വെല്ലിങ്ടണ്‍: നഴ്‌സിങ് അഥവാ ആതുരസേവനം ഒരു തൊഴില്‍മാത്രമല്ല, അന്യന്റെ ജീവിതത്തിന് കാരുണ്യത്തിന്റെ കൈത്താങ്ങ് വെച്ചുനീട്ടുന്ന സേവനം കൂടിയാണ്. ആധുനിക ജീവിതത്തില്‍ ഒഴിച്ചുകൂടാനാകാത്ത തൊഴില്‍മേഖലയായ നഴ്‌സിങ് രംഗത്ത് ഒരിക്കലും തൊഴിലില്ലായ്മ ഭീഷണിയുണ്ടാകില്ലെന്ന് ഉറപ്പിച്ചുപറയാം. ജീവിതം നിലനില്‍ക്കുന്ന കാലത്തോളം മനുഷ്യര്‍ക്ക് പരിചരണങ്ങളും ശുശ്രൂഷയും ആവശ്യമാണ്. ഒരുവശത്ത് ജനസംഖ്യയും മനുഷ്യായുസ്സും കൂടിക്കൊണ്ടേയിരിക്കുന്നു. മറുവശത്ത് രോഗങ്ങളെ മറികടക്കാനുള്ള പരീക്ഷണങ്ങളും പരിശ്രമങ്ങളും തുടരുന്നു. അങ്ങനെ കേരളത്തിന്റെ നട്ടെല്ലായ പ്രവാസി നേഴ്‌സുമാർ അയക്കുന്ന പണം കേരളത്തിന്റെ സമ്പത്ത്ഘടനയുടെ നെടും തൂണായി നിലകൊള്ളുന്നു.
വിദേശ നേഴ്‌സിങ് ജോലി മുന്നിൽ കണ്ടാണ് മിക്കവാറും നേഴ്സിങ്ങിന് ചേരുന്നത് തന്നെ . അങ്ങനെ വീണു കിട്ടുന്ന അവസരം മുതലാക്കുകയാണ് നമ്മൾ ചെയ്യണ്ടത്. ഗൾഫ് മേഖലയിൽ പല തരത്തിലുള്ള സ്വദേശിവൽക്കരണം നടക്കുമ്പോൾ ഇതാ ന്യൂസ്‌ലാൻഡിൽ നഴ്‌സുമാർക്ക് അവസരം വന്നുചേർന്നിരിക്കുന്നത്. മണിക്കൂറുകൾ മാത്രമാണ് ശേഷിക്കുന്നത്. ഒന്നില്‍ കൂടുതല്‍ ഇംഗ്ലീഷ് ടെസ്റ്റ് സ്‌കോറില്‍ നിന്നുള്ള സ്‌കോര്‍ ക്ലബ് ചെയ്യുന്ന ഏക നഴ്‌സിങ് കൌണ്‍സില്‍ എന്ന രീതിയിയിലും, ഒരു രജിസ്‌ട്രേഷന് കൊണ്ട് രണ്ടു രാജ്യങ്ങളിലെ നഴ്‌സിംഗ് രെജിസ്‌ട്രേഷന് ഒറ്റയടിക്ക് നേടാം എന്നുള്ളത് കൊണ്ട് ലോകത്തിലെ പ്രത്യേകിച്ച് മലയാളി നഴ്‌സുമാര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നഴ്‌സിംഗ് കൗൺസിൽ ആണ് ന്യുസിലാന്‍ഡ് നഴ്‌സിങ് കൗണ്‍സില്‍. ഇവിടെയാണ് പുതിയ പല മാറ്റങ്ങളും വരുന്നത്.
നിലവില്‍ ബാച്‌ലര്‍ നഴ്‌സിങ് ഡിഗ്രി ഉള്ളതും, 2 വർഷം എക്‌സ്പീരിയന്‍സ് ഉള്ളതും IELTS ( 7 in each section from multiple siting of exams) OET ബി സ്‌കോര്‍ ( in each section from multiple siting of exams) ഉള്ളവർക്ക് സെപ്റ്റംബർ 30 വരെ നഴ്‌സിങ് കൗണ്‍സിലേക്കു നേരിട്ട് അപേക്ഷിക്കാം. നിലവില്‍ സെപ്റ്റംബർ 30 (Morning 08.30 am NZ time ) വരെ ഇപ്പോള്‍ ഉള്ള രീതി തുടരും.
