‘കൊച്ചു മകളെ കൊല്ലുന്നതിനു പകരം എന്നെ കൊല്ലാമായിരുന്നില്ലേ’ എന്നു നിലവിളിക്കുകയാണു നിമിഷയുടെ മുത്തശ്ശി മറിയാമ്മ (85). കൊച്ചുമകളുടെ വിയോഗത്തിൽ തളർന്നിരിക്കുകയാണ് ഈ വയോധിക. ഹാളിൽ വിശ്രമിക്കുന്ന സമയത്ത് അടുക്കളയിൽ ഭക്ഷണം ഉണ്ടാക്കുന്ന തിരക്കിലായിരുന്നു നിമിഷ. തന്റെ കഴുത്തിലെ മാല പൊട്ടിച്ചെടുക്കാനുള്ള ശ്രമത്തിനിടയിൽ അക്രമി, അതു തടയാനെത്തിയ കൊച്ചുമകളുടെ കഴുത്തിൽ കത്തി കൊണ്ടു വരയുകയായിരുന്നെന്നു സംഭവത്തിനു ദൃക്‌സാക്ഷികൂടിയായ മറിയാമ്മ പറഞ്ഞു. രക്തത്തുള്ളികൾ മറിയാമ്മയുടെ ദേഹത്തും തെറിച്ചിട്ടുണ്ട്.

നിയമ വിദ്യാര്‍ത്ഥിയുടെ കൊലപാതകത്തിന്‍റെ ഭീതി വിട്ടൊഴിയുന്നതിന് മുമ്പേയാണ് മറ്റൊരു കോളജ് വിദ്യാർഥി നിമിഷ പെരുമ്പാവൂരില്‍ സ്വന്തം വീട്ടിൽ ധാരുണമായി മുർഷിദാബാദ് സ്വദേശി ബിജുവിന്റെ കുത്തേറ്റ് മരിക്കുന്നത്. പെരുമ്പാവൂരിനു സമീപം പൂക്കാട്ടുപടി എടത്തിക്കാട് അന്തിനാട്ട് വീട്ടിൽ തമ്പിയുടെ മകൾ നിമിഷ (19) ആണു കൊല്ലപ്പെട്ടത്. വാഴക്കുളം എംഇഎസ് കോളജ് അവസാനവർഷ ബിബിഎ വിദ്യാർഥിനിയാണ്. സലോമിയാണ് മാതാവ്. ഒൻപതാം ക്ലാസ് വിദ്യാർഥിനിയായ അന്ന സഹോദരിയാണ്.

രാവിലെ പത്തു മണിയോടെയാണ് നാടിനെ നടുക്കിയ കൊലപാതകമുണ്ടായത്. മോഷണശ്രമമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണു പ്രാഥമിക സൂചന. മുത്തശ്ശിയുടെ മാല പൊട്ടിച്ചെടുക്കാൻ ശ്രമിച്ചത് തടയുന്നതിനിടെ നിമിഷയുടെ കഴുത്തിൽ കത്തി കുത്തിയിറക്കുകയായിരുന്നുവെന്നാണ് വിവരം. പിതൃസഹോദരൻ ഏലിയാസിനും കത്തിക്കുത്തിൽ പരുക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പെരുമ്പാവൂർ ഭായി മാരുടെ ഗൾഫ്……

പരദേശികളുടെ ഗൾഫാണ് എറണാകുളം ജില്ലയിലെ പട്ടണമായ പെരുമ്പാവൂർ. 29 ലക്ഷത്തോളം ഇതര സംസ്ഥാന തൊഴിലാളികളാണു കേരളത്തിലുള്ളത്. അതിൽ തന്നെ ഭൂരിഭാഗം പേരും പെരുമ്പാവൂരും പരിസരപ്രദേശത്തുനിന്നുമുള്ളവരാണ്. പെരുമ്പാവൂരിലെ തടി വ്യവസായം പൂർണമായും ഒരു ലക്ഷത്തോളം ഇതര സംസ്ഥാന തൊഴിലാളികളെ ആശ്രയിച്ചാണെന്ന് എംഎംഎ റിപ്പോർട്ടുണ്ട്.

