ന്യൂസ് ഡെസ്ക്, മലയാളം യുകെ

ക്യാൻസർ ചികിത്സയിൽ നേരിയ ആശ്വാസം പകരുന്ന കണക്കുകളാണ് എൻഎച്ച്എസിൽ നിന്ന് പുറത്തു വരുന്നത്. വിവിധ ക്യാൻസർ രോഗങ്ങളുടെ പ്രാരംഭഘട്ടത്തിൽ തന്നെ കണ്ടുപിടിക്കുന്നതിൽ രാജ്യം നിർണ്ണായകമായ പുരോഗതിയാണ് കൈവരിച്ചിരിക്കുന്നത് . പ്രാരംഭഘട്ടത്തിൽ ക്യാൻസർ നിർണ്ണയം നടത്തിയ രോഗികളുടെ എണ്ണം ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന നിലയിലേയ്ക്ക് എത്തിയതായി എൻഎച്ച്എസിലെ കണക്കുകൾ കാണിക്കുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


ഏറ്റവും സാധാരണയായി ഉണ്ടാകുന്ന 13 ഇനം ക്യാൻസറുകളിൽ രോഗനിർണ്ണയം നടത്തിയവരിൽ 58.7 ശതമാനം പേരും അവരുടെ രോഗത്തിൻറെ ഒന്നും രണ്ടും ഘട്ടങ്ങളിൽ ആയിരുന്നു . 2023 സെപ്റ്റംബറിലെയും 2024 ഓഗസ്റ്റിലെയും കണക്കുകളാണിത്. ഇത് രോഗികളുടെ അതിജീവന സാധ്യത വളരെയധികം വർദ്ധിപ്പിക്കുന്നതായി ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെട്ടു . പാൻഡമിക്കിന് മുമ്പുള്ള കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ഏകദേശം മൂന്നു ശതമാനം കൂടുതലാണ് ഈ കണക്കുകൾ.


പൊതു ബോധവൽക്കരണ ക്യാമ്പെയ്‌നുകളുടെയും പുതിയ സ്ക്രീനിംഗ് രീതികളും സംയോജിപ്പിച്ചു കൊണ്ടുള്ള പ്രവർത്തനമാണ് ക്യാൻസർ നിർണ്ണയത്തിൽ ഈ പുരോഗതി കൈവരിക്കാനുള്ള കാരണമെന്നാണ് എൻഎച്ച്എസ് ഇംഗ്ലണ്ട് പറഞ്ഞു. എന്നാൽ രോഗനിർണ്ണയം നടത്തിയവരിൽ വേഗത്തിൽ ചികിത്സ എത്തിക്കുന്ന കാര്യത്തിൽ എൻഎച്ച്എസ് കഷ്ടപ്പെടുകയാണ്. രോഗനിർണ്ണയം നടത്തിയവരിൽ മൂന്നിൽ ഒരാൾക്ക് അടിയന്തിര ചികിത്സ ലഭിക്കുന്നതിന് 62 ദിവസത്തിൽ കൂടുതൽ ആണ് ഇപ്പോൾ കാത്തിരിക്കേണ്ടി വരുന്നത്. ശ്വാസകോശം, കരൾ ക്യാൻസർ രോഗങ്ങൾ കണ്ടെത്താനായി മൊബൈൽ സ്ക്രീനിങ് പ്രോഗ്രാമുകൾ പോലുള്ള സംരംഭങ്ങൾ നടപ്പിലാക്കിയത് വലിയ മാറ്റമുണ്ടാക്കിയതായി എൻഎച്ച്എസ് ഇംഗ്ലണ്ടിൻ്റെ ദേശീയ ക്യാൻസർ ഡയറക്ടർ ഡാം കാലി പാമർ പറഞ്ഞു.