വിംബിള്‍ഡന്‍ ടെന്നിസില്‍ ക്ലാസിക് പോരാട്ടത്തില്‍ നൊവാക് ജോക്കോവിച്ച് കിരീടം നിലനിര്‍ത്തി. വിംബിള്‍ഡന്‍ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ കലാശപ്പോരാട്ടത്തിനൊടുവിലാണ് സ്വിസ് ഇതിഹാസം റോജര്‍ ഫെഡററെ തോല്‍പ്പിച്ച് ജോക്കോവിച്ച് ചാംപ്യനായത്. സ്കോർ– 7-6, 1-6, 7-6, 4-6, 13-12.

ഓപ്പണ്‍ ഇറ കണ്ടതില്‍ വച്ചേറ്റവും മികച്ച താരകങ്ങള്‍ കലാശപ്പോരിന്റ വേദിയില്‍ നേര്‍ക്കുനേര്‍ വരുമ്പോള്‍ മല്‍സരം ഐതിഹാസികമാകാതിരിക്കുന്നതെങ്ങിനെ.. ആദ്യസെറ്റ് തന്നെ ടൈ ബ്രേക്കറിലേക്ക് നീങ്ങിയത് വരാനിരിക്കുന്നതിന്റെ ഒരു സൂചനയായിരുന്നു. 7–6ന് ജോക്കോവിച്ച് സെറ്റ് നേടി.

രണ്ടാംസെറ്റില്‍ ശക്തമായി തിരിച്ചുവെന്ന ഫെ‍ഡറര്‍ 6–1ന് സെറ്റ് നേടി. മൂന്നാംസെറ്റ് വീണ്ടും ടൈ ബ്രേക്കറില്‍. 7–6ന് വീണ്ടും ജോക്കോവിച്ചിന്റെ കൈകളിലേക്ക്. നാലാസെറ്റില്‍ വീണ്ടും ഫെഡററുടെ വമ്പന്‍ തിരിച്ചുവരവ്. 6–4ന് സെറ്റ് സ്വിസ് ഇതിഹാസത്തിന് സ്വന്തം.. മല്‍സരം നിര്‍ണായകമായ അഞ്ചാംസെറ്റിലേക്കും.

എട്ടാം ഗെയിമിൽ മൽസരം ഫെഡറർ സ്വന്താക്കുമെന്നു തോന്നിച്ച ഇടത്തുനിന്ന് 2 ചാംപ്യൻഷിപ് പോയിന്റുകളാണു ജോക്കോവിച്ച് അതിജീവിച്ചത്. 12 പോയിന്റുകൾ വരെ തുല്യത പാലിച്ചതോടെ മൽസരം ടൈബ്രേക്കറിലേക്ക്. 7–3ന് ടൈ ബ്രേക്കര്‍ വീണ്ടും ജോക്കോയ്ക്ക് സ്വന്തം. സെര്‍ബിയന്‍ താരത്തിന്റെ 5–ാം വിമ്പിൾഡന്‍ കിരീടം. 16–ാം ഗ്രാന്‍ഡ്സ്ലാം നേട്ടം.

അപ്പോഴേക്കും നാല് മണിക്കൂറും 57 മിനിറ്റും പിന്നിട്ടിരുന്നു. എയ്സുകളും കൃത്യതയാർന്ന ഫോർഹാൻഡുകളും പായിക്കുന്നതിൽ മുന്നിട്ടു നിന്നത് ഫെഡററായിരുന്നു. പക്ഷേ സമ്മര്‍ദം മറികടക്കുന്നതില്‍ ജോക്കോ വിജയിച്ചു.

വിമ്പിള്‍ഡന്‍ കിരീടം നിലനിര്‍ത്തുന്ന 30 വയസിന് മുകളില്‍ പ്രായമുള്ള ആദ്യതാരമാണ് ജോക്കോവിച്ച്. മൂന്ന് തവണ ഫൈനലില്‍ ഏറ്റുമുട്ടിയപ്പോഴും ഫെഡ് എക്സ്പ്രസിന് മുന്നില്‍ റെഡ് സിഗ്നലായി സെര്‍ബിയയുടെ ഒന്നാംസീഡ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