വൂൾവർഹാംടെന്നിൽ നടന്ന യൂറോപ്യൻ കബഡി ചാമ്പ്യൻഷിപ്പിൽ നോട്ടീങ്ങാം റോയൽസ് രണ്ടാം സ്ഥാനം കരസ്ഥമാക്കി. ശക്തരായ സ്കോട്ട് ലാൻഡ് ടീം എഡിമ്ബ്രയോടാണ് നോട്ടീഗാമിന്റെ പരാജയം. ബർമിങ്ങാം, മാഞ്ചെസ്റ്റർ, കോവെൻഡ്രി മുതലായ ടീമുകളെ പരാജയപ്പെടുത്തി ഫൈനലിൽ സ്കോട്ട് ലാൻഡ് ടീമായ എടിമ്പ്രയോട് ഏറ്റുമുട്ടി രണ്ടാംസ്ഥാനം കരസ്ഥമാക്കി. മുൻ കേരള ടീം ക്യാപ്റ്റൻ മഷൂദിന്റെ നേതൃത്വത്തിലുള്ള ടീമാണ് നോട്ടിങ്ങാം റോയൽസിനുവേണ്ടി അണിനിരന്നത്.
മാഞ്ചസ്റ്ററിലെ യൂത്ത് താരം അഭിഷേക് അലക്സ് ടീമിൽ ജോയിന്റ് ചെയ്തതോടുകൂടി ടീമിന് പുതിയ കരുത്തും ഉണർവും ഉണ്ടായി. ഇംഗ്ലണ്ടിൽ വളർന്നുവരുന്ന യൂത്ത് കബഡി ടീമായ പുതിയ തലമുറകൾക്ക് ഇത് വളരെ വലിയ പ്രചോദനമാവുകയും ഇംഗ്ലണ്ടിൽ ജനിച്ചുവളർന്ന കുട്ടികൾ വളരെ സന്തോഷപൂർവം ഈ കബഡി മത്സരങ്ങളെ സ്വാഗതം ചെയ്യുകയും ചെയ്തു.
ഓസ്ട്രേലിയയിലും ഇംഗ്ലണ്ടിലും ഖത്തറിലും ദുബായിലും നടക്കുന്ന വേൾഡ് കപ്പിനോട് അനുബന്ധിച്ചുള്ള മത്സരമായിരുന്നു ഇത്. 2025 ൽ നടക്കാനിരിക്കുന്ന കബഡി മത്സരങ്ങളിൽ യൂത്ത് താരങ്ങൾക്ക് അവസരങ്ങളും ഇന്ത്യയിൽ നടക്കുന്ന പ്രൊ കബഡി ലീഗിൽ മത്സരിക്കാനുള്ള യോഗ്യതാ മത്സരങ്ങളും അവർക്കു ലഭിക്കുന്നതായിരിക്കും. സജു മാത്യുവും രാജു ജോർജും ജിത്തു ജോസും കൂടിച്ചേർന്നു നയിക്കുന്ന നോട്ടീഖം റോയൽസ് വമ്പൻ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. അടുത്ത വർഷം നടക്കാനിരിക്കുന്ന വേൾഡ് കപ്പിനോടാനുബന്ധിച്ചുള്ള സെലക്ഷൻ ട്രയൽസും ഉടനെ ഉണ്ടാകുന്നതാണ്.
Leave a Reply