ലിവർപൂൾ: ലിവർപൂൾ മലയാളികൾക്ക് വീണ്ടും വേദന സമ്മാനിച്ച് മലയാളി നഴ്സിന്റെ മരണം. ലിവർപൂൾ Heart & Chest ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സും പാലാ സ്വദേശിയുമായ മാർട്ടിൻ വി ജോർജിന്റെ ഭാര്യ അനു മാർട്ടിൻ (37)അല്‍പം മുമ്പ് മാഞ്ചസ്റ്റർ റോയൽ ആശുപത്രിൽ വച്ച് നിര്യാതയായത്. ഭർത്താവായ മാർട്ടിൻ ലിവർപൂളിൽ എത്തിയിട്ട് നാല് മാസം മാത്രമാണ് ആയിട്ടുള്ളത്. അനു യുകെയിൽ എത്തിയിട്ട് വെറും മൂന്ന് ആഴ്ചകൾ പൂർത്തിയാകുമ്പോൾ ഇന്ന് എല്ലാ സ്വപ്നങ്ങളും ബാക്കിയാക്കി നിത്യതയിലേക്ക് യാത്രയായിരിക്കുന്നത്.
നഴ്‌സായ അനു കഴിഞ്ഞ രണ്ട് വർഷക്കാലമായിട്ട് ബ്ലഡ് ക്യാൻസർ രോഗബാധിതയായി ചികിത്സയിലായിരുന്നുവെങ്കിലും Born Marrow Transplantation ലൂടെ രോഗത്തെ നിയന്ത്രിച്ചതിന് ശേഷമാണ് യുകെയിൽ വലിയ പ്രതീക്ഷകളോടെ ഭർത്താവിനൊപ്പം ചേർന്നത് . എന്നാൽ ലിവർപൂളിലെത്തിയ ആദ്യ ദിവസംതന്നെ അനുവിനെ വളരെ ക്ഷീണിതയായി കാണപ്പെടുകയും ഉടനടി Liverpool Royal ആശുപത്രിയിലും പിന്നീട് Royal Clatterbridge hospital ലേക്കും മാറ്റുകയായിരുന്നൂ.
എന്നാൽ ഈ കഴിഞ്ഞ ആഴ്ചയിൽ അനുവിന്റെ ആരോഗ്യനില കൂടുതൽ വഷളായതിനെ തുടർന്ന്, മാഞ്ചസ്റ്റർ Royal Infirmary ആശുപത്രിയിലെ Critical care യൂണിറ്റിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ ചികിത്സകൾ തുടരുന്നതിനിടെ ആരോഗ്യനില വീണ്ടും വഷളായി ഇന്ന് ആറ് മണിയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
രണ്ട് പെൺമക്കൾ- ആഞ്‌ജലീന (7) ഇസബെല്ല (3). മക്കൾ ഇരുവരും നാട്ടിൽ ആണ് ഉള്ളത്. അനു, മാനന്തവാടി കാട്ടിക്കുന്ന് വടക്കേടത്ത്ശ്രീ V.P ജോർജ് & ഗ്രേസി ദമ്പതികളുടെ ഇരട്ടമക്കളിൽ ഒരാളാണ്.
പ്രിയപ്പെട്ട സഹോദരി അനു വിന്റെ ആകസ്മികമായ വേർപാടിൽ മലയാളം യുകെയുടെ ആദരാഞ്ജലികൾ അർപ്പിക്കുന്നതിനൊപ്പം ദുഃഖാർത്തരായ കുടുംബാംഗങ്ങളുടെ വേദനയിൽ പങ്ക്‌ചേരുകയും ചെയ്യുന്നു.
Leave a Reply