ശ്രീജിത്ത് എസ് വാരിയർ , മലയാളം യുകെ ന്യൂസ് ടീം

ഒ സി ഐ ( ഇന്ത്യൻ ഓവർസീസ് സിറ്റിസൺഷിപ്പ് ) കാർഡ് ഉള്ള പ്രവാസികളുടെ ഇന്ത്യയിലേക്കുള്ള യാത്ര ദുഷ്കരമായി തീരുന്നു വെന്ന് ജയ്‌പൂർ ഫൂട്ട് ചെയർമാൻ പ്രേം ഭണ്ഡാരി . ഈ കാർഡ് പുതുക്കുന്നതിനെ സംബന്ധിച്ച് നടപ്പിലാക്കിയ പുതിയ നിയമങ്ങളെ കുറിച്ച് ആവശ്യമായ ധാരണകൾ ആളുകളിൽ ഇല്ലാത്തതാണ് ഇതിന് കാരണം എന്ന് അദ്ദേഹം  പറഞ്ഞു . ഇതിന്റെ ഫലമായി അനേകം ഇന്ത്യക്കാർക്ക് തങ്ങളുടെ യാത്രകൾ ക്യാൻസൽ ചെയ്യേണ്ടിവരുന്നു. ചിലർക്ക് യാത്ര ദുബായിലും മറ്റും വെച്ച് പകുതിക്ക് അവസാനിപ്പിക്കേണ്ടി വരുന്നു. പുതിയ നിയമം അനുസരിച്ച് 20 വയസ്സിൽ താഴെയുള്ളവരും, 50 വയസ്സിന് മുകളിൽ ഉള്ളവരും തങ്ങളുടെ പാസ്പോർട്ട് പുതുക്കുന്നതിനോടൊപ്പം ഒസിഐ കാർഡും പുതുക്കേണ്ടതാണ്. എന്നാൽ ഇത് സംബന്ധിച്ച് പ്രവാസികളിൽ വ്യക്തമായ ധാരണ ഇല്ല. ഇതുമൂലം പകുതിക്കു വെച്ച് യാത്ര അവസാനിപ്പിക്കേണ്ടി വരികയാണ് പലരും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സാമൂഹിക പ്രവർത്തകൻ കൂടിയായ ഭണ്ഡാരി , അമേരിക്കയിലെ ഇന്ത്യൻ അംബാസിഡർ ആയ ഹർഷ് വർധൻ സിംഗളയോടാണ് ഒ സി ഐ കാർഡിനെ സംബന്ധിച്ച നിയമങ്ങൾ ലഘൂകരിക്കണം എന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. അതോടൊപ്പം തന്നെ പ്രവാസികളിൽ ഇതിനെ സംബന്ധിച്ച് വ്യക്തമായ ധാരണ ഉണ്ടാക്കണം എന്നും അദ്ദേഹം പറഞ്ഞു. ഒ സി ഐ കാർഡിന്റെ പ്രയോജനം തന്നെ യാത്രകൾ ലളിതമാക്കുക എന്നതാണ്. എന്നാൽ ഇപ്പോൾ അത് പ്രവാസികൾക്ക് തലവേദനയായി മാറുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഉടൻതന്നെ ഈ കാര്യത്തിൽ ആവശ്യമായ നടപടികൾ ഉണ്ടാകുമെന്ന് അംബാസിഡർ ഉറപ്പു നൽകിയതായും ഭണ്ഡാരി പറഞ്ഞു. പ്രവാസികളുടെ ഉന്നമനത്തിനായി ആണ് ഈ കാർഡ് നടപ്പിലാക്കിയത്. ഒ സി ഐ കാർഡിലൂടെ പ്രവാസികൾക്ക് ഇന്ത്യയിൽ എല്ലാ അവകാശങ്ങളും ലഭിക്കുന്നുണ്ട്. ഇത് സംബന്ധിച്ചുള്ള എല്ലാ തെറ്റിദ്ധാരണകളും ഉടൻ നീക്കുമെന്ന് അംബാസഡർ പറഞ്ഞു.