1500 ല്‍ ലോകത്തു ജീവിച്ചിരുന്ന പ്രശസ്തനായ ഫ്രഞ്ച് ജോതി ശാസ്ത്രഞ്ജനായ നോസ്ട്രഡാമസിന്റെ പ്രവചനം യാഥാര്‍ത്ഥ്യമാകുമോ എന്ന ഭയത്തില്‍ ലോകം.താന്‍ ജീവിച്ചിരുന്ന കാലഘട്ടത്തിന്റെ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് ശേഷം ഉള്ള കാര്യങ്ങള്‍ ആണ് നോസ്ട്രഡാമസ് കൂടുതലായും പ്രവചിച്ചിരുന്നത്. ഫ്രഞ്ച് വിപ്ലവം, റഷ്യന്‍ വിപ്ലവം ഹിറ്റ്ലറുടെ ഉയര്‍ച്ച , 1970ല്‍ അറബ് രാജ്യങ്ങളുടെ മുന്നേറ്റം, പോപ്പിനെതിരെയുള്ള വധ ശ്രമം എന്നിങ്ങനെ ഒട്ടേറെ സംഭവങ്ങള്‍ അദ്ദേഹം പ്രവചിച്ചിരുന്നു.

നൊസ്ട്രഡാമസ് ഡോക്ടറായിരുന്നു. ജൂത ഡോക്ടര്‍മാരുടെ പരമ്പരയിലാണ് അദ്ദെഹത്തിന്‍റെ ജനനം. പക്ഷെ പ്രവചന സിദ്ധിയാണദ്ദേഹത്തെ ചിരസ്മരണീയനാക്കിയത്. നോസ്ട്രഡാമസ് സ്വന്തം മരണം പ്രവചിച്ചിരുന്നു.1566 ജൂലായ് ഒന്നിന് രാത്രി തനിക്ക് ശുഭരാത്രി ആശംസിച്ച പരിചാരകനോട് അടുത്ത സൂര്യോദയം വരെ താന്‍ ജീവിച്ചിരിക്കില്ല എന്നദ്ദേഹം പറഞ്ഞുവത്രേ .uploads/news/2017/04/100784/notr.jpg

നോസ്ട്രഡാമസ്ന്റെ പ്രവചനങ്ങള്‍ കൂടുതലും കവിതാ രൂപത്തില്‍ ആയിരുന്നു. അദ്ദേഹത്തിന്റെ അടുക്കല്‍ ഒരുപാട് പേര് ഭാവി അറിയാന്‍ പോകുമായിരുന്നു. ചുരുക്കം ചിലര്‍ക്കൊക്കെ അദ്ദേഹം മറുപടി നല്‍കി. ബാക്കി ഉള്ളവയ്ക്ക് മൗനം അവലംബിച്ചു. പക്ഷെ അദ്ദേഹം മറുപടി പറഞ്ഞതെല്ലാം ഭാവിയില്‍ യാഥാര്‍ത്ഥ്യം ആയി. നോസ്ട്രഡാമസ് കവടി നിരത്തിയും മറ്റും അല്ലായിരുന്നു പ്രവചിച്ചിരുന്നത്. ചില സമയങ്ങളില്‍ അദ്ദേഹത്തിന്റെ മനസ്സില്‍ തോന്നിയിരുന്നത് എപ്പോഴും പോക്കറ്റില്‍ കൊണ്ട്  നടക്കാറുള്ള ഡയറിയില്‍ എഴുതിയിടുക ആയിരുന്നു. പക്ഷെ ഈ ലോകത്തുള്ളവരെ എല്ലാം ഞെട്ടിച്ച അദ്ദേഹത്തിന്റെ പ്രവചനം ഏതാനും വര്‍ഷങ്ങക്ക് മുന്‍പ് നാം കണ്ടു. അദ്ദേഹം ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുന്‍പ് പറഞ്ഞ കാര്യം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അന്ന് അമേരിക്ക രൂപികൃതം ആയിട്ടില്ല…വിമാനം കണ്ടുപിടിച്ചിട്ടുമില്ല….നോസ്ട്രഡാമസ്ന്റെ ഡയറിയില്‍ ഇങ്ങനെ എഴുതിയിരുന്നു “ഭൂമിയുടെ ഇത്ര അക്ഷാംശത്തില്‍ സ്ഥിതി ചെയ്യുന്ന രാജ്യത്തെ രണ്ടു ഇരട്ട ഗോപുരങ്ങളെ ഭീമന്‍ ഇരുമ്പ് പക്ഷികള്‍ വന്നു തകര്‍ക്കുമെന്നും അത് ലോകത്തിലെ ഏറ്റവും വലിയ ചേരി തിരിവിന് കാരണം ആകും എന്നും.” അതെ …സെപ്റ്റംബര്‍ 11 വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം ….അന്ന്  ഇന്റര്‍നെറ്റ്ലും മറ്റും നോസ്ട്രടമസ് പ്രവചനങ്ങള്‍ വീണ്ടും വാര്‍ത്ത ആയി.

