നടി നിത്യാ മേനോൻ വിവാഹിതയാകുന്നു. മലയാളത്തിലെ പ്രമുഖ നടനാണ് വരനെന്നാണ് റിപ്പോർട്ടുകൾ.  പ്രമുഖ മാധ്യമം ഇതു സബംന്ധിച്ച വാർത്ത പുറത്ത് വിട്ടത്. എന്നാൽ വരന്റെ പേരോ മറ്റ് വിവരങ്ങളോ പുറത്ത് വിട്ടിട്ടില്ല. സിനിമയിലെത്തിയ നാൾ മുതൽ ഇരുവരും അടുത്ത സുഹൃത്തുക്കളാണ്. ഏറെ നാളായുള്ള പ്രണയ ബന്ധമാണ് വിവാഹത്തിലേക്ക് എത്തിയതെന്നാണ് പുറത്ത് വരുന്ന വിവരം.

ഇരുവരും കോമൺ സുഹൃത്ത് വഴിയാണ് പരിചയപ്പെട്ടതെന്നും പിന്നീട് ഈ ബന്ധം പ്രണയത്തിലേക്ക് മാറുകയായിരുന്നുവെന്നും ഇന്ത്യ ടുഡെയുടെ റിപ്പോർട്ടിൽ പറയുന്നു. നിത്യയുടെ വിവാഹ വാർത്ത പുറത്ത് വന്നതോടെ മലയാളത്തിലെ പ്രമുഖ നടന്മാരുടെ പേരുകളെല്ലാം ഉയർത്തി ആരാധകർ സംശയം പ്രകടിപ്പിക്കുന്നുണ്ട്. ഇരുവരുടെയും വീട്ടുകാർ വിവാഹം ഉറപ്പിച്ചതായിട്ടാണ് അറിയുന്നത്. വിവാഹത്തെ കുറിച്ച് സംസാരിക്കാൻ നടി ഇതുവരെയും തയ്യാറായിട്ടില്ല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വിജയ് സേതുപതി നായകനാകുന്ന 19(1) (എ) ആണ് താരത്തിന്റെ പുതിയ റിലീസ് ചിത്രം. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല.ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് പ്രദർശനത്തിനെത്തുന്നത്. പൊളിറ്റിക്കൽ ഡ്രാമ വിഭാഗത്തിൽ ഒരുങ്ങുന്ന ചിത്ര കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത് നവാഗതയായ ഇന്ദു വിയാണ്.

ധനുഷ് നായകനാകുന്ന തിരുചിത്രമ്പലം എന്ന ചിത്രത്തിലും നിത്യാമേനോനാണ് നായിക. മലയാളത്തിൽ കോളാമ്പിയാണ് താരം അവസാനമായി അഭിനയിച്ച ചിത്രം. പിന്നണി ഗായിക കൂടിയായ നിത്യ കന്നഡ,തെലുങ്ക്, മലയാളം,തമിഴ്,ഹിന്ദി തുടങ്ങിയ സിനിമകളിലും സജീവ സാന്നിധ്യമാണ്