കണ്ണൂര്‍ പാടിക്കുന്നില്‍ യുവാവിന് നേരെ എസ്.ഐയുടെ കയ്യേറ്റം. പൊതു സ്ഥലത്ത് സിഗരറ്റ് വലിച്ചു എന്ന പേരിലാണ് പൊലീസ് യുവാവിനെ കയ്യേറ്റം ചെയ്തത്. മയ്യിൽ എസ്ഐ രാഘവന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

പൊതുസ്ഥലത്ത് വഴിയോരത്ത് ഇരുന്ന് സിഗരറ്റ് വലിച്ചതിനാണ് എസ്ഐ യുവാവിനെ പിടികൂടുന്നത്. തുടർന്ന് പിഴയടക്കാൻ പറഞ്ഞു. എന്നാൽ ഇപ്പോൾ പണമില്ലെന്നും പിന്നീട് അടയ്ക്കാമെന്നും യുവാവ് പറഞ്ഞതോടെ പൊലീസ് കഴുത്തിന് പിടിച്ചുതള്ളി.

എന്നാൽ തന്റെ ദേഹത്ത് കൈവെയ്ക്കരുതെന്ന് യുവാവ് പറഞ്ഞതോടെ വീണ്ടും യുവാവിന്റെ കഴുത്തിന് പിടിച്ചുതള്ളുന്നതും ഭീഷണിപ്പെടുത്തുന്നതം വിഡിയോയില്‍ കാണാം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പിഴ എഴുതിയ ശേഷം തിരിച്ച് വണ്ടിയില്‍ കയറിയ ശേഷം വീണ്ടും ഇറങ്ങി വന്ന് യുവാവിനെ കയ്യേറ്റം ചെയ്തു. യുവാവിന്‍റെ സുഹൃത്താണ് വീഡിയോ പകര്‍ത്തിയത്.

സ്ഥലത്തെ എസ്ഐക്കെതിരെ നിരവധി പരാതികള്‍ നിലവിലുണ്ടെന്ന ആരോപണം നാട്ടുകാര്‍ക്കുണ്ട്. ഇതോടെ കയ്യേറ്റ ശ്രമത്തില്‍ നടപടികളുമായി മുന്നോട്ട് പോകാനാണ് യുവാവിന്‍റെ തീരുമാനം.