ലോകം ഇപ്പോൾ ഒരു സെൽഫിയുഗത്തിൽ ആണ്.രാവിലെ എണീക്കുമ്പോ മുതൽ നമുക്കൊപ്പം നിഴൽ ആയി കൂടിയിരിക്കുന്ന ഒരു തരാം ഭ്രാന്തയാണ് സെൽഫി.ഭക്ഷണം കഴിക്കുന്നതും ഭക്ഷണത്തിന്റെയും പുറത്തേക്കു ഇറങ്ങാൻ ഒരുങ്ങുന്നതിന്റെയും എന്തിനു മരണപ്പെട്ട ആളുടെ മുന്നിൽ വെച്ച് പോലെ ഫോട്ടോക്ക് പോസ് ചെയ്തു നവമാധ്യമങ്ങളിൽ ഇട്ടു കുറച്ച ലൈക് വാങ്ങിക്കണം എന്ന നിലയിലേക്ക് അധഃപതിച്ചിരിക്കുന്നു മനുഷ്യർ.ഈ ഭ്രാന്തു കാരണം ഒട്ടനവധി മരണങ്ങളും ഉണ്ടായിട്ടുണ്ട്.അംഗീകരിക്കപ്പെടാനും പ്രശംസ നേടാനുമുള്ള മനുഷ്യരുടെ അടങ്ങാത്ത ആഗ്രഹം ആണ് ഇതിൽ നിന്നും വ്യക്തമാകുന്നത് .അപകടം നിറഞ്ഞ കാര്യങ്ങൾ ചെയ്യുമ്പോൾ അധ് സെൽഫി എടുത്തു ഫേസ്ബുക്കിൽ ഇടും വഴി അംഗീകരിക്കപ്പെടുന്നതാണ് ഇത്തരം സെൽഫികൾ എടുക്കാൻ ആളുകളെ പ്രേരിപ്പിക്കുന്നത്.എന്നാൽ സ്വന്തം ജീവനെ അപായ പെടുത്തി ആണോ അംഗീകരിക്കപ്പെടേണ്ടത്.കാട്ടാനയ്ക്കൊപ്പം സെൽഫി എടുത്തു ഹീറോ ആകാൻ ശ്രമിച്ച ഒഡീഷയിലെ ഒരു യുവാവ് നേരിടേണ്ടി വന്നതു ദാരുണമായ അന്ത്യം ആണ് .കാട്ടാന ചവിട്ടി  കൊല്ലുകയായിരുന്നു..

[ot-video][/ot-video]