കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഒരു പ്രവാസി മലയാളി കൂടി കോവിഡിന് കീഴടങ്ങി. തിരുവനന്തപുരം വർക്കല ഇടവ സ്വദേശി മാന്തറ ടി.ചന്ദ്രകുമാർ നായർ (70) ആണ് കേറ്ററിംഗ് ജനറൽ ഹോസ്പിറ്റലിൽ ചൊവ്വാഴ്ച മരണത്തിന് കീഴടങ്ങിയത്. നാട്ടിലേക്ക് മടങ്ങാൻ ഒരുങ്ങവേയാണ് രോഗബാധിതനായത്. മക്കൾ യുകെയിൽ ആയതിനാൽ ചന്ദ്രകുമാറും ഭാര്യയും ഒരു വർഷത്തിലേറെയായി യുകെയിലാണ്. നോർത്താംപ്ടൺഷെയറിലെ കോർബിയിൽ നേഴ്സിങ് അസിസ്റ്റന്റായി ജോലി ചെയ്യുകയാണ് മകൻ ശ്രീജിത്ത്.പരേതന്റെ മറ്റു മക്കളും യുകെയിൽ തന്നെ താമസിക്കുന്നവരാണ്. കോവിഡിൻെറ പശ്ചാത്തലത്തിൽ സംസ്കാരം മാർച്ച് 1 നു യുകെയിൽ തന്നെ നടത്താനാണ് കുടുംബത്തിൻെറ തീരുമാനം.
ടി.ചന്ദ്രകുമാർ നായരുടെ അകാല വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
	
		

      
      



              
              
              




            
Leave a Reply