നിരവധി സിനിമകളിലൂടെ മലയാളത്തിന്റെ പ്രിയ നായികയായി മാറിയ നിക്കി ഗല്‍റാണിയുടെ സഹോദരിയും കന്നഡയിലെ താരവുമായ സഞ്ജന ഗല്‍റാണിയുടെ നഗ്‌നരംഗങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിക്കുന്നു. കന്നഡ ചിത്രം ദണ്ഡുപാളയ രണ്ടില്‍ നിന്ന് സെന്‍സര്‍ ബോര്‍ഡ് വെട്ടിമാറ്റിയ രംഗങ്ങള്‍ ആണ് ഇപ്പോള്‍ ഇന്റര്‍നെറ്റിലൂടെ പുറത്തായത്. എന്നാല്‍ ഇത് സിനിമയുടെ പ്രചാണത്തിന് വേണ്ടി അണിയറക്കാര്‍ തന്നെയാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടതാണെന്ന ആരോപണവും ഉയരുന്നുണ്ട്.

പൊലീസുദ്യോഗസ്ഥരുടെ ക്രൂരപീഡനങ്ങള്‍ പറയുന്ന രംഗങ്ങളിലൊന്നാണ് പുറത്തായത്. സഞ്ജന ഗല്‍റാണി അഭിനയിച്ച രംഗം സംസ്ഥാന സെന്‍സര്‍ ബോര്‍ഡ് വെട്ടിമാറ്റിയിരുന്നു. എന്നാലതിപ്പോള്‍ ഇന്റര്‍നെറ്റില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ഇതേക്കുറിച്ച് നടി ഇതുവരെ പ്രതികരിച്ചിട്ടില്ല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കഴിഞ്ഞയാഴ്ച റിലീസ് ചെയ്ത ചിത്രം തിയേറ്ററില്‍ എത്തുന്നതിന് മുമ്പേ തന്നെ വിവാദങ്ങളില്‍പ്പെട്ടിരുന്നു.ബെംഗളൂരുവിലെ ഹൊസകോട്ടയ്ക്കടുത്തുള്ള ദണ്ഡുപാളയം. അവിടുത്തെ കുപ്രസിദ്ധരായ ഗുണ്ടാസംഘത്തിന്റെ കഥയാണ് കന്നഡ ചിത്രം ദണ്ഡുപാളയ രണ്ട് പറയുന്നത്. സിനിമയ്ക്ക് പ്രമേയമായ ഗുണ്ടാസംഘവുമായുള്ള നിയമപോരാട്ടങ്ങള്‍ വഴിയും നായികാനടിമാരായ സഞ്ജനയും പൂജാ ഗാന്ധിയും തമ്മിലുണ്ടായ തര്‍ക്കങ്ങളുടെ പേരിലും ചിത്രം വിവാദത്തിലായിരുന്നു. അതേ സമയം നിര്‍മ്മാതാവും സംവിധായകനും അറിഞ്ഞുകൊണ്ടാണ് വിവാദദൃശ്യങ്ങള്‍ പുറത്തായതെന്ന് വാര്‍ത്തകളുണ്ട്. അഞ്ച് വര്‍ഷം മുമ്പാണ് ചിത്രത്തിന്റെ ആദ്യഭാഗം പുറത്തുവന്നത്.