ന്യൂസ് ഡെസ്ക് മലയാളം യുകെ

ഇന്നുമുതൽ ഇംഗ്ലണ്ടിൽ കെയർഹോം സന്ദർശനങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന വിലക്ക് നിലവിലില്ലാതായി. അതുപോലെതന്നെ ഒറ്റപ്പെടലിന് നിർദ്ദേശിക്കപ്പെട്ടിരുന്ന സമയപരിധിയും കുറച്ചിട്ടുണ്ട്. ഒമിക്രോൺ പടർന്ന് പിടിക്കാതിരിക്കാനാണ് ഈ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞതോടുകൂടി ഇംഗ്ലണ്ടിലെ കുടുംബങ്ങൾക്ക് തങ്ങളുടെ ബന്ധുക്കളെയും പ്രിയപ്പെട്ടവരെയും സന്ദർശിക്കാൻ അവസരം കൈവരും. അതുപോലെതന്നെ കോവിഡ് പോസിറ്റീവ് ആകുന്നവരുടെ ഒറ്റപെടലിൻെറ സമയപരിധി 14 ദിവസത്തിൽ നിന്ന് 10 ആയി കുറച്ചിട്ടുണ്ട്. അഞ്ചോ ആറോ ദിവസങ്ങളിൽ നടത്തുന്ന പരിശോധന ഫലങ്ങൾ നെഗറ്റീവ് ആണെങ്കിൽ നിർദ്ദിഷ്ട ഒറ്റപ്പെടൽ കാലയളവ് വീണ്ടും കുറയും.

കോവിഡ് അനുബന്ധ നിയന്ത്രണങ്ങൾ പിൻവലിച്ചതിനെ തുടർന്ന് മാസ്കുകൾ ധരിക്കുന്നതും കോവിഡ് പാസുകളും ഇംഗ്ലണ്ടിൽ നേരത്തെ തന്നെ എടുത്ത് മാറ്റിയിരുന്നു. കെയർ ഹോമുകളിൽ താമസിക്കുന്നവർക്ക് തങ്ങളുടെ പ്രിയപ്പെട്ടവരുമായുള്ള സഹവർത്തിത്വം എത്രമാത്രം ആവശ്യമാണെന്ന് തനിക്കറിയാമെന്ന് ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് പറഞ്ഞു. അതുകൊണ്ടാണ് പ്ലാൻ ബി നിയന്ത്രണങ്ങൾ നിലവിൽ നിന്നപ്പോൾ പോലും മൂന്ന് സന്ദർശകരെ കെയർ ഹോമുകളിൽ അനുവദിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.