കോട്ടയത്ത് രണ്ട് നഴ്സിങ് വിദ്യാർഥികള്‍ മുങ്ങിമരിച്ചു. പാദുവ പന്നഗംതോട്ടില്‍ കുളിക്കാനിറങ്ങിയ നഴ്‌സിങ് വിദ്യര്‍ഥികളാണ് മുങ്ങിമരിച്ചത്. കരുനാഗപ്പളളി സ്വദേശികളായ അജ്മല്‍(21), വജന്‍(21) എന്നിവരാണ് മരിച്ചത്.
കൊല്ലം ട്രാവന്‍കൂര്‍ കോളേജ് ഓഫ് നഴ്‌സിങിലെ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്.അയര്‍ക്കുന്നത്തുള്ള സുഹൃത്തിനെ കാണാന്‍ എത്തിയ നാലംഗ സംഘമായാണ് ഇവര്‍ എത്തിയത്. സുഹൃത്തിനെ കണ്ട ശേഷം മടങ്ങിയ ഇരുവരും പന്നഗം തോട്ടില്‍ കുളിക്കാനിറങ്ങുകയായിരുന്നു.
മുടപ്പാലം തടയണ ഭാഗത്തെ ആഴമേറിയ കയത്തില്‍പെട്ടതാണ് ദുരന്തത്തിനിടയാക്കിയത്. ഫയര്‍ഫോഴ്‌സും,പോലീസും സ്ഥലത്തെത്തി നടത്തിയ തിരച്ചിലിലാണ് ഇരുവരെയും കണ്ടെത്തിയത്. ജീവനുണ്ടെന്ന സംശയത്തില്‍ ഉടന്‍ തന്നെ ഇവരെ കിടങ്ങൂരിലെയും, ചേര്‍പ്പുങ്കലിലെയും സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
Leave a Reply