നോസ്ട്രടമസ് പ്രവചനങ്ങള്‍ എഴുതിയ ഡയറി നൂറ്റാണ്ടുകള്‍ സൂക്ഷിച്ചു വെക്കാനും ഒരു കാരണം ഉണ്ട്‌. വയസ്സായ നോസ്ട്രടമസ് നിര്യാതനായി. അദ്ദേഹത്തിന്‍റെ മൃതദേഹം രാജാവിന്റെ സാന്നിധ്യത്തില്‍ കല്ലറയില്‍ അടക്കിയ ശേഷം എല്ലാവരും പിരിഞ്ഞു പോയി. തിരിച്ചു കൊട്ടാരത്തില്‍ എത്തിയ രാജാവ് നോസ്ട്രഡാമസിന്‍റെ ഡയറി വേണം എന്ന് ആവശ്യപ്പെട്ടു. ഡയറി എപ്പോഴും അദ്ദേഹം ഷര്‍ട്ടിന്റെ പോക്കറ്റില്‍ ആണ് വെക്കുന്നത് എന്ന് എല്ലാവര്ക്കും അറിയാം. പക്ഷെ എല്ലാ ഷര്‍ട്ടും പരിശോധിച്ചു. ആളുകള്‍ അദേഹത്തിന്റെ വീടും പരിസരവും അരിച്ചു പറുക്കി. ഡയറി മാത്രം കിട്ടിയില്ല. അന്നേരം ആണ് ഒരാള്‍ പറഞ്ഞത്..നോസ്ട്രഡാമസ്നെ അടക്കിയപ്പോള്‍ ധരിച്ചിരുന്ന ഷര്‍ട്ടിന്റെ പോക്കറ്റില്‍ ചിലപ്പോള്‍ കാണുമായിരിക്കും. എല്ലാവരും വീണ്ടും ശവക്കല്ലറയില്‍ എത്തി, കല്ലറ കുത്തി തുറന്നു. അതെ പോക്കറ്റില്‍ ഡയറി ഉണ്ടായിരുന്നു. അത് തുറന്നു ആദ്യത്തെ പേജ് വായിച്ചപ്പോള്‍ എല്ലാവരും ഞെട്ടി തരിച്ചു പോയി, ആദ്യത്തെ പേജില്‍ ഇങ്ങനെ എഴുതിയിരുന്നു ” നിങ്ങള്‍ ഇത്രാം തീയതി എന്‍റെ ശവക്കല്ലറ കുത്തി തുറന്നു എന്‍റെ ഡയറി എടുക്കും “.

2017-18 വര്‍ഷത്തെ കുറിച്ച് അദ്ദേഹം നടത്തിയ പ്രവചനം ആണ് ഇപ്പോള്‍ ലോകശ്രദ്ധ നേടിയിരിക്കുന്നത്. ഒരു ലോക നേതാവിന്റെ മരണം അദ്ദേഹം ഈ കാലഘട്ടത്തില്‍ പ്രവചിച്ചിട്ടുണ്ട്. ആ മരണം മൂന്നാം ലോക മഹായുദ്ധത്തിനു വഴിവെയ്ക്കും എന്നും ആ യുദ്ധം 27 വര്‍ഷം നീണ്ടു നില്‍ക്കും എന്നും അദ്ദേഹം പ്രവചിച്ചിട്ടുണ്ടത്രേ. ഉത്തരകൊറിയയും അമേരിക്കയും പരസ്പരം വെല്ലുവിളിച്ചു നില്‍ക്കുന്ന സാഹചര്യത്തില്‍ ഈ പ്രചവചനം യാഥാര്‍ത്ഥ്യമാകുമോ എന്ന ഭയത്തിലാണു ലോകം.