ഉത്തരേന്ത്യക്കാരുടെ ഒരു മിനിഗൾഫ് തന്നെയാണ് പെരുമ്പാവൂർ എന്നുചുരുക്കം. ബംഗാളികള്‍എന്ന പേരു ചൊല്ലി വിളിക്കുന്നവരില്‍ഏതൊക്കെ നാട്ടുകാരുണ്ടെന്നോ? ബംഗാള്‍, ഒഡിഷ, ഉത്തര്‍പ്രദേശ്, ബിഹാര്‍, ജാര്‍ഖണ്ഡ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍അങ്ങനെ നീളുന്നു ലിസ്റ്റ്. ഇവരെ കേരളം വിളിക്കുന്ന ചെല്ലപ്പേരാണ് ‘ഭായി’.

ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രൈവറ്റ് ബസ് സ്റ്റാന്റിന് സമീപത്തായി അന്യസംസ്ഥാനക്കാരുടെ ഏതാനും കടകള്‍മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍ഇന്ന് നൂറിലധികം കച്ചവട സ്ഥാപനങ്ങള്‍ഇവിടെയുണ്ട്. അതിലേറെ മൊബൈൽ, ഇലക്ട്രോണിക്സ് ഉൽപന്നങ്ങളുടെ കടകളും. ഒപ്പം ആധുനിക സലൂണുകളും.

കൊച്ചിയുടെ പാരമ്പര്യത്തിന് പണ്ടുതൊട്ടേ സംഭാവന നൽകിയിരുന്ന പെരുമ്പാവൂർ ഇവരുടെ വരവോടെ കുറച്ചുകൂടി പുരോഗമിക്കുകയായിരുന്നു. അന്യസംസ്ഥാനതൊഴിലാളികളില്ലാത്ത കടകൾ ചുരുക്കം. പലചരക്ക് കടയിലെ എടുത്തുകൊടുപ്പുമുതൽ, പ്ലൈവുഡ് കടയിലെ പണിക്കുവരെ തയാറാണ് ഭായിമാർ.

എണ്ണം പെരുകിയതോടെ ഇവർ ഉൾപ്പെടുന്ന കുറ്റകൃത്യങ്ങളിലുടെ കാര്യത്തിലും വർധനവുണ്ടായി. റോബിൻഹുഡ് മാതൃകയിൽ മോഷണം തൊഴിലാക്കിയ ബണ്ടിച്ചോറിന്റെ പെരുമ്പാവൂർ ബന്ധം തെളിഞ്ഞതോടെയാണ് വലിയ കുറ്റകൃത്യങ്ങളുടെ ഹബ്ബ് പട്ടികയിലേക്ക് ഈ ചെറുപട്ടണം വാര്‍ത്തകളില്‍ നിറഞ്ഞ​ത്.

ഭായിമാർ തമ്മിലുള്ള അടിപിടി, തമ്മിൽതല്ല്, വാക്കേറ്റം എന്നിവയായിരുന്നു ആദ്യകാലത്തെ കേസുകൾ. എന്നാൽ നിസാരകാര്യത്തിന്റെ പേരിലുള്ള അടിപിടി കൊലപാതകത്തിലേക്ക് നയിച്ചതോടെയാണ് ഭായിമാർ പൊലീസിന്റെ നോട്ടപ്പുള്ളിപട്ടികയിലേക്ക് വരുന്നത്. ‌‌

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ആ സംഭവം ഇങ്ങനെ: പെരുമ്പാവൂരിലെ പ്ലൈവുഡ് കമ്പനിയിലെ തൊഴിലാളിയായ ആസാം സ്വദേശിയുടെ കൊലപാതകം മദ്യപാനത്തിനിടയിലുണ്ടായൊരു സംഭവത്തിന്റെ ചുവടുപിടിച്ചാണ്. 2012 ഏപ്രിൽ 14–നായിരുന്നു ആസാം സ്വദേശി കോമൾ ബെർവയെ സുഹൃത്തുക്കൾ ചേർന്ന് കൊലപ്പെടുത്തിയത്. കോമൾ കൊല്ലപ്പെട്ട ദിവസം പ്രതി ജോയന്തോയും ഒരുമിച്ചിരുന്ന് മദ്യപിച്ചിരുന്നു.

