അനിൽ അംബാനിയുടെ രാജ്യത്തിന് പുറത്തുള്ള 5300 കോടിയുടെ സ്വത്തുക്കൾ ചൈനീസ് ബാങ്കുകള്‍ കൊണ്ടു പോകും; കോടികളുടെ ഷോപ്പിംഗ് ബില്ലുകൾ പറ്റി യു.കെ. കോടതിയിൽ അംബാനിയുടെ രസകരമായ മറുപടി

അനിൽ അംബാനിയുടെ രാജ്യത്തിന് പുറത്തുള്ള 5300 കോടിയുടെ സ്വത്തുക്കൾ ചൈനീസ് ബാങ്കുകള്‍ കൊണ്ടു പോകും; കോടികളുടെ ഷോപ്പിംഗ് ബില്ലുകൾ പറ്റി യു.കെ. കോടതിയിൽ അംബാനിയുടെ രസകരമായ മറുപടി
September 28 15:03 2020 Print This Article

ഒരു കാലത്ത് ലോകത്തിലെ ഏറ്റവും വലിയ കോടിശ്വരന്‍ ഇപ്പോള്‍ കോടികളുടെ കടക്കനായ വാര്‍ത്ത ഇന്ന് ലോകത്തിന് ആകെ കൗതുകമാണ്. അനില്‍ അംബാനിയുടെ സ്വത്തുവകകള്‍ കണ്ടുക്കെട്ടാന്‍ ഇപ്പോള്‍ ബാങ്കുകതള്‍ മത്സരിക്കുകയാണ്. ഇന്ത്യയിലെ അദ്ദഹത്തിന്റെ ഓഫിസും വസ്തു വകകളും യെസ് ബാങ്ക് ഉള്‍പ്പെടെയുള്ള ഭാങ്കുകള്‍ നേരത്തെ ജപ്തി ചെയ്തിയിരുന്നു. ഇപ്പോള്‍ രാജ്യത്തിന് പുറത്തുള്ള അദ്ദേഹത്തിന്റെ വസ്തുവകള്‍ കണ്ടുകെട്ടാന്‍ ചൈനീസ് ബാങ്കുകള്‍ നടപടി തുടങ്ങി. അനില്‍ അംബാനി വായ്പയായെടുത്ത 5,300 കോടി രൂപ തിരിച്ചുപിടിക്കാന്‍ ചൈനീസ് ബാങ്കുകള്‍. മൂന്നു ചൈനീസ് ബാങ്കുകളാണ് അനില്‍ അംബാനിയുടെ സ്വത്തുക്കള്‍ കണ്ടെുകെട്ടുന്ന നടപടികളുമായി മുന്നോട്ടുപോകുന്നത്.

ലണ്ടനില കോടതിയില്‍ ഇതുസംബന്ധിച്ച വ്യവഹാരവുമായി ബന്ധപ്പെട്ട് അനില്‍ അംബാനി ഹാജരായതിനുപിന്നാലെയാണ് നടപടിയെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് കൊമേഴ്‌സ്യല്‍ ബാങ്ക് ഓഫ് ചൈന, എക്‌സ്‌പോര്‍ട്ട്ഇംപോര്‍ട്ട് ബാങ്ക് ഓഫ് ചൈന, ചൈന ഡെവലപ്‌മെന്റ് ബാങ്ക് എന്നിവയാണ് അനില്‍ അംബാനിയുടെ ഇന്ത്യക്കുപുറത്തുള്ള സ്വത്തുക്കള്‍ കണ്ടുകെട്ടാനൊരുങ്ങുന്നത്. 2012ലാണ് അംബാനിക്ക് വായ്പയനുവദിച്ചത്. എന്നാല്‍ 2017മുതല്‍ വായ്പ തിരിച്ചടവില്‍ വീഴ്ചവരുത്തുകയായിരുന്നു.

ലളിത ജീവിതശൈലിയാണ് തനിക്കുള്ളതെന്നും ഇതിനുള്ള പണംപോലും ഭാര്യയും കുടുംബവുമാണ് നല്‍കുന്നതെന്നും മറ്റ് വരുമാന മാര്‍ഗങ്ങളില്ലെന്നും കഴിഞ്ഞദിവസം അനില്‍ അംബാനി കോടതിയില്‍ ബോധിപ്പിച്ചിരുന്നു. സ്വന്തം മകനോടും അമ്മയോടും പോലു താന്‍ കടക്കാരനായിരിക്കുകയാണെന്നും അമ്മയ്ക്ക് 500 കോടിയും മകന്‍ അന്‍മോലിന് 310 കോടിയും നല്‍കാനുണ്ടെന്നും അനില്‍ കോടതിയില്‍ പറഞ്ഞു. ലണ്ടന്‍, കാലിഫോര്‍ണിയ, ബെയ്ജിങ് എന്നിവിടങ്ങളില്‍ നിന്ന് നടത്തിയ ഷോപ്പിങ്ങ് ബില്ലുകളെക്കുറിച്ചുള്ള ചോദ്യത്തിന് ഇത് അമ്മയുടെ ഷോപ്പിങ്ങുകള്‍ ആയിരുന്നുവെന്നായിരുന്നു അംബാനിയുടെ മറുപടി.

അനില്‍ അംബാനി 5,281 കോടി രൂപ തിരിച്ചടയ്ക്കണമെന്നും കോടതി ചെലവിലേക്കായി ചൈനീസ് ബാങ്കുകള്‍ക്ക് ഏഴ് കോടി രൂപ നല്‍കണമെന്നും യു.കെ. കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ അംബാനി ഇത് അടച്ചില്ല. ഇതേതുടര്‍ന്ന് അംബാനിയുടെ ആസ്തികള്‍ വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ട് ചൈനീസ് ബാങ്കുകള്‍ വീണ്ടും കോടതിയെ സമീപിച്ചപ്പോഴാണ് വീഡിയോ കോണ്‍ഫറന്‍സിങ് വഴി കോടതിയില്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles