എടത്വ: കോവിഡ് വരുത്തി വെച്ച പ്രതിസന്ധിക്കിടയിൽ ക്ലാസുകളിൽ എത്തുന്നില്ലെങ്കിലും തങ്ങളുടെ സഹപാഠിക്ക് സ്നേഹക്കൂട് ഒരുക്കുന്നതിന് പങ്കാളിയാകാൻ അവർ തയ്യാറാണ്.എടത്വ സെൻ്റ് അലോഷ്യസ് ഹയർ സെക്കൻണ്ടറി സ്ക്കൂളിലെ എൻ.എസ്.എസ് വോളണ്ടിയർ അമൽ ബിനുവിൻ്റെ നേതൃത്വത്തിൽ ഉള്ള കർമ്മ സേനയാണ് സഹപാഠിക്ക് സ്നേഹക്കൂട് ഒരുക്കാൻ തിങ്കളാഴ്ച എത്തുന്നത്.

തങ്ങളുടെ സഹപാഠിയും ബന്ധുക്കളും താമസിച്ചിരുന്ന വീട് ഏത് നിമിഷവും തകർന്ന് വീഴാവുന്ന നിലയിൽ ആയിരുന്നു.മേൽക്കൂര ചില ദിവസങ്ങൾക്ക് മുമ്പ് ദ്രവിച്ച് താഴെ വീണു. സുമനസ്സുകളുടെ സഹകരണത്തോടെ സൗഹൃദ വേദി ഇവർക്ക് അടച്ചുറപ്പ് ഉള്ളതും വാസയോഗ്യവുമായ വീടിൻ്റെ നിർമ്മാണം തുടങ്ങി കഴിഞ്ഞു. ഈ വാർത്ത വായിച്ചറിഞ്ഞ പ്രിൻസിപ്പാൾ മാത്തുക്കുട്ടി വർഗ്ഗീസ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഷൈനി മൈക്കിൾ എന്നിവർ സൗഹൃദ വേദി ചെയർമാൻ ഡോ.ജോൺസൺ വി. ഇടിക്കുളയുമായി സംസാരിച്ച് പുനർനിർമ്മാണ പ്രവർത്തനത്തിന് പിന്തുണ അറിയിക്കുകയായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മൂന്ന് പെൺകുട്ടികളും അമ്മയും ഈ കൂരയ്ക്കടിയിൽ ആയിരുന്നു താമസിച്ചിരുന്നത്. ഇത് തകർന്നു വീഴുമ്പോൾ ഇവർ വീടിനുള്ളിൽ ഉണ്ടായിരുന്നു.തലനാരികയ്ക്ക് ആണ് ഇവർ രക്ഷപ്പെട്ടത്.
ഈ സംഭവം അറിഞ്ഞ് ആനപ്രമ്പാൽ സൗത്ത് യു .പി സ്ക്കൂൾ പ്രധാന അദ്ധ്യാപിക ലേഖ ഏബ്രഹാം ഇവരെ സന്ദർശിച്ച് ഏഴായിരം രൂപ സംഭവന ചെയ്തു.വീണ്ടും സഹായിക്കുമെന്ന വാഗ്ദാനവുമായാണ് മടങ്ങിയത്. മൂന്ന് പേരും ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥികളാണ്.ഈ സ്കൂളിലാണ് ഇവരുടെ അമ്മ കുട്ടികൾക്ക് ഭക്ഷണം പാചകം ചെയ്തു കൊടുക്കുന്നത്. സ്കൂൾ അവധിയായതിനാൽ ആ വരുമാനവും ഇല്ല.

മനു സന്തോഷിൻ്റെ നേതൃത്വത്തിലുള്ള സന്നദ്ധ സേന അംഗങ്ങളായ ശരത് ശശി, ശ്യാം ശശി, നന്ദു ,ജയ്മോൻ,സജൻ തങ്കപ്പൻ,സജി കൈപ്പള്ളിമാലിൽ എന്നിവരാണ് കഴിഞ്ഞ 4 ദിവസമായി ശ്രമദാനം നടത്തുന്നതെന്ന് നിർമ്മാണ കമ്മിറ്റി അംഗങ്ങളായ വാർഡ് അംഗം ബിന്ദു ഏബ്രഹാം,രക്ഷാധികാരി റവ.ഫാദർ ഷിജു മാത്യം, റവ.ഫാദർ തോമസ് ആലുങ്കൻ,ജയിംസ് ചീരംകുന്നേൽ, സുരേഷ് പരുത്തിക്കൽ, വിൻസൻ പൊയ്യാലുമാലിൽ എന്നിവർ പറഞ്ഞു.