നടന്‍ നിവന്‍ പോളിയുടെ പുതിയ മേക്കോവര്‍ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. കുടവയറുമായി നില്‍ക്കുന്ന താരത്തിന്റെ ചിത്രമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ‘പടവെട്ട്’ എന്ന ചിത്രത്തിന് വേണ്ടിയാണ് താരം ഈ ഗംഭീര മേക്കോവര്‍ നടത്തിയിരിക്കുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ലൊക്കേഷന്‍ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്.

Nivin Pauly as the drunkard, the fat look of the viral battle ...

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തന്റെ ചിത്രത്തിനായി നിവിന്‍ പോളി നടത്തുന്ന പ്രയത്നത്തെക്കുറിച്ച് സംവിധായകന്‍ ലിജു കൃഷ്ണ നേരത്തേ പ്രശംസിച്ചിരുന്നു. ചിത്രത്തിന് വേണ്ടി ശരീരത്തിന്റെ വണ്ണം വീണ്ടും കൂട്ടാന്‍ തയ്യാറായ നിവിന്‍ പോളിയുടെ പരിശ്രമം അഭിനന്ദനാര്‍ഹമാണെന്നായിരുന്നു സംവിധായകന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

‘അരുവി’ എന്ന തമിഴ് ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന അദിതി ബാലന്‍ ആണ് ചിത്രത്തിലെ നായിക. ഗോവിന്ദ് വസന്തയാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നടന്‍ സണ്ണി വെയ്ന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.