ന്യുസിലാന്‍ഡ് നഴ്‌സിങ് കൗണ്‍സിലില്‍ പുതിയ രജിസ്‌ട്രേഷൻ മാറ്റങ്ങളുടെ ഭാഗമായി ഒക്ടോബർ ഒന്ന് മുതല്‍ 14 വരെ പുതിയ രജിസ്‌ട്രേഷനുള്ള അപേക്ഷകൾ സ്വികരിക്കില്ല. ഒക്ടോബർ 15 മുതല്‍ ന്യുസിലാന്‍ഡ് രജിസ്ട്രേഷന് അപേക്ഷിക്കുന്നവര്‍ CGFNS INTERNATIONAL ( അമേരിക്ക ) വഴി വിദേശ നഴ്‌സിംഗ് ഡിഗ്രി സ്റ്റാന്‍ഡേര്‍ഡ് പരിശോധിച്ച് റിപ്പോര്‍ട്ട് കിട്ടിയതിനു ശേഷം മാത്രമേ ന്യുസിലാന്‍ഡ് നഴ്‌സിങ് കൗണ്‍സിലേക്കു അപേക്ഷിക്കുവാന്‍ സാധിക്കു. വിവിധ രാജ്യങ്ങളിലെ നഴ്‌സിങ് രെജിസ്‌ട്രേഷന്, നഴ്‌സിങ് ഡിഗ്രി പഠിച്ച കോളേജില്‍ നിന്നുള്ള ട്രാന്‍സ്‌ക്രിപ്ട്, മാര്‍ക്ക് ലിസ്റ്റ്, എന്നിവ പരിശോധിക്കുന്നത് അമേരിക്കയിലെ CGFNS ഇന്റര്‍നാഷണല്‍ ആണ്. ഇതിനായി 300 US $ അപേക്ഷകര്‍ ഫീ അടക്കണം. ഈ ജോലി നേരത്തെ നഴ്‌സിംഗ് കൗൺസിൽ ആണ് കൈകാര്യം ചെയ്തിരുന്നത് . ഇത് ഇപ്പോള്‍ അമേരിക്കയിലെ CGFNS INTERNATIONAL ഏജൻസിയെ ആണ് അധികാരപ്പെടുത്തിയിരിക്കുന്നത്. ഇതുമൂലം വിദേശ നഴ്‌സിംഗ് അപേക്ഷകര്‍ നഴ്‌സിംഗ് കൗണ്‍സിലിന് 450 NZ $ പ്രോസസ്സ് ഫീ ആയി അടക്കണം. മാത്രമല്ല ഏകദേശം 500 NZ $ CGFN ന് Credential Evaluation ചെയ്യാന്‍ നല്‍കണം. ന്യൂസ്‌ലാൻഡ് ഡോളറിന്റെ എക്‌സ്‌ചേഞ്ച് റേറ്റ് വ്യതാസം അനുസരിച്ചു ഏകദേശം 1000 ന്യുസിലാന്‍ഡ് ഡോളര്‍ ( non refundable ) ചെലവാക്കേണ്ടി വരുന്നു. നിലവില്‍ ഇത് ആകെ രജിസ്‌ടേഷന്‍ പ്രോസസ്സിനു മുഴുവനായി 650 ന്യൂസിലാൻഡ് ഡോളർ മാത്രമാണ് എന്നറിയുക. ഓസ്‌ട്രേലിയന്‍ നഴ്‌സുമാര്‍ക്ക് മാത്രം ഈ മാറ്റങ്ങള്‍ ബാധിക്കില്ല എന്നത് മറക്കാതിരിക്കുക.
യൂകെയിലെയും, അയര്‌ലണ്ടിലും നിലവില്‍ ജോലിചെയ്യുന്ന നഴ്‌സുമാര്‍ ഇംഗ്ലീഷ് ടെസ്റ്റ് കൂടാതെ ഓസ്‌ട്രേലിയന്‍ നേഴ്‌സ് രെജിസ്‌ട്രേഷന് ലഭിക്കാനുള്ള എളുപ്പ വഴിയാണ് ന്യുസിലാന്‍ഡ് നഴ്‌സിങ് രജിസ്‌ട്രേഷന്. പക്ഷെ യുകെ, അയര്‍ലണ്ട്, കാനഡ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവർക്ക് ഇംഗ്ലീഷ് ടെസ്റ്റ് ബാധകമല്ലെങ്കിലും CGFNS Credential evaluation പരിശോധന September 30 തിന് ശേഷം നിർബന്ധമാണ്. But there is no mandatory clinical competency ( depends on applicant experience).
