റഷ്യ-യുക്രെയ്ൻ സംഘർഷ സാഹചര്യത്തിൽ വിദ്യാർഥികൾ ഉൾപ്പെടെയുള്ള പൗരൻമാരോട് യുക്രെയ്ൻ വിടണമെന്ന് ഇന്ത്യ. ഇന്ത്യൻ എംബസി ജീവനക്കാരോടും മടങ്ങാൻ വിദേശകാര്യമന്ത്രാലയം നിർദേശം നൽകി.
റഷ്യയുടെ ഭാഗത്തുനിന്നും പ്രകോപനങ്ങൾ ഉണ്ടാകുന്ന പശ്ചാത്തലത്തിൽ യുക്രെയ്ൻ വിടാൻ ചാർട്ടർ വിമാനങ്ങളോ മറ്റു വിമാനങ്ങളോ നോക്കണമെന്ന് യുക്രെയ്നിലെ ഇന്ത്യൻ എംബസി അറിയിച്ചു.
ചാർട്ടർ വിമാനങ്ങളുടെ വിവരങ്ങൾക്കായി വിദ്യാർഥികളോട് എംബസിയുടെ ഫേസ്ബുക്കോ, ട്വിറ്ററോ നോക്കണമെന്നും എംബസി അറിയിച്ചു. വിവരങ്ങൾക്കും സഹായങ്ങൾക്കുമായി ഇന്ത്യക്കാർക്ക് വിദേശകാര്യമന്ത്രാലയവുമായോ അല്ലെങ്കിൽ കണ്ട്രോൾ റൂമുമായോ ബന്ധപ്പെടാം.
യുക്രെയ്നിലെ ഇന്ത്യൻ എംബസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ്ലൈനും ഉണ്ട്. ഈ മാസം 22, 24, 26 തീയതികളിലായി യുക്രെയ്നിൽനിന്നും പ്രത്യേക വിമാനങ്ങൾ വന്ദേ ഭാരത് മിഷന്റെ ഭാഗമായി സജ്ജീകരിച്ചിട്ടുണ്ട്.
Leave a Reply