മലയാളി കുടുംബപ്രേക്ഷകരുടെ ജനപ്രിയ ടെലിവിഷൻ പരമ്പരയിൽ അമ്മവേഷത്തിലൂടെ പ്രേക്ഷകരുടെ പ്രീതി നേടിയെടുത്ത താരം ആണ് നിഷ. നിഷയ്ക്ക് ‘ഉപ്പും മുളകും’ എന്ന ജനപ്രിയ ടെലിവിഷൻ പരമ്പര വലിയ ജനപ്രീതിയും മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലുമുൾപ്പടെ കൂടുതൽ അവസരങ്ങളും നേടിക്കൊടുത്തു. എന്നാൽ കഴിഞ്ഞ കുറേ ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ നിഷ ചർച്ചയാകുന്നത് ഒരു വിവാഹ വാർത്തയുടെ പേരിലാണ്. ‘നിഷ സാരംഗ് വീണ്ടും വിവാഹിതയാകുന്നു’ എന്ന തരത്തിലാണ് ചില ഓൺലൈൻ മാധ്യമങ്ങളിൽ വന്ന വാർത്ത. ചിലർ ഒരു പടി കൂടി കടന്ന് ‘ഇളയ മകളുടെ വിവാഹത്തിന് മുൻപ് നിഷ സാരംഗ് വീണ്ടും വിവാഹിതയാകും’ എന്നും എഴുതി. സത്യത്തിൽ എന്താണ് സംഗതിയെന്നു തിരക്കിയപ്പോൾ നിഷയുടെ മറപടി ഒരു പൊട്ടിച്ചിരിയായിരുന്നു.

‘‘വാർത്തകൾ ഞാനും കണ്ടു. നൂറ്റമ്പതു ശതമാനം വ്യാജം’’.– നിഷ പറയുന്നു.

അപ്പോൾ എന്താണ് കാര്യം ? അതും നിഷ പറയും.

‘‘നടിയും സുഹൃത്തുമായ അനു ജോസഫിന്റെ യൂ ട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തില്‍ ഒരു തമാശ പോലെ പറഞ്ഞ കാര്യമാണ് ചിലർ വളച്ചൊടിച്ച് ഈ പരുവത്തിൽ എത്തിച്ചത്

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മൂത്ത മോളെ കല്യാണം കഴിപ്പിച്ചു വിട്ടു. ഇനി രണ്ടാമത്തെ ആളുണ്ട്. നിന്നെക്കൂടി കെട്ടിച്ചു വിട്ടാൽ എനിക്കു സമാധാനമായി എന്ന് അവളോട് ഞാൻ പറയും. അപ്പോൾ അവൾ തമാശ പറയുന്നതാണ് ‘അമ്മയെ കെട്ടിച്ചിട്ടല്ലേ ഞാൻ കെട്ടുള്ളൂ’ എന്ന്. അവൾക്ക് ഇപ്പോഴേ കല്യാണം കഴിക്കാൻ താൽപര്യമില്ല. അതിനാണ് ഇങ്ങനെ പറയുന്നത്. അത്രേയുള്ളൂ. അതാണ് ഞാൻ ഇന്റർവ്യൂവിൽ പറഞ്ഞതും. പക്ഷേ, അതിനെ വേറെ പലരീതിയിലും വളച്ചൊടിച്ചാണ് പലരും വാർത്തകൾ കൊടുത്തത്’’. – നിഷ വ്യക്തമാക്കുന്നു.

‘‘ഇനി കല്യാണം കഴിക്കേണ്ട എന്നാണ് എന്റെ തീരുമാനം. കല്യാണം കഴിക്കേണ്ടി വരരുത് എന്നാണ് ആഗ്രഹവും. അതു ഞാൻ പറഞ്ഞിട്ടുമുണ്ട്. അപ്പോഴും ഭാവിയിൽ എന്തു സംഭവിക്കും എന്ന് നമുക്ക് പറയാൻ കഴിയില്ല. അത്രേയുള്ളൂ. എല്ലാം സാഹചര്യങ്ങൾക്കനുസരിച്ചാണല്ലോ. അത് എന്റെ മാത്രം കാര്യമല്ല, എല്ലാവരുടെയും ജീവിതത്തിൽ അങ്ങനെയൊക്കെയാണ്. ഭാവി പ്രവചിക്കാന്‍ കഴിവുണ്ടെങ്കിൽ ഞാൻ എവിടെ എത്തിയേനേ…’’.– നിഷ ചിരിയോടെ പറയുന്നു.

ഇനി ഒരു വിവാഹം എന്ന അബദ്ധം ഞാനെന്തായാലും കാണിക്കാൻ ഉദ്ദേശിക്കുന്നില്ല. ഉറപ്പാണ്. താൽപര്യമില്ല. അറിഞ്ഞു കൊണ്ട് ഇനിയും ഒരു ഏടാകൂടത്തിൽ കൊണ്ടു തല വയ്ക്കുന്നതെന്തിന്. ഒന്നു കെട്ടിയത് അബദ്ധമായി. ഇനി വയ്യ. ഇപ്പോൾ മനസമാധാനമുണ്ട്. അകാണ് വലുത്.

പണ്ടൊക്കെ, കുട്ടികൾ ചെറുതായിരുന്ന കാലത്ത്, പരിതാപകരമായിരുന്ന അവസ്ഥയിൽ, ഞാൻ ആഗ്രഹിച്ചിട്ടുണ്ട്, എന്റെ കുട്ടികളുടെ അച്ഛൻ നല്ല ഒരാളായിരുന്നു എങ്കില്‍ കഷ്ടപ്പാടൊന്നുമില്ലാതെ സുഖമായി ജീവിക്കാമായിരുന്നു എന്ന്. അന്നത് സാധ്യമായില്ല. ഇനി എന്തിന്. എനിക്കിപ്പോൾ സ്വന്തം കാലിൽ നിൽക്കാനുള്ള ശേഷിയുണ്ട്. അപ്പോള്‍ വീണ്ടും കല്യാണം കഴിച്ച് മണ്ടത്തരം കാണിക്കണോ.