മാണിക്യന്റെ യൗവ്വനകാലം അവതരിപ്പിക്കാന്‍ മനസ്സ് കൊണ്ടും ശരീരം കൊണ്ടും മോഹന്‍ലാല്‍ തയ്യാറെടുത്തു കഴിഞ്ഞിരുന്നു. പരസ്യ സംവിധായകന്‍ ശ്രീകുമാര മേനോന്‍ ഒരുക്കുന്ന സിനിമയാണ് ഒടിയന്‍. സിനിമയ്ക്കു വേണ്ടി മോഹന്‍ലാല്‍ വരുത്തിയ ശാരീരിക മാറ്റങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. പുതിയ രൂപത്തിലുള്ള മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ക്കും വലിയ പ്രാധാന്യം ലഭിച്ചിരുന്നു. എന്നാല്‍ കൊച്ചിയെയും ആരാധകരെ അത്ഭുതപ്പെടുത്തിക്കൊണ്ട് മോഹന്‍ലാലിന്റെ കടന്നുവരവ് എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. ഇടപ്പള്ളിയിലെ മൈ ജി ഷോറൂമിന്റെ ഉദ്ഘാടനത്തിനാണ് മോഹന്‍ലാല്‍ എത്തിയത്. ആരവങ്ങള്‍ക്കു നടുവിലൂടെയെത്തിയ മോഹന്‍ലാലിനെ കണ്ട കൊച്ചി അക്ഷരാര്‍ത്ഥത്തില്‍ നിശ്ചലമായി എന്നുതന്നെ പറയാം. 18 കിലോഭാരമാണ് കഠിന പരിശീലനത്തിലൂടെ ലാലേട്ടന്‍ കുറച്ചിരിക്കുന്നത്. ഫ്രാന്‍സില്‍ നിന്നുള്ള ഡോക്ടര്‍മാരുടെയും ഫിസിയോ തെറാപ്പിസ്റ്റുകളുടെയും നേതൃത്വത്തിലുള്ള സംഘമാണ് മോഹന്‍ലാലിന്റെ പുതിയ ബോഡി ഫിറ്റ്‌നസിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. ഒടിയന്റെ ചിത്രീകരണത്തിന്റെ അടുത്ത ഘട്ടം ജനുവരിയില്‍ ആരംഭിക്കും.
Leave a Reply