ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: കേരളത്തിൽ നിന്ന് യുകെയിൽ എത്തുന്ന നേഴ്സുമാരിൽ പലരും ഇംഗ്ലീഷ് ഭാഷ പ്രവീണ്യം ഇല്ലാത്തതിനെ തുടർന്ന്, കെയർ മേഖലയിലായിരുന്നു ജോലി ചെയ്ത് വന്നിരുന്നത്. ഒ ഇ ടി പാസാകുക എന്ന കടമ്പ പലർക്കും യുകെയിലെ ആരോഗ്യമേഖലയിൽ നേഴ്സായി ജോലി ചെയ്യുന്നതിന് തടസ്സമായിരുന്നു. ഓരോ പ്രാവശ്യവും പരീക്ഷ എഴുതാനുള്ള വർദ്ധിച്ച സാമ്പത്തിക ചിലവും, മറ്റ് ബുദ്ധിമുട്ടുകളുമാണ് പലരെയും ഇതിൽ നിന്ന് പിന്നോട്ട് വലിക്കുന്നത്.
മലയാളികൾ ഉൾപ്പെടെ നിരവധി ആളുകൾക്ക് യുകെയിൽ ഇനി രജിസ്റ്റേർഡ് നേഴ്സായി ജോലി ചെയ്യാൻ ഇംഗ്ലീഷിൽ മതിയായ പ്രാവീണ്യം ഉണ്ടെന്നുള്ള മാനേജരുടെ സർട്ടിഫിക്കറ്റ് മതിയെന്ന നിർണായക പ്രഖ്യാപനവുമായി അധികൃതർ ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ്. യുകെയിൽ കെയറർ അസിസ്റ്റന്റായിട്ടോ സീനിയർ കെയററായിട്ടോ ഒരു വർഷം ഹെൽത്ത് കെയർ സെക്ടറിൽ വർക്ക് ചെയ്ത നേഴ്സുമാർക്ക് എൻ എം സി രജിസ്റ്റർ ചെയ്യുന്നത് മുഖേന വലിയ അവസരങ്ങളാണ് കൈവരുന്നത്.
ഒഇടി, ഐ ഇ എൽ ടി എസ് പഠനം പൂർത്തീകരിച്ച ആളുകൾക്ക് ഇനി കെയർ അസിസ്റ്റന്റ് ജോലിയിൽ നിന്ന് നേഴ്സായി മാറാം. ജോലിചെയ്യുന്ന സ്ഥാപനത്തിന്റെ ഔദ്യോഗിക സാക്ഷ്യപത്രം മാത്രമാണ് ഇതിന് ആവശ്യം. ജോലി കിട്ടിയതിന് ശേഷം CBT, ഓസ്റ്റീ എന്ന പരീക്ഷകൾ പാസ്സ് ആകണം. ഇതിൽ CBT തിയറി പരീക്ഷയും, ഓസ്റ്റീ പ്രാക്ടിക്കൽ പരീക്ഷയുമാണ്.
പുതിയ തീരുമാനത്തോടെ മലയാളികൾ ഉൾപ്പെടെയുള്ള ഉദ്യോഗാർഥികൾക്ക് വലിയ അവസരമാണ് കൈവന്നിരിക്കുന്നത്.
Leave a Reply