കുട്ടികളുണ്ടാകാത്തതിന്റെ ദുഃഖത്തിൽ ജീവിക്കുന്ന ദമ്പതിമാർ നമുക്കുചുറ്റും ഏറെയുണ്ട്. ചികിത്സകളും പൂജകളും വഴിപാടുകളുമായി നടക്കുന്നവർ. ശാരീരിക ബന്ധത്തിലേർപ്പെടുമ്പോൾ ചില പൊടിക്കൈകൾ പ്രയോഗിച്ചാൽ ഗർഭം ധരിക്കാനാകുമെന്ന തരത്തിൽ ഒട്ടേറെ വിശ്വാസങ്ങളും കേട്ടുകേൾവികളും രംഗത്തുണ്ട്. എല്ലാദിവസവും സെക്‌സിലേർപ്പടുക, കഫ് സിറപ്പ് കുടിക്കുക, ലൈംഗികബന്ധത്തിലേർപ്പെടുമ്പോൾ കാലുകളുയർത്തിവെക്കുക, പൂർണചന്ദ്രനുള്ള ദിവസം ബന്ധപ്പെടുക തുടങ്ങി വിശ്വാസങ്ങളേറെയാണ്.
എന്നാൽ, ഗർഭിണികളാകാൻ സഹായിക്കുന്ന ചില പൊടിക്കൈകളുണ്ടെന്ന് വൈദ്യശാസ്തരംഗത്തെ വിദഗ്ദ്ധർ പറയുന്നു. വന്ധ്യതയെന്നത് പല കാരണങ്ങൾകൊണ്ടുണ്ടാകാം. പങ്കാളികളുടെ ആരോഗ്യകരമോ പാരമ്പര്യമോ ആയ തകരാറുകൾ അതിന് വഴിവെക്കാം. എന്നാൽ, അതൊക്കെ അതിജീവിച്ച് ഗർഭം ധരിക്കാൻ ചില മാർഗങ്ങൾ ഉണ്ടെന്ന് അവർ പറയുന്നു. ഗർഭധാരണത്തിനുള്ള സാധ്യതകൾ വർധിപ്പിക്കുന്നവ മാത്രമാണ് ഇവയെന്നും അവർ പ്രത്യേകം ഓർമിപ്പിക്കുന്നു.
കുട്ടികളുണ്ടാവുന്നില്ലെന്ന സമ്മർദത്തിൽ ലൈംഗികബന്ധത്തിലേർപ്പെടാതിരിക്കുകയാണ് ആദ്യം വേണ്ടത്. പ്രത്യുദ്പാദനത്തിനു മാത്രമായി സെക്‌സിലേർപ്പെടാതിരിക്കുക. മാനസികസംഘർഷമല്ല, മാനസികോല്ലാസമാണ് സെക്‌സിലാവശ്യമെന്ന് ഒഹായോ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ സൈക്കോളജിസ്റ്റ് ഡോ. ഷെരിൽ കിങ്‌സ്ബർഗ് പറയുന്നു. സമ്മർദവും വന്ധ്യതയും തമ്മിൽ നേരിട്ട് ബന്ധമുണ്ടോ എന്നത് ഇതുവരെ തെളിയിക്കാനായിട്ടില്ലെങ്കിലും, അതൊരു കാരണമായേക്കാമെന്ന് അവർ പറയുന്നു.
സ്ത്രീ ഹോർമോണുകളെ സമ്മർദം ബാധിക്കുമെന്ന് വ്യക്തമായിട്ടുണ്ട്. അണ്ഡോദ്പാദനത്തെയും ഇത് ബാധിക്കും. പുരുഷന്മാരുടെ ബീജോദ്പാദനത്തിനും സമ്മർദം പ്രതികൂലമാണെന്നും ഗവേഷണം തെളിയിച്ചിട്ടുണ്ട്. ബീജങ്ങളുടെ പോക്കിന് വേഗം കുറയുകയും അവ ഗർഭാശയത്തിലേക്ക് എത്തിച്ചേരാൻ സാധിക്കാതെ വരികയും ചെയ്യുമെന്നാണ് ഗവേഷകർ പറയുന്നത്.
