അസ്തമിക്കാത്ത പ്ലേ ഓഫ് സ്വപ്നത്തിലേക്ക് ഒരുപടി കൂടി അടുക്കാൻ കേരള ബ്ലാസ്റ്റേഴ്സ്. ഐഎസ്എൽ പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരായ ഒഡീഷ എഫ്സിയെ ഇന്നു നേരിടുന്ന ബ്ലാസ്റ്റേഴ്സിനു വിജയമല്ലാതെ മറ്റൊരു ലക്ഷ്യമില്ല. ഇതിൽക്കൂടി പിഴച്ചാൽ ഇനിയൊരു അവസരവുമില്ല. സീസണിൽ ഇതുവരെ ബ്ലാസ്റ്റേഴ്സിനോടു മാത്രം ജയിച്ച ചരിത്രമുള്ള ഒഡീഷ ആ വഴി മുടക്കുമോയെന്നു കണ്ടറിയാം. ഫറ്റോർ‍ഡ സ്റ്റേഡിയത്തിൽ രാത്രി 7.30നു കിക്കോഫ്.
തുടർച്ചയായ 6 കളികളിൽ ജയമറിഞ്ഞിട്ടില്ല ഒഡീഷ.

ബ്ലാസ്റ്റേഴ്സ് നാലിലും. ഈ സീസണിൽ ഏറ്റവുമധികം ഗോൾ വഴങ്ങിയ ടീമുകളിൽ ഒന്നാം സ്ഥാനത്താണു ബ്ലാസ്റ്റേഴ്സ് (27). ഒഡീഷ രണ്ടാമതും (25). ലീഗിൽ 10–ാം സ്ഥാനത്താണെങ്കിലും ശേഷിക്കുന്ന 4 മത്സരങ്ങളും ജയിച്ചാൽ ബ്ലാസ്റ്റേഴ്സിനു സാങ്കേതികമായി പ്ലേ ഓഫ് പ്രതീക്ഷയ്ക്ക് അർഹതയുണ്ട്. പട്ടികയിൽ മുൻനിരയിലുള്ള മറ്റു ടീമുകളുടെ പ്രകടനം കൂടി ഇതിനു ബാധകമാണെങ്കിലും അതിനെക്കുറിച്ചു ചിന്തിക്കാതെ 4 കളിയും ജയിക്കുകയാണു ലക്ഷ്യമെന്നു കോച്ച് കിബു വിക്കൂന പറയുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പ്രതിരോധ ദൗർബല്യങ്ങൾ പരിഹരിക്കാൻ ബ്ലാസ്റ്റേഴ്സിനു കഴിയാത്തതാണു പ്രശ്നം. എടികെ ബഗാൻ, മുംബൈ സിറ്റി ടീമുകൾക്കെതിരെ കഴിഞ്ഞ 2 കളികളിലും ലീഡെടുത്ത ശേഷമാണു ടീം തോറ്റത്. ഇത്തരത്തിൽ ഈ സീസണിൽ ഇതുവരെ ലീഡ് നേടിയ ശേഷം ബ്ലാസ്റ്റേഴ്സ് കളി കൈവിട്ടു നഷ്ടപ്പെടുത്തിയത് 16 പോയിന്റാണ്. എങ്കിലും കഴിഞ്ഞ കളികളിലെ മുൻനിരയുടെ മികച്ച പ്രകടനം ഒഡീഷയ്ക്കെതിരെ ബ്ലാസ്റ്റേഴ്സിനു തുണയാകുമെന്നാണു പ്രതീക്ഷ.