മാലിദ്വീപിലെ ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ആശുപത്രികളിലേക്കു ഡോക്ടർ, ഡെന്റിസ്റ്, നഴ്സ്, റേഡിയോഗ്രാഫർ ഫിസിയോതെറാപിസ്റ് തസ്തികകളിലേക്ക് നിയമനം നടത്തുന്നതിന് മാലിദ്വീപ് ആരോഗ്യവകുപ്പ് മന്ത്രാലയവും നോർക്ക റൂറ്സും തമ്മിൽ ധാരണാപത്രം ഒപ്പിട്ടു. അതിന്റെ അടിസ്ഥാനത്തിൽ മാലിദ്വീപിലെ വിവിധ സർക്കാർ ആശുപത്രികകളിലേക്കുള്ള 520 ഒഴിവുകളിലേക്ക്‌ നോർക്ക റൂട്സ് വഴി നിയമനം നടത്തുന്നു.

സ്പെഷ്യലിസ്റ് ഡോക്ടർമാരുടെ 230 ഒഴിവുകൾ, ഡെന്റിസ്റ്റുമാരുടെ 20 ഒഴിവുകൾ, നഴ്സുമാരുടെ 150 ഒഴിവുകൾ , റേഡിയോഗ്രാഫർ, ഫിസിയോതെറാപിസ്റ് തുടങ്ങിയ ഒഴിവുകൾ ഉൾപ്പെടെ 520 ഓളം ഒഴിവുകളാണ് ആദ്യ ഘട്ടത്തിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഡോക്ടർ/ ഡെന്റിസ്റ് തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് യോഗ്യതയോടൊപ്പം IELTS ൽ കുറഞ്ഞ സ്കോർ 6 / തത്തുല്യമോ, നഴ്‌സുമാർ, റേഡിയോഗ്രാഫർ, ഫിസിയോതെറാപിസ്റ്കൾക്ക് യോഗ്യതയോടൊപ്പം IELTS ൽ കുറഞ്ഞ സ്കോർ 5.5/ OET ൽ കുറഞ്ഞത് C ഗ്രേഡോ അനിവാര്യമാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

താല്പര്യമുള്ളവർ www.norkaroots.org(https://demo.norkaroots.net/recruitment_2015.aspx) ൽ അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾ 0471 2770577/500 നമ്പറിലും ടോൾ ഫ്രീ നമ്പറായ 18004253939 (International : 0091 8802 012345) ലഭിക്കും. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 15 മെയ് 2021.