മദ്യലഹരിയിലായ കോമൾ സുഹൃത്തായ ജോയന്തോയുടെ ചെവി കടിച്ചുമുറിച്ചിരുന്നു. തന്റെ ചെവികടിച്ചുമുറിച്ച കോമളിനെ കൊല്ലാൻ ജോയന്തോ തീരുമാനിക്കുകയായിരുന്നു. രാത്രി 12 ഓടെ ജോയന്തോ മറ്റൊരു സുഹൃത്തായ പപ്പു അലിയുടെ സഹായത്തോടെ കോമളിന്റെ ക്വാർട്ടേഴ്സിൽ എത്തുകയും ഉറങ്ങിക്കിടന്നിരുന്ന കോമളിനെ ശ്വാസം മുട്ടിച്ച് കൊല്ലുകയുമായിരുന്നു. പിറ്റേന്ന് മറ്റുള്ളവരാണ് കോമളിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

പതിയെ പതിയെ ആക്രമണം പ്രദേശവാസികളിലേക്കും തിരിഞ്ഞു. അതിന്റെ ഏറ്റവും ക്രൂരമായ ഇരയാണ് പെരുമ്പൂവൂരിൽ കൊല്ലപ്പെട്ട നിയമവിദ്യാർഥിനി. പെരുമ്പാവൂർ വട്ടോളിപ്പടി കനാൽ ബണ്ടിൽ താമസിക്കുന്ന നിയമവിദ്യാർഥിനിയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത് 2016 ഏപ്രിൽ 29 നായിരുന്നു. ശരീരത്തിൽ മർദനമേറ്റതിന്റെയും കഴുത്തിൽ കുത്തേറ്റതിന്റെയും അടയാളങ്ങൾ. പീഡിപ്പിക്കപ്പെട്ടതിനു ശേഷമാണു കൊലചെയ്യപ്പെട്ടതെന്നു നിഗമനത്തിലെത്തിച്ചു.

ശരീരത്തിൽ 38 മുറിവുകളേറ്റതായിട്ടായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ക്രൂരമായ ആക്രമണവും പീഡനവും മൂലമാണു മരണമെന്നു റിപ്പോർട്ടിൽ ഉണ്ടായിരുന്നു. ഏറെ കോളിളക്കം സൃഷ്ടിച്ചക്കേസിൽ കുറ്റക്കാരനെന്നു തെളിഞ്ഞ അസംസ്വദേശിയായ പ്രതി അമീറുൽ ഇസ്‌ലാമിനു വധശിക്ഷയാണ് എറണാകുളം പ്രിന്‍സിപ്പല്‍സെഷന്‍സ് കോടതി വിധിച്ചത്.

നാട്ടുകാർ ഭീതിയിൽ….

നാടിനെ നടുക്കിയ കൊലപാതകത്തിന്റെ ആഘാതത്തിലാണ് നിമിഷയുടെ കുടുംബാംഗങ്ങളും നാട്ടുകാരും.പകൽവെളിച്ചത്തിൽ ഉണ്ടായ കൊലപാതകത്തിന്റെ ഞെട്ടലിലാണ് പെരുമ്പാവൂർ നിവാസികൾ.പിടിച്ചുപറിക്കിടെ പട്ടാപ്പകലാണ് വിദ്യാര്‍ഥിനി കൊല്ലപ്പെട്ടത് എന്നത് നാട്ടുകാരുടെ ഭീതി വര്‍ധിപ്പിക്കുന്നു. ഇതരസംസ്ഥാനക്കാര്‍ക്കെതിരെ പ്രതിഷേധത്തിലാണ് നാട്ടുകാര്‍.

കവര്‍ച്ചാശ്രമത്തിനിടെയാണ് ക്രൂരമായ കൊലപാതകം എന്നത് ഇതരസംസ്ഥാന തൊഴിലാളികള്‍ക്കെതിരെ നാട്ടുകാരുടെ പ്രതിഷേധത്തിനും കാരണമായി. നാട്ടുകാരുടെ മര്‍ദനമേറ്റ പ്രതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടിവന്നു.

ഇതര സംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ താമസിക്കുന്ന ഇടങ്ങളിലും നാട്ടുകാരുടെ പ്രതിഷേധം ശക്തമാണ്. നാട്ടുകാരുടെ സുരക്ഷ ഉറപ്പാക്കാന്‍ പൊലീസ് നടപടി സ്വീകരിക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. വിവിധ സ്ഥാപനങ്ങളില്‍ ജോലിക്കെത്തുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ മേല്‍വിലാസം ഉള്‍പ്പെടെ കൃത്യമായ വിവരങ്ങളും കണക്കുകളും അധികൃതര്‍ സൂക്ഷിക്കണണെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.