15 മില്യണിലധികം കാഴ്ചക്കാരുമായി ഒഡിഷ പെൺകുട്ടികളുടെ അടിപൊളി ഡാൻസ്.. കാണേണ്ടത് തന്നെ …

June 04 11:15 2017 Print This Article

ഒഡീഷയിലെ ഒരുകൂട്ടം കൊളേജ് വിദ്യാര്‍ഥിനികളാണ് തകര്‍പ്പന്‍ നൃത്തച്ചുവടുകളിലൂടെ ആളുകളുടെ മനം കവര്‍ന്നത്. ഡാന്‍സെന്നു പറഞ്ഞാല്‍ ഇതാണ് കിടിലന്‍ ഡാന്‍സ്. കാഴ്ചക്കാരായി എത്തിയവര്‍ പോലും ആ പെണ്‍കുട്ടികളുടെ അസാധ്യ പ്രകടനത്തില്‍ മയങ്ങി അറിയാതെ നൃത്തം ചെയ്തു പോയി.  കാതലന്‍ എന്ന ചിത്രത്തിലെ മുക്കാല എന്ന പാട്ടിനു നൃത്തം ചെയ്യുന്ന ഒരു പെണ്‍കുട്ടിയെയാണ് വിഡിയോയുടെ തുടക്കത്തില്‍ കാണാനാവുക. മുക്കാല എന്ന ഗാനത്തിന്റെ ഹിന്ദിപതിപ്പിലുള്ള ഗാനത്തിനാണ് പെണ്‍കുട്ടി ചുവടുവെയ്ക്കുന്നത്.

തുടര്‍ന്ന് ഗാനങ്ങള്‍ മാറിമാറി വരുന്നതിനനുസരിച്ച് ഡാന്‍സില്‍ പങ്കെടുക്കുന്ന പെണ്‍കുട്ടികളുടെ എണ്ണവും കൂടുന്നുണ്ട്. 15 മില്യണിലധികം കാഴ്ചക്കാരുമായി ഈ നൃത്ത വിഡിയോ ഇപ്പോഴും അതിന്റെ വിജയക്കുതിപ്പ് ആഘോഷിക്കുകയാണ്. പെണ്‍കുട്ടികളുടെ എനര്‍ജിയും നൃത്തച്ചുവടുകളും അത്ഭുതപ്പെടുത്തിയെന്നാണ് വിഡിയോ കണ്ടവര്‍ അഭിപ്രായപ്പെടുന്നത്. ജനുവരിയില്‍ യുട്യൂബില്‍ അപ്‌ലോഡ് ചെയ്ത വിഡിയോ ഇപ്പോഴും വെര്‍ച്വല്‍ ലോകം ആഘോഷിക്കുന്നുണ്ടെങ്കില്‍  ജൂണിയർ മൈക്കിൾ ജാക്‌സൺ എന്നറിയപ്പെടുന്ന പ്രഭുദേവയെ പോലും തോൽപ്പിക്കുന്ന പെണ്‍കുട്ടികളുടെ അസാധ്യപെര്‍ഫോമെന്‍സ് കണ്ടിട്ടുതന്നെയാണെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles