ര​ണ്ടാം​ഘ​ട്ട സാ​ന്പ​ത്തി​ക ഉ​ത്തേ​ജ​ന ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി നാ​ലു സു​പ്ര​ധാ​ന ബാ​ങ്ക് ല​യ​ന​ങ്ങ​ൾ കേ​ന്ദ്രസ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചു. പ​ത്തു പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ളെ​യാ​ണ് നാ​ലു കു​ട​ക്കീ​ഴി​ലാ​ക്കി ല​യി​പ്പി​ക്കു​ന്ന​ത്. പ​ഞ്ചാ​ബ് നാ​ഷ​ണ​ൽ ബാ​ങ്ക്, ഓ​റി​യ​ന്‍റ​ൽ ബാ​ങ്ക് ഓ​ഫ് കൊ​മേ​ഴ്സ്, യു​ണൈ​റ്റ​ഡ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ എ​ന്നി​വ​യെ ല​യി​പ്പി​ച്ച് പ​ഞ്ചാ​ബ് നാ​ഷ​ണ​ൽ ബാ​ങ്ക് ആ​ക്കും.യൂ​ണി​യ​ൻ ബാ​ങ്ക്, ആ​ന്ധ്ര ബാ​ങ്ക്, കോ​ർ​പ​റേ​ഷ​ൻ ബാ​ങ്ക് എ​ന്നി​വ​യെ ല​യി​പ്പി​ച്ച് ഒന്നാ​ക്കും. കന​റാ ബാ​ങ്കും സി​ൻ​ഡി​ക്ക​റ്റ് ബാ​ങ്കും ത​മ്മി​ലും ഇ​ന്ത്യ​ൻ ബാ​ങ്കും അ​ലാ​ഹാ​ബാ​ദ് ബാ​ങ്കും ത​മ്മി​ലു​മാ​കും മ​റ്റു ര​ണ്ടു ല​യ​ന​ങ്ങ​ൾ.  കൂ​ട്ടു പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ പ്രാ​ധാ​ന്യം തി​രി​ച്ച​റി​ഞ്ഞുക​ഴി​ഞ്ഞു എ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് കേ​ന്ദ്ര ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ളു​ടെ ല​യ​നം പ്ര​ഖ്യാ​പി​ച്ച​ത്.

ഇ​ന്ത്യ​ക്ക് എ​ണ്ണ​ത്തി​ൽ കു​റ​വും ശ​ക്ത​വും ബൃ​ഹ​ത്താ​യ​തു​മാ​യ ബാ​ങ്കു​ക​ളാ​ണ് ആ​വ​ശ്യ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ബാ​ങ്കു​ക​ളി​ലെ വ​ൻ​കി​ട വാ​യ്പ​ക​ളു​ടെ സ്ഥി​തി പ​രി​ശോ​ധി​ക്കും. ഭ​വ​നവാ​യ്പ​ക​ളു​ടെ പ​ലി​ശ കു​റ​ച്ചു തു​ട​ങ്ങി. വാ​യ്പ ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ കൂ​ടു​ത​ൽ ല​ളി​ത​മാ​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.  അ​ടു​ത്ത ത​ല​മു​റ പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ൾ (നെ​ക്സ്റ്റ് ജ​ൻ പി​എ​സ്ബി) എ​ന്ന് വി​ശേ​ഷി​പ്പി​ച്ചാ​ണ് ധ​ന​മ​ന്ത്രി ബാ​ങ്കു​ക​ളു​ടെ ല​യ​നം പ്ര​ഖ്യാ​പി​ച്ച​ത്. അ​ഞ്ചു ട്രി​ല്യ​ണ്‍ (ല​ക്ഷം കോ​ടി) ഡോ​ള​റി​ന്‍റെ സാ​ന്പ​ത്തി​കവ​ള​ർ​ച്ചാ ല​ക്ഷ്യം ഉ​ന്നം​വ​ച്ചാ​ണ് ബാ​ങ്കു​ക​ളു​ടെ ല​യ​ന​വും. ര​ണ്ടാ​മ​ത്തെ വ​ലി​യ പൊ​തു​മേ​ഖ​ലാ ബാ​ങ്കാ​യി മാ​റു​മെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലോ​ടെ​യാ​ണു പ​ഞ്ചാ​ബ് നാ​ഷ​ണ​ൽ ബാ​ങ്ക്, ഓറി​യ​ന്‍റ​ൽ ബാ​ങ്ക് ഓഫ് കൊ​മേ​ഴ്സ്, യുണൈ​റ്റ​ഡ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ എ​ന്നീ ബാ​ങ്കു​ക​ളു​ടെ ല​യ​നം. പ​ഞ്ചാ​ബ് നാ​ഷ​ണ​ൽ ബാ​ങ്കാ​യി​ട്ടാ​ണ് പ്ര​വ​ർ​ത്തി​ക്കു​ക. 17.95 ല​ക്ഷം കോ​ടി രൂ​പ​യു​ടെ ബിസിനസുള്ള ബാ​ങ്ക് ആ​ക്കി ഇ​തി​നെ മാ​റ്റു​ക​യാ​ണു ല​ക്ഷ്യം. പു​തി​യ ബാ​ങ്കി​നു കീ​ഴി​ൽ 11,437 ബ്രാ​ഞ്ചു​ക​ൾ ഉ​ണ്ടാ​കും.

