ബേസില്‍ ജോസഫ്
ചേരുവകൾ
എത്തപ്പഴം – 2 എണ്ണം നന്നായി പഴുത്തത്
മൈദാ -50 ഗ്രാം
റൈസ് ഫ്ലോർ -50 ഗ്രാം
ഓട്സ് -100 ഗ്രാം
പഞ്ചസാര -50 ഗ്രാം
ഏലക്ക പൊടിച്ചത് -1 ടീ സ്പൂൺ
ഉപ്പ് -ആവശ്യത്തിന്
മഞ്ഞൾപൊടി -10 ഗ്രാം
ഓയിൽ -വറക്കുവാനാവശ്യമുള്ളത്
പാചകം ചെയ്യുന്ന വിധം
പഴം തൊലി കളഞ്ഞു നീളത്തിൽ നടുവേ മുറിച്ചെടുക്കുക.(ചെറിയ പഴം ആണെങ്കിൽ മുറിക്കണ്ട ) ഒരു മിക്സിങ് ബൗളിൽ മൈദാ, റൈസ് ഫ്ലോർ പഞ്ചസാരഏലക്ക പൊടിച്ചത്,ഉപ്പ് ,മഞ്ഞൾപൊടി എന്നിവ അല്പം വെള്ളം കൂടി ചേർത്ത് നന്നായി മിക്സ് ചെയ്തു ഒരു മിശ്രിതം ആക്കി എടുക്കുക . ഇതിലേയ്ക്ക്മുറിച്ചു വച്ചിരിക്കുന്ന പഴം അൽപനേരം ഇട്ടു വയ്ക്കുക .പിന്നീട് ഈ കഷണങ്ങൾ ഓട്സിൽ പൊതിഞ്ഞു ചൂടായ എണ്ണയിൽ ചെറു തീയിൽ വറത്തു കോരുക.രുചിയേറിയ ഓട്സ് പഴം പൊരി റെഡി.
ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദ ധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്
Leave a Reply