ഈ മാറ്റങ്ങളില്‍ ഒരു പ്രതീക്ഷയുള്ളതു ജനറല്‍ നഴ്‌സിംഗ് പാസ്സ് ആയ നേഴ്‌സ് മാരുടെ അപേക്ഷയില്‍ ആണ്. 3 വര്‍ഷ ഡിപ്ലോമ CGFNS പരിശോധിച്ച് അമേരിക്കയില്‍ അംഗീകരിക്കുന്നുണ്ട് , അതെ രീതിയില്‍ പരിശോധിച്ച് റിപ്പോര്‍ട്ട് കൊടുത്താല്‍ ന്യുസിലാന്‍ഡ് നഴ്‌സിംഗ് കൌണ്‍സില്‍ അംഗീകരിക്കുമോ എന്നതാണ് കാത്തിരുന്നു കാണേണ്ടത് . നിലവില്‍ ഡിപ്ലോമ നഴ്‌സുമാരുടെ എഡ്യൂക്കേഷന്‍ ന്യുസിലാന്‍ഡ് നഴ്‌സിംഗ് കൌണ്‍സില്‍ ആവശ്യപ്പെടുന്ന എഡ്യൂക്കേഷന്‍ സ്റ്റാന്‍ഡേര്‍ഡില്‍ വരുന്നില്ല
ഒക്ടോബര് 15 മുതല്‍ ആദ്യം CGFN credential evaluation റിപ്പോര്‍ട്ടിന് നു അപേക്ഷ നല്‍കുകയും എത്രയും പെട്ടെന്നു അത് ചെയ്തു റിപ്പോര്‍ട് കിട്ടിയതിനു ശേഷംആണ് ശേഷം മാത്രമാണ് നഴ്‌സിങ് കൗണ്‍സിലേക്കു നേരിട്ട് അപേക്ഷക്കേണ്ടത് . പക്ഷെ CGFN credential evaluation നു അപെക്ഷ നല്‍കുമ്പോള്‍ തന്നെ വേണ്ട ഇംഗ്ലീഷ് ടെസ്റ്റ് റിസള്‍ട്ട് നേടിയിരിക്കണം IELTS TEST SCORE REPORT NUMBER / proof of OET result upload mandatory for processing CGFNS evaluation. IELTS ( 7 എല്ലാ സെക്ഷനിലുമൊ അല്ലെങ്കില്‍ OET B എല്ലാ സെക്ഷനിലുമൊ അപേക്ഷകര്‍ക്ക് കിട്ടിയിരിക്കണം . എന്നാല്‍ പല ടെസ്റ്റില്‍ നിന്നുള്ള സ്‌കോര്‍ ക്ലബ് ചെയ്യുന്ന ഏക നഴ്‌സിങ് കൌണ്‍സില്‍ എന്ന രീതിയില്‍ മാറ്റമില്ല .
ന്യുസിലാന്‍ഡ് നഴ്‌സുമാര്‍ , കൂടിയ വേതനത്തില്‍ ഓസ്‌ട്രേലിയക്കുള്ള കുടിയേറുന്നത് മൂലമുണ്ടാകുന്ന കുറവ് പരിഹരിക്കാന്‍ ആണ് ഈ രീതി മാറ്റാത്തത്, എന്നിരുന്നാലും ഇംഗ്ലീഷ് ടെസ്റ്റ് സ്‌കോര്‍ ക്ലബ് ചെയ്തു , ക്ലിനിക്കല്‍ കോംപീറ്റന്‍സി( ക്യാപ്) ചെയ്യാന്‍ നഴ്‌സിംഗ് കൗണ്‍സിലില്‍ നിന്നും ഡിസിഷന്‍ ലെറ്റര്‍ കിട്ടിയ പലര്‍ക്കും ക്യാപ് ചെയ്യാന്‍ അനുമതിയുള്ള 80 ശതമാനം കോളേജുകളും ക്യാപ്പിനു അഡ്മിഷന്‍ കൊടുക്കിന്നില്ല , മുന്‍പ് ക്യാപിന് അഡ്മിറ്റ് ചെയ്ത ക്ലബ്ബെഡ് ഇംഗ്ലീഷ് ടെസ്റ്റ് സ്‌കോര്‍ മൂലം ഡിസിഷന്‍ കിട്ടിയ പല നഴ്‌സുമാരും ഇംഗ്ലീഷ് ഭാഷ പ്രാവിണ്യം കുറവായതു മൂലം ക്യാപ് വീണ്ടു ചെയേണ്ടി വരുന്നതായി നഴ്‌സിങ് കൗണ്‌സിലിനെ പല കോളേജുകളും അറിയിച്ചിട്ടുണ്ട്.