  യുകെയിൽ അൺലോക്ക് റോഡ്മാപ്പ് ജൂലൈ 19 വരെ; വില്ലനായി ഡെൽറ്റാ വേരിയൻ്റ്, നിർദേശങ്ങൾ ഇങ്ങനെ ?

യൂ​ണി​യ​ൻ ബാ​ങ്കും ആ​ന്ധ്ര ബാ​ങ്കും കോ​ർ​പ​റേ​ഷ​ൻ ബാ​ങ്കും ല​യി​ച്ച് രാ​ജ്യ​ത്തെ അ​ഞ്ചാ​മ​ത്തെ വ​ലി​യ ബാ​ങ്കാ​യി പ്ര​വ​ർ​ത്തി​ക്കും. 14.59 ല​ക്ഷം കോ​ടി രൂ​പ​യു​ടെ ബിസിനസാണ് ഇ​തി​ൽനി​ന്നു ല​ക്ഷ്യ​മി​ടു​ന്ന​ത്. ക​ന​റാ ബാ​ങ്ക്, സി​ൻ​ഡി​ക്ക​റ്റ് ബാ​ങ്കു​മാ​യി ല​യി​ച്ച് നാ​ലാ​മ​ത്തെ വ​ലി​യ ബാ​ങ്കാ​യി പ്ര​വ​ർ​ത്തി​ക്കും. 15.20 ല​ക്ഷം കോ​ടി രൂ​പ​യു​ടെ ബിസി നസാണ് ഈ ​ല​യ​ന​ത്തി​ലൂ​ടെ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഇ​ന്ത്യ​ൻ ബാ​ങ്ക്, അ​ലാ​ഹാ​ബാ​ദ് ബാ​ങ്കു​മാ​യി ല​യി​ച്ച് ഏ​ഴാ​മ​ത്തെ വ​ലി​യ ബാ​ങ്കാ​യി പ്ര​വ​ർ​ത്തി​ക്കും. 8.08 ല​ക്ഷ്യം കോ​ടി രൂ​പ​യു​ടെ ബിസി നസാണ്് ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

ല​യ​ന ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ രാ​ജ്യ​ത്തെ പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ളു​ടെ എ​ണ്ണം 12 ആ​യി ചു​രു​ങ്ങും. രാ​ജ്യ​ത്തി​ന് പു​റ​ത്തും ആ​ഗോ​ളത​ല​ത്തി​ൽ സാ​ന്നി​ധ്യ​മു​ള്ള വ​ലി​യ ബാ​ങ്കു​ക​ളാ​ണു സ​ർ​ക്കാ​രി​ന്‍റെ ല​ക്ഷ്യം.  വമ്പൻ  വായ്പകൾക്ക് ഏ​ജ​ൻ​സി വ​ലി​യ വാ​യ്പ​ക​ൾ ന​ൽ​കു​ന്ന​തി​നാ​യി പ്ര​ത്യേ​ക ഏ​ജ​ൻ​സി​ക​ൾ രൂ​പീ​ക​രി​ക്കും. ഈ ​വാ​യ്പ​ക​ൾ കൃ​ത്യ​മാ​യി തി​രി​ച്ച​ട​യ്ക്കു​ന്നു​ണ്ടെന്നു ​നി​രീ​ക്ഷി​ക്കു​ന്ന​തി​നാ​യി പ്ര​ത്യേ​ക സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തും. 250 കോ​ടി രൂ​പ​യി​ൽ അ​ധി​ക​മു​ള്ള വാ​യ്പ​ക​ളെ നി​രീ​ക്ഷി​ക്കു​ന്നത് പ്ര​ത്യേ​ക ഏ​ജ​ൻ​സി​യു​ടെ ചു​മ​ത​ല ആ​യി​രി​ക്കു​മെ​ന്നും ധ​ന​മ​ന്ത്രി അ​റി​യി​ച്ചു.