ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ആൽഡി, ലിഡിൽ എന്നീ സൂപ്പർമാർക്കറ്റുകളേക്കാൾ മുപ്പതു ശതമാനം വിലക്കുറവ് അവകാശപ്പെടുന്ന ‘മിയർ ‘ സൂപ്പർമാർക്കറ്റ് ശൃംഖലയുടെ ആദ്യ ബ്രാഞ്ചിന്റെ ഉദ്ഘാടനം ഓഗസ്റ്റ് 14-ന് ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ‘റഷ്യൻ ലിഡിൽ ‘ എന്നറിയപ്പെടുന്ന ഈ സൂപ്പർ മാർക്കറ്റ് ശൃംഖലയുടെ യുകെയിലെ ആദ്യ ബ്രാഞ്ചാണ് പ്രെസ്റ്റണിൽ അടുത്തമാസം ഉദ്ഘാടനം ചെയ്യുന്നത്. 2021 ന്റെ ആദ്യം ഉദ്ഘാടനം ഉണ്ടാകുമെന്നാണ് തീരുമാനിച്ചിരുന്നതെങ്കിലും, കോവിഡ് മൂലമുള്ള ജോലിക്കാരുടെ ക്ഷാമം മൂലം നീട്ടി വെക്കുകയാണ് ചെയ്തത്. വിലക്കുറവ് ലഭ്യമാക്കുക എന്നത് മാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്നും, സൗകര്യവും സർവീസുകളും കുറവായിരിക്കുമെന്നും മിയർ ഗ്രൂപ്പ് യുകെ ബിസിനസ് ഡെവലപ്മെന്റ് മാനേജർ അലക്സാണ്ടർ ജാക്ലോവ് വ്യക്തമാക്കി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


പ്രസ്റ്റണിലെ ബ്രാഞ്ചിനോടൊപ്പം തന്നെ, മറ്റ് മൂന്ന് ഔട്ട്‌ലെറ്റുകൾ കൂടി ഈ വർഷം ഉണ്ടാകുമെന്നാണ് കമ്പനി നൽകുന്ന റിപ്പോർട്ടുകൾ. വെയിൽസിലെ മോൾഡിലും, കാൽഡികോട്ടിലും, വടക്കൻ ഇംഗ്ലണ്ടിലെ കാസ്റ്റിൽഫോർഡിലും ആകും മറ്റു മൂന്നു ബ്രാഞ്ചുകളും ഉണ്ടാകുക. അടുത്ത പത്ത് വർഷത്തിനുള്ളിൽ, യുകെയിൽ മുഴുവനായി മുന്നൂറോളം ബ്രാഞ്ചുകൾ തുറക്കാനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്ന് മിയർ ഗ്രൂപ്പ് വ്യക്തമാക്കിയിട്ടുണ്ട്. ഇതുവരെ 3200 ബ്രാഞ്ചുകൾ ആണ് റഷ്യയിൽ മാത്രമായി മിയർ ഗ്രൂപ്പിനുള്ളത്. 2018 ലാണ് ഇവർ യൂറോപ്പിലെ തങ്ങളുടെ ആദ്യ ബ്രാഞ്ച് തുറന്നത്. റഷ്യയ്ക്ക് പുറമേ, റൊമേനിയ, ലിത്തുവേനിയ, ലാറ്റ്വിയ, ഉക്രെയ്ൻ എന്നീ രാജ്യങ്ങളിലും ബ്രാഞ്ചുകൾ ഉണ്ട്.