മാവേലിക്കരയിലുള്ള ഒരു വാടക വീട്ടില്‍ നിന്ന് കഞ്ചാവും ചാരായവും വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തത്. സംഭവത്തില്‍ 32കാരിയായ നിമ്മിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോള്‍ സങ്കട കാഴ്ചയാവുന്നത് നിമ്മിയുടെ കുഞ്ഞുങ്ങളാണ്. നിമ്മി ജയിലിലായതോടെ തനിച്ചായിരിക്കുകയാണ് എട്ടും നാലര വയസും ഉള്ള മക്കള്‍.

അമ്മയെ പോലീസ് അറസ്റ്റ് ചെയ്യുമ്പോള്‍ ഒന്നും അറിയാതെ നോക്കി നില്‍ക്കുകയായിരുന്നു ഈ കുരുന്നുകള്‍. കരഞ്ഞ് നില്‍ക്കുന്ന കുട്ടികളെ ടുവില്‍ ബന്ധുക്കളെ വിളിച്ചു വരുത്തി ഏല്‍പിച്ചാണ് പോലീസ് നിമ്മിയെ കൊണ്ടുപോയത്. അതേസമയം, സംഭവത്തില്‍ ഒന്നാം പ്രതി പോനകം എബനേസര്‍ പുത്തന്‍ വീട്ടില്‍ ലിജു ഉമ്മന്‍ തോമസിനായി അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇയാളെ പിടികൂടിയാല്‍ മാത്രമേ എവിടെ നിന്നാണ് കഞ്ചാവ് എത്തിക്കുന്നതെന്നും വില്‍പന ഏതു രീതിയിലാണ് എന്നതും ഉള്‍പ്പടെയുള്ള വിവരങ്ങള്‍ ലഭിക്കൂ എന്നും പോലീസ് പറയുന്നു. നിമ്മിയുടെ വീട്ടില്‍ നിന്ന് നാലര ലീറ്റര്‍ വാറ്റുചാരായവും 40 ലിറ്റര്‍ വാഷും വാറ്റ് ഉപകരണങ്ങളും ഹാന്‍സ് പായ്ക്കറ്റുകളും കണ്ടെടുത്തിരുന്നു. ലിജുവിന്റെ കാറില്‍ നിന്നും വീടിനുള്ളില്‍ നിന്നുമായി 29 കിലോ കഞ്ചാവാണ് കണ്ടെത്തിയത്.

സംഭവത്തില്‍, ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ റെയ്ഡിലാണ് ഇവ പിടികൂടിയത്. പുതുവത്സര ദിനാഘോഷങ്ങള്‍ ലക്ഷ്യമിട്ടാണ് വീട്ടില്‍ വന്‍തോതില്‍ ലഹരിമരുന്ന് സംഭരിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. പുതുവത്സരാഘോഷം മുന്‍പില്‍ കണ്ട് പരിശോധന ശക്തമാക്കിയിരിക്കുകയാണ് പോലീസ്.