ന്യൂസ് ഡെസ്ക്, മലയാളം യുകെ

ജീവശാസ്ത്രപരമായി സ്ത്രീയായി ജനിച്ചവർ മാത്രമേ ‘സ്ത്രീ’ എന്ന നിർവചനത്തിന്റെ കീഴിൽ വരികയുള്ളൂവെന്ന യുകെ സുപ്രീം കോടതിയുടെ വിധി കഴിഞ്ഞ ദിവസമാണ് വന്നത്. പ്രസ്തുത വിധി അനുസരിച്ച് എൻഎച്ച് എസ് ഒട്ടേറെ മാറ്റങ്ങൾക്ക് വിധേയമാകേണ്ടി വരുമെന്ന റിപ്പോർട്ടുകൾ ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. പുതിയ നിയമ പ്രകാരം സ്ത്രീയായി പരിണാമം നടത്തിയ ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ടവർ എങ്ങനെ പരിഗണിക്കപ്പെടും എന്നതിനെ കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞു .

നിലവിൽ എൻ എച്ച് എസ് മാർഗ്ഗനിർദ്ദേശം പറയുന്നത് ട്രാൻസ് ആളുകളെ അവരുടെ വസ്ത്രധാരണ രീതി, അവരുടെ പേരുകൾ, അവരുടെ സർവ്വനാമങ്ങൾ എന്നിവയ്ക്ക് അനുസൃതമായി ഉൾക്കൊള്ളണം എന്നാണ്. എന്നാൽ പുതിയ വിധി പ്രകാരം ഇത് റദ്ദാക്കപ്പെടും. എൻഎച്ച്എസ് , ജയിൽ എന്നിവിടങ്ങളിൽ പുതുക്കിയ മാർഗനിർദ്ദേശം അനുസരിച്ചുള്ള പരിവർത്തനങ്ങൾ എങ്ങനെ നടപ്പിലാക്കുമെന്ന് വലിയ ചോദ്യചിഹ്നമായി തുടരുകയാണ്. എങ്കിലും മേൽപറഞ്ഞ സ്ഥലങ്ങളിൽ എങ്ങനെ പരിഷ്കരിച്ച പെരുമാറ്റ ചട്ടം നിലവിൽ വരും എന്നതിനെ കുറിച്ചുള്ള മാർഗനിർദേശം ഉടൻ നൽകുമെന്ന് ഹ്യൂമൻ റൈറ്റ് കമ്മീഷൻ പറഞ്ഞു.ആശുപത്രി വാർഡുകൾ, വസ്ത്രം മാറുന്ന മുറികൾ, ഗാർഹിക അഭയാർഥികൾ തുടങ്ങിയ ഇടങ്ങളിൽ വിധി പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

2010ലെ സമത്വ നിയമത്തിൽ മാറ്റം വരുത്തി “സ്ത്രീ” എന്ന പദം ബയോളോജിക്കൽ സെക്സിനെ മാത്രം ആശ്രയിച്ചായിരിക്കുമെന്ന് യുകെ സുപ്രീം കോടതി കഴിഞ്ഞ ദിവസം വിധി പ്രഖാപിച്ചിരുന്നു. പുതിയ മാറ്റമനുസരിച്ച് ജൻഡർ റെക്കഗ്നിഷൻ സർട്ടിഫിക്കറ്റ് (GRC) കൈവശമുള്ള ട്രാൻസ്‌ജെൻഡർ സ്ത്രീകളെ പോലും, ഈ നിയമനിർമ്മാണത്തിന് കീഴിൽ നിയമപരമായി സ്ത്രീകളായി അംഗീകരിക്കില്ല. സ്കോട്ടിഷ് സർക്കാരിന്റെ നിയമ വ്യാഖ്യാനത്തിനെതിരെ ഫോർ വിമൻ സ്കോട്ട്ലൻഡ് എന്ന ഗ്രൂപ്പ് നടത്തിയ കാമ്പെയിന് പിന്നാലെയാണ് ഈ വിധി ഉണ്ടായിരിക്കുന്നത്.

സുപ്രീം കോടതിയുടെ ഏകകണ്ഠമായ തീരുമാനം യുകെയിലുടനീളമുള്ള സിംഗിൾ സെക്സ് ഇടങ്ങളിലും സേവനങ്ങളിലും കാര്യമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. ആശുപത്രി വാർഡുകൾ, സ്‌പോർട്‌സ് ടീമുകൾ, ഷെൽട്ടറുകൾ തുടങ്ങിയ സ്ത്രീകൾക്ക് മാത്രമുള്ള സേവനങ്ങൾ ആക്‌സസ് ചെയ്യുന്നതിൽ ട്രാൻസ്‌ജെൻഡർ സ്ത്രീകൾക്ക് ഇനി നിയന്ത്രണങ്ങൾ നേരിടേണ്ടി വന്നേക്കാം. പ്രശസ്‌ത എഴുത്തുകാരിയായ ജെ.കെ. റൗളിംഗ് ഉൾപ്പെടെ ഉള്ളവർ വിധിയെ പിന്തുണച്ച് കൊണ്ട് രംഗത്ത് വന്നു. അതേസമയം, സ്റ്റോൺവാൾ, സ്കോട്ടിഷ് ട്രാൻസ് പോലുള്ള LGBTQ+ സംഘടനകൾ കടുത്ത ആശങ്ക പ്രകടിപ്പിച്ചു. വിധി ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ അവകാശങ്ങളെയും സുരക്ഷയെയും ഇല്ലാതാക്കുമെന്ന് അവർ പറഞ്ഞു. ആംനസ്റ്റി ഇന്റർനാഷണൽ ഉൾപ്പെടെയുള്ള മനുഷ്യാവകാശ സംഘടനകൾ വിധിയെ വിമർശിച്ചു.