മാഞ്ചസ്റ്റര്‍: ഓഐസിസിയുടെ പ്രവര്‍ത്തനങ്ങള്‍ യുകെയിലെമ്പാടും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി വിവിധ പ്രദേശങ്ങളില്‍ കമ്മിറ്റികള്‍ക്ക് രൂപം കൊടുക്കുകയാണ് നേതൃത്വം. അതിന്റെ ഭാഗമായി കഴിഞ്ഞ 28-ാം തിയതി മാഞ്ചസ്റ്ററില്‍ വച്ച് നടന്ന പ്രൗഢഗംഭീരമായ റിപ്പബ്ലിക് ദിനാഘോഷച്ചടങ്ങില്‍ നാഷണല്‍ കമ്മിറ്റി അംഗം വിനോദ് ചന്ദ്രന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തിലാണ് കമ്മിറ്റി നിലവില്‍ വന്നത്. മാഞ്ചസ്റ്ററിലെ മലയാളികള്‍ക്ക് സുപരിതനായ സോണി ചാക്കോ പ്രസിഡന്റായി നിയമിതനായപ്പോള്‍ വൈസ് പ്രസിഡന്റായി ഷൈനു ക്ലെയര്‍ മാത്യുസും മാത്യു ജോസഫും തിരഞ്ഞെടുക്കപ്പെട്ടു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സെക്രട്ടറിയായി പുഷ്പരാജും ജോയിന്റ് സെക്രട്ടറിമാരായി ലിറ്റോ ടൈറ്റസും ജോണി ഇലവുങ്കലും നിയമിതരായി. സോബിന്‍ പനച്ചിപ്പുറമാണ് ട്രഷറര്‍. ജോയിന്റ് ട്രഷറര്‍ റോയ് സാമുവേല്‍, പ്രൊ കോര്‍ഡിനേറ്റര്‍ ബെന്നി ജോസഫ്, ജിന്റോ ജോസഫ്, ജോമി സേവ്യര്‍ എന്നിവരും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ജെയ്‌സണ്‍ ജോസഫ്, ജോര്‍ജ് തോമസ്, ഷാജി പാലത്തുങ്കല്‍, ലിജോ തോമസ് തുടങ്ങി 15 അംഗ കമ്മിറ്റിയാണ് തിരഞ്ഞെടുക്കപ്പെട്ടത്.

പുതുതായി തിരഞ്ഞെടുക്കപ്പെട്ടവരെ ഓഐസിസിയുകെയുടെ കണ്‍വീനര്‍ ടി.ഹരിദാസ്, ജോയിന്റ് കണ്‍വീനര്‍ കെ.കെ.മോഹന്‍ദാസ് തുടങ്ങിയ ദേശീയ നേതാക്കള്‍ അനുമോദിച്ചു. മാഞ്ചസ്റ്ററിലെ മലയാളി സമൂഹത്തില്‍ ശക്തമായ സ്വാധീനമാകാന്‍ പുതിയ കമ്മിറ്റിക്കു കഴിയട്ടെയെന്ന് നാഷണല്‍ കമ്മിറ്റി ആശംസിച്ചു.