ന്യൂസ് ഡെസ്ക്, മലയാളം യുകെ

കെയർ ബാക്ക്‌ലോഗ് കുറയ്ക്കുന്നതിനും നീണ്ട ചികിത്സ കാലതാമസം അവസാനിപ്പിക്കുന്നതിനും എൻഎച്ച്എസിന് അടുത്ത പാർലമെൻ്റിൻ്റെ അവസാനത്തോടെ പ്രതിവർഷം 38 ബില്യൺ പൗണ്ടിൽ കൂടുതൽ ചിലവാകുമെന്ന് ഹെൽത്ത് ഫൗണ്ടേഷൻ്റെ മുന്നറിയിപ്പ്. നിലവിൽ ലേബർ, കൺസർവേറ്റീവ് പാർട്ടികൾ വാഗ്‌ദാനം ചെയ്തിരിക്കുന്ന ഫണ്ടുകൾ എൻഎച്ച്എസിന് തീർത്തും അപര്യാപ്തമാണെന്നും ഹെൽത്ത് ഫൗണ്ടേഷൻ പറയുന്നു. കോവിഡിന് ശേഷം നീണ്ട കാത്തിരിപ്പ് സമയം, പരിമിതമായ ജിപിയുടെ കൺസൾറ്റേഷൻ തുടങ്ങിയവ മൂലം ജനങ്ങൾ കഷ്ടപ്പെടുകയാണ്. സർക്കാർ എൻഎച്ച്എസിനായി ആവശ്യമായ ഫണ്ട് ഉപയോഗിക്കുന്നില്ല എന്ന ആരോപണവും നിലവിൽ ശക്തമാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഹെൽത്ത് ഫൗണ്ടേഷൻ്റെ റിപ്പോർട്ട് അനുസരിച്ച് ഉയർന്ന് വരുന്ന ചികിത്സാ ആവശ്യങ്ങൾക്ക് അധിക ഫണ്ടുകൾ ആവശ്യമായി വരും. വരും വർഷങ്ങളിൽ ആരോഗ്യ മേഖലയ്ക്ക് മതിയായ ഫണ്ട് ലഭിച്ചില്ലെങ്കിൽ, എൻഎച്ച്എസിലെ ചകിത്സാ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്ന സമീപകാല വാഗ്ദാനങ്ങൾ പാലിക്കപ്പെടാതെ പോകും.

നിലവിലെ പദ്ധതികൾ പ്രകാരം 2030 ആകുമ്പോഴേക്കും ആരോഗ്യ സാമൂഹിക പരിപാലന വകുപ്പിൻ്റെ ബജറ്റ് 7.6 ബില്യൺ പൗണ്ടിൽ നിന്ന് ഉയർന്ന് 196.9 ബില്യൺ പൗണ്ടായി മാറും. എന്നാൽ ഹെൽത്ത് ഫൗണ്ടേഷൻെറ റിപ്പോർട്ട് പ്രകാരം 38 ബില്യൺ പൗണ്ട് കൂടി ആവശ്യമാണ്. അതായത് മൊത്തം തുക £235.4 ബില്യൺ ആയി ഉയരും. ആരോഗ്യ മേഖലയ്ക്ക് വേണ്ട ആവശ്യമായ സഹായങ്ങൾ നടത്തുമെന്ന് വിവിധ രാഷ്ട്രീയ പാർട്ടികൾ വാഗ്‌ദാനം ചെയ്യുന്നുണ്ടെങ്കിലും ഈ ഫണ്ട് അപര്യാപ്തമാണെന്ന് തിങ്ക്ടാങ്കിൻ്റെ ലോങ്ങ് ടെം ഇക്കണോമിക് അനാലിസിസ് ഡിപ്പാർട്ട്മെന്റിന്റെ ഡയറക്ടർ അനിറ്റ ചാൾസ്വർത്ത് പറഞ്ഞു .