സിനി മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം

കെന്റിൽ രണ്ട് നഴ്സുമാർക്ക് ഡ്യൂട്ടി സമയത്തുറങ്ങിയതിനെതുടർന്ന് ജോലി നഷ്ടമായി. പേഷ്യന്റ് കെയർ ചെയ്യുന്നവർ ഡ്യൂട്ടി സമയത്തുറങ്ങുന്നത് യുകെയിലെ നിയമപ്രകാരം നെഗ്ലിജിയൻസായിട്ടാണ് കണക്കാക്കുന്നത്. പല മലയാളി കുടുംബങ്ങളിലും ഫാമിലി കമ്മിറ്റ്മെന്റ് കാരണം ഭർത്താവും ഭാര്യയും ഓപ്പസിറ്റ് ഷിഫ്റ്റാണ് ചെയ്യുന്നത്. പലപ്പോഴും നൈറ്റ് ഡ്യൂട്ടി ചെയ്യുന്നവർക്ക് കുട്ടികളെ നോക്കേണ്ടതും അവരെ സ്കൂളിൽ നിന്ന് എടുക്കേണ്ടതും കാരണം ശരിയായ രീതിയിൽ ഉറക്കം ലഭിക്കാറില്ല. ഇത് നൈറ്റ് ഡ്യൂട്ടി ചെയ്യുന്നവരുടെ ജോലിയെ ബാധിക്കാറുണ്ട്. പലയിടത്തുനിന്നും പലപ്പോഴും നൈറ്റ് ഡ്യൂട്ടി സമയത്ത് ഉറങ്ങിയതിന് അച്ചടക്കനടപടികൾ നേരിട്ട നിരവധി മലയാളികളുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കെന്റിൽ നിന്ന് ഇപ്പോൾ വന്നിരിക്കുന്ന വാർത്ത ഇവർക്കായുള്ള ഒരു മുന്നറിയിപ്പാണ്. നൈറ്റ് ഡ്യൂട്ടി സമയത്ത് ഉറങ്ങി കഴിഞ്ഞാൽ ഡ്യൂട്ടിയിൽ കാണിക്കുന്ന അലംഭാവവും പേഷ്യന്റ് കെയറിലുള്ള നെഗ്‌ളിജയൻസുമായിട്ട് കണക്കാക്കുന്ന കാരണം നേഴ്സുമാർ ആണെങ്കിൽ അവരുടെ പിൻ നമ്പറിനെ തന്നെ ബാധിക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ നീങ്ങാം.

ഒക്ടോബർ 13 ന് കെന്റിലെ മൈഡ്‌സ്റ്റോണിലെ ഒരു നഴ്‌സിംഗ് ഹോമിലാണ് ഡ്യൂട്ടി സമയത്ത് രണ്ട് നഴ്സുമാർ ഉറങ്ങുകയായിരുന്നു എന്ന് അവിടെ പേഷ്യന്റ് ആയിട്ടുള്ള ക്രിസ്റ്റഫർ സ്മിത്ത് പരാതിപ്പെട്ടത്. നഴ്സിംഗ് ഹോമിന്റെ മേൽനോട്ടമുള്ള മെഡ്‌വേ എൻ‌എച്ച്എസ്, സോഷ്യൽ കെയർ പാർട്ണർഷിപ്പ് ട്രസ്റ്റ് (കെപി‌എം‌ടി) എന്നിവരോട് സ്മിത്ത് പരാതി നൽകിയത് . അന്വേഷണം നടത്തിയെന്നും രണ്ട് നഴ്‌സുമാർക്ക് എതിരെയും നടപടി എടുത്തുവെന്നും കെപിഎംടി വക്താവ് പറഞ്ഞു