രണ്ടില്‍ കൂടുതല്‍ ക്ലബെഡ് ടെസ്റ്റ് സ്‌കോര്‍, നഴ്‌സിങ് കൌണ്‍സില്‍ സ്വികരിക്കുമെങ്കിലും ഒന്നോ രണ്ടോ കോളേജുകള്‍ മാത്രമേ ക്യാപ് ചെയ്യാന്‍ അത്തരം ഇംഗ്ലീഷ് ടെസ്റ്റ് സ്കോർ ഉള്ള അപേക്ഷകരെ സ്വികരിക്കുകയുള്ളു. നിലവില്‍ ഏകദേശം രണ്ടായിരത്തോളം വിദേശ നഴ്‌സുമാര്‍ ക്യാപ് ഡിസിഷന്‍ കിട്ടിയിട്ടും , ക്യാപ് പ്രോഗ്രാം ചെയ്യാന്‍ സീറ്റിനായി നെട്ടോട്ടം ഓടുകയാണ് . പല കോളേജുകളിലും അപേക്ഷകര്‍ ന്യുസിലാണ്ടില്‍ എന്തെങ്കിലും വിസയില്‍ ഉണ്ടെങ്കില്‍ സീറ്റ് കൊടുക്കും , ചില കോളേജുകള്‍ അപേക്ഷകര്‍ ന്യുസിലാണ്ടില്‍ വർക്ക് വിസയില്‍ ഉണ്ടെകില്‍ മാത്രമേ അപേക്ഷ സ്വീകരിക്കുകയുള്ളൂ. ചില കോളേജുകളില്‍ ക്യാപ് ചെയ്യാനുള്ള അപേക്ഷകള്‍ കൂടിയതോടെ, ഇനി ഒരു അറിയിപ്പു ഉണ്ടാകുന്നതു വരെ പുതിയ അപേക്ഷ സ്വീകരിക്കില്ല എന്ന് വെബ്‌സൈറ്റില്‍ വ്യക്തമാക്കുന്നു. ഒരു പ്രമുഖ കോളേജില്‍ 2020 സെപ്റ്റംബറിലേക്കു മാത്രമാണ് ഇപ്പോള്‍ അപേക്ഷ സ്വികരിക്കുന്നത്. ചിലപ്പോള്‍ വെയ്റ്റിംഗ് ലിസ്റ്റിലേക്ക് ആണ് അപേക്ഷ എന്നാണ് അറിയിക്കുന്നത്. ക്യാപ് ഡിസിഷന്‍ ലെറ്റര്‍ കിട്ടിയ പലരും വീണ്ടുംഇംഗ്ലീഷ് ടെസ്റ്റ് എഴുതി ഒറ്റ സിറ്റിങ്ങില്‍ തന്നെ വേണ്ട ഇംഗിഷ് ടെസ്റ്റ് സ്‌കോര്‍ നേടി ക്യാപ് അഡ്മിഷന്‍ വേഗത്തില്‍ കിട്ടാന്‍ ശ്രമിക്കുണ്ട്. ക്ലബ്ബെഡ് ടെസ്റ്റ് സ്‌കോര്‍ ഭാവിയില്‍ ക്യാപ് പ്രോഗ്രാം നല്‍കുന്ന കോളേജുകളുടെ അഭിപ്രായം മൂലം ഉടനെ മാറ്റാനും സാധ്യതയുണ്ട് എന്നാണ് പുറത്തുവരുന്ന വിവരം.
Common questions about this change
1. I am registered in Autsralia, does this apply to me?
No, this process does not apply to nurses registered in Autsralia.
2. Where can I find information about the CGFNS application process?
You will find information about the CGFNS application process on both the
Nursing Council (NCNZ) and CGFNS websites from 15 October 2019.
3. How much is it going to cost?
The CGFNS Credentials Verification Service fee is US$300, the NCNZ application
and assessment fee is NZ$485.
4. Where do I apply?
From 15 October 2019 applicants should apply to CGFNS to have their
documents verified and authenticated. Details about the CGFNS application
process will be available on both the Nursing Council (NCNZ) and CGFNS
websites from 15 October 2019. Once this step is complete, applicants will be
notified that they are able to apply to the Nursing Council for assessment of
registration.
5. Can I apply directly to NCNZ?
If you are currently registered in Australia with AHPRA, you can apply directly to
NCNZ through the TTMR process. All other internationally qualified applicants
must first apply through CGFNS.
6. How will this impact my future application?
The requirements for registration in NZ will stay the same. We hope that this
change of process will result in quicker assessments and decisions (once all
required documents have been received).
7. Why is the current application process closing?
We are closing the application process from 30 September to 14 October 2019,
to allow a smooth transition to a new process.
8. When can I apply?
From 15 October 2019 (NZST), 14 October 2019 (US EDT).
കൂടുതൽ വിവരങ്ങൾ അറിയാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
Leave a Reply