ദേവിയെ തൊഴുതുകൊണ്ട് നിന്ന ഭക്തന്‍, തുടര്‍ന്ന് കാണുന്നത് ദേവിയുടെ വെള്ളിക്കിരീടം അടിച്ചുമാറ്റുന്നത്. കള്ളന്റെ പ്രാര്‍ത്ഥനയും മോഷണവും സിസിടിവിയില്‍ വ്യക്തമായി പതിഞ്ഞു. ഒരുനിമിശം ദേവിയുടെ വിഗ്രഹത്തിനുമുന്നില്‍ നിന്നു തൊഴുതു. താന്‍ ചെയ്യാന്‍ പോകുന്ന തെറ്റിന് ക്ഷമ പറഞ്ഞ് ഏത്തമിടുകയായിരുന്നു.

പിന്നീട് തന്നെ ആരും ശ്രദ്ധിക്കില്ലെന്നും നോക്കിയ കള്ളന്‍ ദേവിയുടെ വിഗ്രഹത്തിലുള്ള വെള്ളിക്കിരീടം അടിച്ചുമാറ്റി ഷര്‍ട്ടിനുള്ളില്‍ ഒളിപ്പിച്ചു. ഹൈദരാബാദിലെ ദുര്‍ഗ ഭവാനി ക്ഷേത്രത്തിലാണ് സംഭവം. വൈകിട്ടാണ് മോഷണം നടക്കുന്നത്. 35 തോല തൂക്കമുള്ള വെള്ളിക്കിരീടമാണ് കള്ളന്‍ അടിച്ചുമാറ്റിയത്. ഇതിന് 10,000 രൂപയോളം വിലവരും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പൂജാരിയടക്കം സ്ഥലത്തുനിന്ന് മാറിയെന്ന് ഉറപ്പുവരുത്തിയാണ് ഇയാള്‍ മോഷണം നടത്തിയത്. ബൈക്കിലാണ് ഇയാള്‍ എത്തിയത്. ക്ഷേത്രത്തില്‍ നിന്ന് ബൈക്കില്‍ കയറി വേഗത്തില്‍ പോകുന്നതും ദൃശ്യത്തില്‍ പതിഞ്ഞിട്ടുണ്ട്.