ഇനി അവനൊപ്പം തന്നെ..! അവനെ മാനസികമായി തളർത്തി; നിർമാതാക്കളുടെ ഈ സ്വഭാവം മുന്‍കൂട്ടി അറിഞ്ഞിരുന്നെങ്കില്‍ ഷെയ്‌നെ കൊണ്ട് ഡബ്ബ് ചെയ്യിക്കില്ലായിരുന്നു, ബാബുരാജ്

ഇനി അവനൊപ്പം തന്നെ..! അവനെ മാനസികമായി തളർത്തി;  നിർമാതാക്കളുടെ ഈ സ്വഭാവം മുന്‍കൂട്ടി അറിഞ്ഞിരുന്നെങ്കില്‍ ഷെയ്‌നെ കൊണ്ട് ഡബ്ബ് ചെയ്യിക്കില്ലായിരുന്നു, ബാബുരാജ്
January 29 08:38 2020 Print This Article

നിര്‍മാതാക്കളുമായി ചര്‍ച്ച നടത്തിയ അമ്മ ഭാരവാഹികളായ ഇടവേള ബാബുവും ബാബുരാജും പറയുന്നതിങ്ങനെ.. നിര്‍മാതാക്കളുടെ നിലപാട് വളരെ മോശമായി പോയെന്ന് നടന്‍ ബാബുരാജ് പറയുന്നു. ഒരാളെ ടോര്‍ച്ചര്‍ ചെയ്യാവുന്നതിലധികം ടോര്‍ച്ചര്‍ ചെയ്തു കഴിഞ്ഞു. അവന്‍ സിനിമ ചെയ്യാതെ വീട്ടിലിരിക്കുകയാണെന്നും ബാബുരാജ് പറഞ്ഞു.

പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കാമെന്നു കരുതിയാണ് മുന്‍കൈ എടുത്ത് ഷെയ്ന്‍ നിഗമിനെ കൊണ്ട് ഡബ്ബ് ചെയ്യിപ്പിച്ചത്. എന്നാല്‍ അത് കഴിഞ്ഞതിനുശേഷം നിര്‍മാതാക്കള്‍ വാക്ക് മാറ്റിയത് ശരിയായില്ല. ഒരു കോടി രൂപയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്. അതൊരുവിധത്തില്‍ നല്‍കാനാകില്ല. ഇപ്പോഴും സിനിമയില്‍ അഭിനയിച്ചതിന്റെ തുക ഷെയ്‌ന് ലഭിച്ചിട്ടില്ല. പിന്നെ എങ്ങനെയാണ് ഇത്രയും വലിയ നഷ്ടപരിഹാരം നല്‍കണം എന്നുപറയുക. നഷ്ടപരിഹാരം നല്‍കിയതിനുശേഷമേ സിനിമ ഇറക്കൂവെന്നു പറയുന്നതിലെ ന്യായമെന്താണെന്നും ബാബുരാജ് പറഞ്ഞു.

അമ്മയും നിര്‍മാതാക്കളുടെ സംഘടനയും ഇതുവരെ നല്ല രീതിയിലാണ് മുന്നോട്ട് പോയതെന്ന് ഇടവേള ബാബു പറഞ്ഞു. ഈ വിഷയത്തില്‍ ഞങ്ങള്‍ അവനൊപ്പം തന്നെയാണ്. എല്ലാ നിര്‍മാതാക്കള്‍ക്കും അവനോട് പ്രശ്‌നമില്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്. മറ്റ് നിര്‍മാതാക്കള്‍ പുതിയ സിനിമയ്ക്കായി അഡ്വാന്‍സ് നല്‍കിയിട്ടുണ്ട്. അപ്പോള്‍ പ്രശ്‌നമുണ്ടാക്കുന്ന നിര്‍മാതാക്കള്‍ക്ക് മാത്രമേ ഷെയ്‌നുമായി പ്രശ്‌നമുള്ളൂ.

സിനിമ കഴിഞ്ഞിട്ട് ഷെയ്‌നിനു നല്‍കാനുള്ള ബാക്കി തുക നല്‍കിയാല്‍ മതിയെന്നു വരെ പറഞ്ഞു. എന്നിട്ടും അവര്‍ ഒട്ടും യോജിക്കാന്‍ കഴിയാത്ത നഷ്ടപരിഹാരമാണ് ആവശ്യപ്പെട്ടത്. ഇനി എക്‌സിക്യൂട്ട് യോഗം നടത്തി തുടര്‍നടപടിയെടുക്കുമെന്നും ഇടവേള ബാബു വ്യക്തമാക്കി. അവന് കിട്ടാവുന്ന ശിക്ഷ കിട്ടി കഴിഞ്ഞു. ഇത്രയും ദിവസം അവന്‍ പടം ഇല്ലാതെ വെറുതെയിരിക്കുകയാണ്. പലതും പറഞ്ഞ് അവനെ മാനസികമായി തളര്‍ത്തി. ഇത് മുന്‍കൂട്ടി അറിഞ്ഞിരുന്നെങ്കില്‍ ഷെയ്‌നെ കൊണ്ട് ഡബ്ബ് ചെയ്യിക്കില്ലായിരുന്നുവെന്നും ഇടവേള ബാബു

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles