WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

റോമി കുര്യാക്കോസ് 
യു കെ: വയനാട് ലോക്സഭ മണ്ഡലം, പാലക്കാട്‌, ചേലക്കര നിയമസഭ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ്‌ പ്രചരണം വാശിയെറിയ ഘട്ടത്തിലേക്ക് കടക്കുമ്പോൾ യുഡിഎഫ് സ്ഥാനാർകൾക്കായി പ്രചരണ രംഗം കൊഴുപ്പിക്കാൻ ഒരുങ്ങുകയാണ് യു കെയിലുടനീളം ശക്തമായ വേരോട്ടമുള്ള പ്രവാസി സംഘടനയ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ്‌ (ഒ ഐ സി സി – യു കെ). അതിനായുള്ള കർമപദ്ധതികൾ ഒക്ടോബർ 26ന് കവൻട്രിയിൽ വച്ച് നടന്ന നാഷണൽ കമ്മിറ്റി യോഗത്തിൽ വച്ച് രൂപപ്പെടുത്തിയിരുന്നു.
ഒ ഐ സി സി (യു കെ) നാഷണൽ പ്രസിഡന്റ്‌ ഷൈനു ക്ലെയർ മാത്യൂസിന്റെ നേതൃത്വത്തിൽ യുഡിഫിന്റെ അതത് മണ്ഡലങ്ങളിലുള്ള നേതൃത്വവും മറ്റു രാജ്യങ്ങളിൽ നിന്നും പ്രചരണ പ്രവർത്തനങ്ങൾക്കായി എത്തിച്ചേർന്നിട്ടുള്ള വിവിധ ഒ ഐ സി സി / ഇൻകാസ് നേതാക്കൾ തുടങ്ങിയവരുമായി കൂടിച്ചേർന്നുള്ള പ്രവർത്തനങ്ങൾ നടത്തും. മൂന്ന് മണ്ഡലങ്ങളിലെയും യുഡിഎഫ് സ്ഥാനർഥികൾക്കായി വോട്ട് അഭ്യർത്ഥിച്ചുകൊണ്ട് ഒ ഐ സി സി (യു കെ) കർമ്മ സേനയുടെ ഗൃഹസന്ദർശനം, വാഹന പര്യടനം എന്നിവയിലൂടെ പ്രചരണ രംഗത്ത് ഒ ഐ സി സി (യു കെ) സജീവമാകും. സംഘടനയുടെ സോഷ്യൽ മീഡിയ വിങ്ങും പ്രചരണ രംഗത്ത് സജീവമാണ്.
ഒ ഐ സി സി (യു കെ) – യെ പ്രതിനിധീകരിച്ച് തെരഞ്ഞെടുപ്പു പ്രചരണത്തിന് മാത്രമായി സംഘടനയുടെ നാഷണൽ പ്രസിഡന്റ്‌ ഷൈനു ക്ലെയർ മാത്യൂസ്, ഔദ്യോഗിക വക്താവ് റോമി കുര്യാക്കോസ് എന്നിവർ യു കെയിൽ നിന്നും നാട്ടിലേക്ക് തിരിച്ചു. മൂന്നാം തിയതി മുതൽ ഇവർ മണ്ഡലതല പ്രവർത്തനങ്ങളിൽ സജീവമാകും. ആദ്യ ദിവസം ചേലക്കര, പാലക്കാട് മണ്ഡലങ്ങളിലും പിന്നീട് വയനാട് മണ്ഡലത്തിലുമായാണ് പ്രചരണം ആസൂത്രണം ചെയ്തിരിക്കുന്നത്. ഇപ്പോൾ നാട്ടിലുള്ള ഒ ഐ സി സി (യു കെ) നാഷണൽ വൈസ് പ്രസിഡന്റ് ഫിലിപ്പ് കെ ജോൺ, ജോയിന്റ് സെക്രട്ടറിമാരായ അജിത് സി നായർ, ജയരാജ്‌ കെ ജി എന്നിവരും ഒ ഐ സി സിയുടെ മറ്റു പ്രവർത്തകരും പ്രചരണ രംഗത്ത് സജീവമായി ഉണ്ടാകും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരു പ്രവാസി സംഘടനയുടെ നേതൃത്വത്തിൽ പ്രവർത്തകർ  കേരളത്തിലെത്തി ഇത്രയും പ്രവർത്തക പങ്കാളിതത്തോടെ പ്രചരണ പരിപാടികളിൽ പങ്കുകൊള്ളുന്നത് ഇതാദ്യമായാണ്.
പ്രചരണ പ്രവർത്തനങ്ങൾക്കായി സ്ഥാനാഥികളുടെ ചിത്രം ആലേഖനം ചെയ്തുകൊണ്ട് പ്രത്യേകമായി തയ്യാറാക്കിയ ടി ഷർട്ടുകളും ക്യാപ്പുകളും ഒ ഐ സി സി (യു കെ)  ഒരുക്കിയിട്ടുണ്ടെന്നും അവ മൂന്ന് മണ്ഡലങ്ങളിലേയും യുഡിഎഫ് പ്രവർത്തകർക്കും കർമ്മ സേന അംഗങ്ങൾക്കും പ്രചരണ പ്രവർത്തനങ്ങൾക്കായി വിതരണം ചെയ്യുമെന്നും നാഷണൽ പ്രസിഡന്റ്‌ ഷൈനു ക്ലെയർ മാത്യൂസ് പറഞ്ഞു.