തിരുവനന്തപുരം∙ അഫ്ഗാനിസ്ഥാനിൽ കീഴടങ്ങിയ ഇസ്‍ലാമിക് സ്റ്റേറ്റ് സംഘത്തിൽ തിരുവനന്തപുരം സ്വദേശിനി നിമിഷാ ഫാത്തിമയും. ഇക്കാര്യത്തിൽ സ്ഥിരീകരണം ലഭിച്ചതായി നിമിഷ ഫാത്തിമയുടെ അമ്മ ബിന്ദു   പറഞ്ഞു. നിമിഷയുടേതുൾപ്പെടെയുള്ള ചിത്രങ്ങള്‍ ലഭിച്ചെന്നും കുടുംബം അറിയിച്ചു. ഭർത്താവ് പാലക്കാട് സ്വദേശി ഇസയ്ക്കൊപ്പം 2017ലാണ് നിമിഷ ഫാത്തിമ നാടുവിട്ടത്. ഇസയുടെ അമ്മയും ഫോട്ടോകൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ബിന്ദു പ്രതികരിച്ചു.

ഭീകര സംഘടനയായ ഐസില്‍ ചേർന്ന് രാജ്യം വിട്ട മലയാളി സ്ത്രീകൾ ഉൾപ്പെട്ട സംഘം അഫ്ഗാൻ സൈന്യത്തിന് മുന്നിൽ കീഴടങ്ങിയതായി ചൊവ്വാഴ്ചയാണ് വിവരം പുറത്തുവന്നത്. അഫ്ഗാനിസ്ഥാനിലെ അഛിൻ മേഖലയിൽ കീഴടങ്ങിയ സ്ത്രീകളും കുട്ടികളും ഉൾപ്പെട്ട 22 അംഗ സംഘത്തിലെ പത്ത് പേർ മലയാളികളാണെന്നായിരുന്നു ലഭിച്ച സൂചന.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

രാജ്യം വിട്ടവരിൽ സ്ത്രീകൾ ഉൾപ്പെടെ ചിലർ കീഴടങ്ങിയതായി സ്ഥിരീകരിക്കപ്പെട്ടതോടെ, സംഘത്തിലെ മലയാളികളെ തിരിച്ചറിയാൻ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ശ്രമം തുടങ്ങിയിരുന്നു. അഫ്ഗാനിസ്ഥാൻ പ്രതിരോധ മന്ത്രാലയവുമായി എൻഐഎ ബന്ധപ്പെട്ടു വരുന്നതായാണു വിവരം. കീഴടങ്ങിയവരിലെ മലയാളികളുടേതായി പുറത്തു വന്ന പേരുകൾ എൻഐഎ സ്ഥിരീകരിച്ചിട്ടില്ല.