ക്രോയ്ഡോൺ : ഒഐസിസി യുകെ , സർറേയുടെ നേതൃത്വത്തിൽ ക്രോയ്ഡോണിൽ വരുന്ന ശനിയാഴ്ച (9/10/ 23) ഓണാഘോഷ പരിപാടിയുടെ ഒരുക്കങ്ങൾ അണിയറയിൽ ഗംഭീരമായി മുന്നേറുന്നു , വന്നവർക്കും , നിന്നവർക്കും , “. ജന സാന്നിധ്യം കൊണ്ടും , ഓണസദ്യയുടെ മേൻമകൊണ്ടും , പരിപാടികളുടെ വൈവിധ്യം കൊണ്ടും , ജനങ്ങളുടെ മുക്തകണ്ഠ പ്രശംസകൾ എല്ലാ വർഷവും ഏറ്റുവാങ്ങുന്ന , ഒ.ഐ.സി.സി സറെ പ്രവർത്തകരും , സംഘാടകരും ഇതവണയും ഓണാഘോഷ പരിപാടി എല്ലാവരുടെയും കണ്ണും കാതും മനസ്സും നിറയ്ക്കും എന്ന ഉത്തമ വിശ്വാസത്തിലും ആവേശത്തിലുമാണെന്ന് ,, ഒഐസിസി യുകെ സറെ , പ്രസിഡന്റ് ശ്രീ വിത്സൺ ജോർജ് അറിയിച്ചു , ഒഐസിസി യുകെ സറെ വൈസ് പ്രസിഡന്റ് കൂടിയായ ശ്രീ അനുപ് ശശിയാണ് ഇത്തവണ ഓണാഘോഷ പരിപാടിയുടെ കൺവീനർ .

സെന്റ് ജൂഡ് വിത്ത് ഐഡൻ ചർച്ച് ഹാളിൽ 9.10.2023 രാവിലെ 11 മണിക്ക് , വനിതാ പ്രവർത്തകർ “പൂക്കളം ” ഇട്ട് ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും പിന്നീട് 250 തിൽ പരം ആളുകൾക്ക് നല്ല അടുക്കും ചിട്ടയോടും കുടി , വിഭവ സമൃദ്ധമായ പലതരം പായസവും അടങ്ങിയ ഓണ സദ്യ വിളമ്പും , പിന്നീട് കണ്ണിനും കാതിനും , മനസ്സിനും ആനന്ദമേകുന്ന കലാ സാംസ്‌കാരിക പരിപാടികളും അരങ്ങേറുമെന്ന് ഓണാഘോഷ കമ്മറ്റി എക്സിക്യൂട്ടീവ് അംഗങ്ങളായ ശ്രീ സാബു ജോർജ് , ശ്രീ അഷറഫ് അബ്‌ദുല്ല , ശ്രീ ജോർജ് ജോസഫ് , ശ്രീ ചെല്ലപ്പൻ നടരാജൻ , ശ്രീ ബിജു ഉതുപ്പ് , ശ്രീമതി ലിലിയ പോൾ, ശ്രീ ജിതിൽ സി തോമസ് , ശ്രീ തോമസ് ഫിലിപ്പ് എന്നിവർ അറിയിച്ചു !

നാടിനൊപ്പം നന്മക്കൊപ്പം എന്ന വലിയ ആശയമായി മുന്നേറുന്ന ഒഐസിസി യുകെ സറെ , ഈ പ്രവിശ്യം നടത്തുന്ന ജന സമ്പർക്ക പരിപാടിയുടെ ഭാഗമായി ഇത്തവണത്തെ ജിസിഎസ്ഇ, എ ലെവൽ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കാൻ ഓണാഘോഷ പരിപാടി വേദിയിൽ അവർക്ക് പുരസ്‌കാരം നൽകി ആദരിക്കും എന്നും പ്രസിഡന്റ് ശ്രീ വിത്സൺ ജോർജ് അറിയിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഒഐസിസി യുകെ, സറെയുടെ പ്രസിഡന്റ് ശ്രീ വിൽസൺ ജോർജിന്റെ അധ്യക്ഷതയിൽ കൂടുന്ന ഓണാഘോഷ പരിപാടികൾക്ക് മേളം കുട്ടാൻ. സംഗീത ഓഫ് ദി യുകെ യുടെ ചെണ്ട മേളവും ഉണ്ടാവും , പൊതു സമ്മേളനത്തിൽ മുൻ മേയർ ശ്രീമതി മഞ്ജു ഷാഹുൽ ഹമീദ് , ഓണാഘോഷ പരിപാടികൾക്ക് ഭദ്രദീപം കൊളുത്തി ഉത്‌ഘാടനം ചെയ്യും , പ്രസ്തുത സമ്മേളനത്തിൽ ശ്രീ ഫിലിപ്പ് എബ്രഹാം ഓണ സന്ദേശം നൽകും , തുടന്ന് തിരുവാതിര കളി , ഭരത നാട്യം , മോഹിനിയാട്ടം ബോളിവുഡ് ഡാൻസ് , മിമിക്സ് പരേഡ് , “പ്രശസ്ത ഗായകർ അണിനിരക്കുന്ന ” അതിഗഭീര ഗാനമേളയും ഉണ്ടാവും എന്നും ഓണാഘോഷ കമ്മറ്റി അറിയിച്ചു.

ഒഐസിസി യുകെ, സറെ ഒരുപാട് ജനസമ്പർക്ക പരിപാടികൾ ആസൂത്രണം ചെയ്യുന്നുണ്ടെന്നും , അതെല്ലാം പൊതുജങ്ങൾക്ക് പ്രയോജന പ്രദമായ രീതിയിൽ നടപ്പിലാക്കുമെന്നും ഒഐസിസി യുകെ സറെ ജനറൽ സെകട്ടറി ശ്രീ സാബു ജോർജ് അറിയിച്ചു ..ഓണാഘോഷ പരിപാടി നടക്കുന്ന അഡ്രസ് ചുവടെ ചേർക്കുന്നു കൂടുതൽ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

പ്രസിഡന്റ് ശ്രീ വിത്സൺ ജോർജ്
07725737105
കൺവീനർ ശ്രീ അനൂപ് ശശി
07743024090

അഡ്രസ് :
St Jude Church Hall
Thornton Road , CR7 6BA