ് ഡയറ്റ് പ്രോഗ്രാമിന് പൂർണ്ണമായി ധനസഹായം നൽകുന്നത് എൻഎച്ച്എസ് ആണ്. അതുകൊണ്ട് തന്നെ ഈ പ്രോഗ്രാമിൽ പങ്കെടുക്കുന്ന ആർക്കും ചിലവുകൾ വരുന്നില്ല. ഇവർക്ക് നേരിട്ടോ ഓൺലൈനായോ ഡയറ്റ്, വ്യായാമ ഉപദേശ സെഷനുകളിൽ പങ്കെടുക്കാനുള്ള അവസരവും ഉണ്ട്. പ്രോഗ്രാമിൻെറ കീഴിൽ ഉള്ള നിർദ്ദേശങ്ങൾ സ്വീകരിക്കുകയാണെങ്കിൽ നല്ല രീതിയിൽ ഉള്ളൊരു ജീവിതം ഓരോരുത്തർക്കും മുൻപോട്ട് കൊണ്ടുപോകാനാവുമെന്ന് വിദഗ്ദ്ധർ പറയുന്നു. അനിയന്ത്രിതമായ പ്രമേഹം കണ്ണുകൾക്കും ഞരമ്പുകൾക്കും കേടുപാടുകൾ ഉൾപ്പെടെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കും. രാജ്യത്ത് അമിതവണ്ണം ഒരു പ്രതിസന്ധിയായി മാറിയിരിക്കുന്ന സാഹചര്യത്തിൽ എൻഎച്ച്എസിൻെറ ഈ പുതിയ സമീപനം അമിതവണ്ണത്തെ ഫലപ്രദമായി നേരിടാൻ കഴിയുമെന്ന് എൻഎച്ച്എസ് ദേശീയ ക്ലിനിക്കൽ ഡയറക്ടർ ഡോ. ക്ലെയർ ഹാംബ്ലിംഗ് പറഞ്ഞു.