എല്ലാ ദിവസവും ശാരീരിക ബന്ധത്തിലേർപ്പെട്ടില്ലെങ്കിലും, ഏർപ്പെടുമ്പോൾ ഒരുമണിക്കൂറിനിടെ രണ്ടുതവണയെങ്കിലും സാധിച്ചാൽ അത് ഗർഭധാരണസാധ്യത വർധിപ്പിക്കുമെന്ന് ഗവേഷകർ പറയുന്നു. മൂന്നുമടങ്ങോളം ഗർഭധാരണസാധ്യത വർധിക്കുമെന്നാണ് അവർ അഭിപ്രായപ്പെടുന്നത്. ഗർഭിണികളാകാനുള്ള സാധ്യത ആറ് ശതമാനത്തിൽനിന്ന് 21 ശതമാനമായി വർധിപ്പിക്കുമെന്ന് ബ്രിട്ടനിൽ നടന്ന പഠനം തെളിയിക്കുന്നു.
ഒരുമണിക്കൂറിനിടെ രണ്ടാം തവണ ബന്ധപ്പെടുമ്പോൾ, രണ്ടാമതുവരുന്ന ബീജങ്ങൾ ബീജസങ്കലന സാധ്യത കൂട്ടുമെന്നാണ് അവരുടെ കണ്ടെത്തൽ.
എല്ലാദിവസവും ശാരീരിക ബന്ധത്തിലേർപ്പെടുന്നത് പുരുഷ ബീജത്തിന്റെ കൗണ്ട് കുറയ്ക്കുമെന്ന് ന്യൂഹോപ്പ് ഫെർട്ടിലിറ്റി സെന്ററിലെ ഡോ. സഹീർ മെർഹി പറയുന്നു. തുടർച്ചയായി രണ്ടുദിവസം സെക്‌സിലേർപ്പെട്ടാൽ ബീജത്തിന്റെ കൗണ്ട് ഗണ്യമായി കുറയും.
ഏഴുദിവസത്തെയൊക്കെ ഇടവേളയിൽ ബന്ധപ്പെടുകയാണെങ്കിലും ഫലം ലഭിക്കണമെന്നില്ല. ഒരുമണിക്കൂറിനിടെ രണ്ടാമതുണ്ടാകുന്ന സ്ഖലനത്തിലെ ബീജങ്ങൾക്ക് ആരോഗ്യം കൂടുതലായിരിക്കുമെന്ന് മെർഹി പറയുന്നു.
കൃത്യമായ സമയത്ത് സെക്‌സിലേർപ്പെടുകയാണ് ഏറ്റവും ഫലപ്രദം. പങ്കാളിയുടെ ഓവുലേഷൻ പിരീഡീൽ, എല്ലാ രണ്ടാമത്തെ ദിവസവും തുടർച്ചയായി രണ്ടുതവണ വീതം സെക്‌സിലേർപ്പെടാൻ ഡോ. മിർഹി പറയുന്നു. ഇതിനിടെയുള്ള സമയം പങ്കാളികൾ അടുത്തിടപഴകിയും ലാളിച്ചും പരസ്പരം ഉത്തേജിപ്പിച്ചുകൊണ്ടിരിക്കണം. സമ്മർദമില്ലാതെ സെക്‌സിലേർപ്പെടുന്നതിന് ഇത്തരം ഉത്തേജിപ്പിക്കലുകൾ വഴിയൊരുക്കുമെന്നും വിദഗ്ദ്ധർ പറയുന്നു.
ചില പ്രത്യേക പൊസിഷനുകളിൽ ലൈംഗികബന്ധത്തിലേർപ്പെടുന്നത് ഗർഭപാത്രത്തിലേക്ക് ബീജത്തെ എത്രയും വേഗമെത്തിക്കാൻ സഹായിക്കുമെന്നും ഗർഭധാരണ സാധ്യത വർധിപ്പിക്കുമെന്നും ചിലർ പറയാറുണ്ട്. എന്നാലിതിന് ശാസ്ത്രീയമായ തെൡവുകളൊന്നുമില്ല. എന്നാൽ,
സ്ഖലനത്തിന് ശേഷം കുറച്ചുനേരംകൂടി പങ്കാളിയെ ചൂടാക്കിനിർത്തുന്നത് ഗർഭസാധ്യത വർധിപ്പിക്കുമെന്ന് ഗവേഷകർ പറയുന്നു. ഇങ്ങനെ ഉത്തേജിപ്പിച്ച് നിർത്തുമ്പോൾ, പങ്കാളിയുടെ ജനനേന്ദ്രയവും ഉത്തേജിതമായി നിൽക്കും. അത് അതിനുള്ളിലെത്തിയ ബീജത്തെയും കൂടുതൽ ശേഷിയുള്ളതാക്കുമെന്നും ഗവേഷകർ പറയുന്നു.
Leave a Reply