നിവിന്‍ പോളി പോലീസ് വേഷത്തിലെത്തിയ ആദ്യ ചിത്രമായിരുന്നു ആക്ഷന്‍ ഹീറോ ബിജു. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

പോലീസുകാരുടെ കഥ പറഞ്ഞ ആക്ഷന്‍ ഹീറോ ബിജു വലിയ വിജയമായിരുന്നു. സുരാജ് വെഞ്ഞാറന്മൂട് എന്ന നടന്റെ സാധാരണ ശൈലിയില്‍ നിന്നും മാറി മറ്റൊരു പ്രകടനം പ്രേക്ഷകര്‍ക്ക് കാണിച്ചു തന്ന സിനിമ കൂടിയായിരുന്നു ആക്ഷന്‍ ഹീറോ ബിജു. സിനിമയിലെ ‘മുത്തേ പൊന്നേ പിണങ്ങല്ലേ’ എന്ന ഗാനത്തിന് വലിയ പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

രാജീവ് രവി സംവിധാനം ചെയ്യുന്ന തുറമുഖത്തിലാണ് നിവിന്‍ പോളി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. തുറമുഖത്തിനു ശേഷം സണ്ണിവെയ്ന്‍ നിര്‍മിക്കുന്ന പടവെട്ടില്‍ നിവിന്‍ അഭിനയിക്കും.

നിവിന്‍ പോളി നായകനായ 1983 ആയിരുന്നു എബ്രിഡ് ഷൈനിന്റെ ആദ്യ ചിത്രം. പൂമരം, ദി കുങ്ഫു മാസ്റ്റര്‍ എന്നിവാണ് മറ്റു ചിത്രങ്ങള്‍.