നിലമ്പൂര്‍ പോത്തുകല്‍ ഞെട്ടിക്കുളത്ത് അമ്മയേയും മൂന്നു മക്കളേയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിനെതിരെ ആരോപണവുമായി യുവതിയുടെ കുടുംബം. വിനീഷിന് മറ്റൊരു സ്ത്രീയുമായുളള ബന്ധമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് മരിച്ച രഹ്നയുടെ പിതാവ് ആരോപിക്കുന്നത്. കഴിഞ്ഞ മൂന്നു വര്‍ഷമായി കുടുംബത്തിനുളളില്‍ പ്രശ്‌നങ്ങളുണ്ടെന്നും രഹനയുടെ പിതാവ് രാജന്‍ ആരോപിച്ചു.

ഭാര്യയും മൂന്നു മക്കളും മരിച്ച വിവരം കുടുംബത്തെ വിളിച്ച് അറിയിച്ചത് വിനീഷാണന്നും രാജന്‍ പറഞ്ഞു. വിനീഷിന്റെ ഭാര്യ രഹ്ന (34 വയസ്സ്), മക്കളായ 13 വയസുകാരന്‍ ആദിത്യന്‍, 11 വയസുകാരന്‍ അര്‍ജുന്‍ 7 വയസുകാരന്‍ അനന്തു എന്നിവരേയാണ് ഇന്നലെ വീടിനുളളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്ന് കുട്ടികള്‍ക്ക് വിഷം കൊടുത്ത ശേഷം രഹ്ന തൂങ്ങി മരിച്ച നിലയിലായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ആത്മഹത്യ ചെയ്ത സമയത്ത് ടാപ്പിങ് തൊഴിലാളിയായി വിനീഷ് കണ്ണൂര്‍ ഇരിട്ടിയിലെ ജോലി സ്ഥലത്തായിരുന്നു. രഹ്നയെ ഫോണില്‍ കിട്ടുന്നില്ലെന്ന് വിനീഷ് അയല്‍ക്കാരെ അറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അയല്‍ക്കാര്‍ വീട്ടില്‍ ചെല്ലുമ്പോള്‍ ഒരു കുട്ടിക്ക് ജീവനുണ്ടായിരുന്നു. എന്നാല്‍ ആശുപത്രിയില്‍ എത്തിക്കും മുന്‍പ് മരിക്കുകയായിരുന്നു. മഞ്ചേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹങ്ങള്‍ സംസ്‌ക്കരിച്ചു.