ക്രോയ്‌ഡോണ്‍: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ദുര്‍ബലപ്പെടുമ്പോള്‍ രാജ്യത്ത് അഹിഷ്ണത വര്‍ദ്ധിക്കുകയും മതേതര രാഷ്ട്രീയം തകരുകയും ചെയ്യുന്ന ഒരു സ്ഥിതിവിശേഷമാണ് നാം ഇന്ന് കണ്ടുകൊണ്ടിരിക്കുന്നത്. ആയതിനാല്‍ വലിയ ഒരു മുന്നേറ്റം നടത്താന്‍ ഉതകുന്ന പ്രവര്‍ത്തന പരിപാടികളുമായി കോണ്‍ഗ്രസ്സിന്റെ പോഷക സാംസ്‌കാരിക സംഘടനയായ ഓ ഐ സി സി യെ പോലുള്ള സംഘനകള്‍ മുന്നോട്ടുപോകണമെന്ന് കൊല്ലം പാര്‍ലമെന്റ് എം പി എന്‍.കെ പ്രേമചന്ദ്രന്‍. ക്രോയ്‌ടോണില്‍ ഓ ഐ സി സി നല്കിയ സ്വീകരണമേറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. യു കെയില്‍ മേയര്‍, കൗണ്‍സിലര്‍ എന്നീ നിലകളില്‍ ഭരണതലത്തില്‍ സ്വാധീനമുറപ്പിച്ച മലയാളികള്‍ക്ക് പാര്‍ലമെന്റിനകത്തും തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കാന്‍ കഴിയട്ടെ എന്നദ്ദേഹം ആശംസിച്ചു.
PREMACHANDRAN-2

പാര്‍ലമെന്ററി രംഗത്തെ ഇന്ത്യയിലെ നേതാക്കള്‍ക്കായി ബ്രിട്ടീഷ് ഗവണ്മെന്റ് സംഘടിപ്പിച്ച പാര്‍ലമെന്ററി പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്നതിനായി ലണ്ടനിലെത്തിയ എം പി യ്ക്ക് ഓ ഐ സി സി ഹൃദ്യമായ സ്വീകരണമാണ് നല്‍കിയത്.ഓ ഐ സി സി യു കെ യുടെ നാഷണല്‍ കമ്മിറ്റി യംഗം ബിജു കല്ലമ്പലത്തിന്റെ നേതൃത്വത്തില്‍ ഭാരവാഹികളായ സുലൈമാന്‍, സന്‍ജിത്ത് മിച്ചം, മനോജ് പ്രസാദ്, രമേശ് ദിവാകരന്‍ തുടങ്ങിയവര്‍ അദ്ദേഹം വിമാനമിറങ്ങിയ ഹീത്രുവിലും സ്വീകരിച്ചിരുന്നു. ചടങ്ങില്‍ ഓ ഐ സി സി യു കെ ജോയിന്റ് കണ്‍വീനര്‍ മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു.

PREMACHANDRAN-1

ആഗതമായ നിയമസഭാ തിരഞ്ഞെടുപ്പില്‍ യു ഡി എഫ് വീണ്ടും അധികാരത്തിലെത്തേണ്ടതിന്റെ ആവശ്യകതായെ കുറിച്ച് അദ്ദേഹം ഊന്നി പ്പറഞ്ഞു. ബേബിക്കുട്ടി ജോര്‍ജ്ജ് സ്വാഗതമാശംസിച്ച ചടങ്ങില്‍ ക്രോയ്‌ഡോണ്‍ മുന്‍ മേയര്‍ മഞ്ജു ഷാഹുല്‍ ഹമീദ്, അഷ്‌റഫ് തുടങ്ങിയവര്‍ ആശംസയര്‍പ്പിച്ചു. പ്രവാസികള്‍ നേരിടുന്ന വിവിധ വിഷയങ്ങള്‍ എന്‍ കെ പ്രേമചന്ദ്രനുമായി ചര്‍ച്ച നടത്തി. ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ പോയട്രി അവാര്‍ഡിന് അര്‍ഹനായ ഓ ഐ സി സി ടുട്ടിംഗ് കമ്മിറ്റിയംഗമായ സുലൈമാന് ചടങ്ങില്‍ എം പി ട്രോഫി നല്‍കി ആദരിച്ചു. അന്‍സാര്‍ അലി കൃതജ്ഞത രേഖപ്പെടുത്തി.

PREMACHANDRAN-3